
മക്കാവു: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ (ഐ.ഐ.എഫ്.എ.) മികച്ച പുതുമുഖനായികയ്ക്കുള്ള അവാര്‍ഡ് അസിന്‍ തോട്ടുങ്കലും മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം റസൂല്‍ പൂക്കുട്ടിയും നേടി. ഗജിനി എന്ന ചിത്രമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ചൈനയിലെ മക്കാവു ദ്വീപില്‍ നടക്കുന്ന മേളയിലാണ് ഇത്തവണത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
സംഗീതസംവിധായകനുള്ള പുരസ്‌കാരം 'ജോധാ അക്ബറി'ലൂടെ എ.ആര്‍. റഹ്മാന്‍ നേടി. ഗായകനായി ജാവേദ്അലിയും ഗായികയായി ശ്രേയ ഗോഷ്യാലും തിരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര സിനിമകളിലെ മികച്ച പ്രകടനത്തിന് ഐശ്വര്യ റായി പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായി. ഫര്‍ഹാന്‍ അക്തറാണ് മികച്ച പുതുമുഖനടന്‍.
No comments:
Post a Comment