മുല്ലാ നാസറുദ്ദീനെക്കുറിച്ചുള്ള പ്രശസ്തകഥകളില്‍ ഒന്നാണ് വെണ്ണയെക്കുറിച്ചുള്ള മുല്ലയുടെ അഭിപ്രായം ഒരു ദിവസം മുല്ല ഊണുകഴിക്കാനിരുന്നു ഭാര്യ വിഭവങ്ങള്‍ വിളമ്പി. ആകെയൊന്നു നോക്കി മുല്ല ആവശ്യപ്പെട്ടു.
വേഗം വെണ്ണ കൊണ്ടുവരൂ, അത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
അയ്യോ വെണ്ണയില്ലല്ലോ, ഭാര്യയുടെ മറുപടി
ആഹാ വെണ്ണവേണ്ട, വെണ്ണ ആരോഗ്യത്തിന് അത്ര നല്ല വസ്തുവൊന്നുമല്ല അതില്ലാതെ തന്നെ മറ്റു വിഭവങ്ങള്‍ കൂട്ടി ഊണുകഴിച്ചാല്‍ കൂടുതല്‍ രുചികരമാണ്. ഉടന്‍ വന്നു മുല്ലയുടെ വചനം.
ങ്ഹേ, ഭാര്യ അതിശയപ്പെട്ട് ആദ്യം നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത് വെണ്ണ ആരോഗ്യത്തിന് നല്ലതാണെന്ന് ! ഇപ്പോള്‍ നേരെ തിരിച്ചും ഇതില്‍ ഏതാണ് ശരി.
രണ്ടും ശരിതന്നെ മുല്ല വിശദമാക്കി ,വെണ്ണയുണ്ടെങ്കില്‍ ആദ്യം പറഞ്ഞത് ശരി. വെണ്ണയില്ലെങ്കില്‍ രണ്ടാമത് പറഞ്ഞതും.
വിഡ്ഢികഥകളിലൂടെ ദാര്‍ശനിക സത്യങ്ങള്‍ വെളിപ്പെടുത്തിയ മുല്ലാ നാസറുദ്ദീന്റെ കഥകള്‍ ഇന്നത്തെ എന്‍ട്രന്‍സ് കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്.
കേരളത്തിലെ പ്രശസ്തമായ ഒരു എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ മാത്രം മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗിനായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ എത്തുന്നു. ഇത്തരത്തിലുള്ള ചെറുതും വലുതുമായ നിരവധി കോച്ചിംഗ് സെന്‍റ്ററുകളുണ്ട് കേരളത്തില്‍ എം ബി ബി എസിന് പ്രവേശനം നേടുകയെന്ന ലക്ഷ്യത്തോടെ ഇവിടെ ചേരുകയും തീവ്രപരിശീലനം നടത്തുകയും ചെയ്യുന്നത് പതിനായിരക്കണക്കിന് കുട്ടികളാണ്.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടുകയെന്നതാണ് ഇവരുടെയൊക്കെ മോഹം അതായത് 500 നടുത്തെങ്കിലും റാങ്ക് നേടുക!
പക്ഷെ, എല്ലാവര്‍ക്കും ഇത് നേടാന്‍ പറ്റില്ല എന്നുറപ്പ് മല്‍സരമാകുമ്പോള്‍ വിജയികളെക്കാള്‍ പരാജിതരുടെ എണ്ണമാവും കൂടുതല്‍ അതിനാല്‍തന്നെ എന്‍ട്രന്‍സിനെ ഏറെ പേടിയ്ക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്. എന്‍ട്രന്‍സ് പരിശീലനത്തെ പുച്ഛിക്കുകയോ വെറുക്കുകയോ ചെയ്യുന്ന വ്യക്തികളുണ്ട് ഇത്തരക്കാരുടെ വാദമുഖങ്ങള്‍ കേട്ട് എന്‍ട്രന്‍സ് പരിശീലനകാലത്ത് തന്നെ നിരാശയും പേടിയും കൊണ്ട് തളര്‍ന്ന് പോവുകയും തന്റെ മികവ് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താതിരിയ്ക്കുകയും ചെയ്യുന്നവരാണ് പലരും.
ഇവര്‍ക്കാണ് മുല്ലാ ഫിലോസഫി ഉള്‍ക്കൊള്ളേണ്ടത്. എന്‍ട്രന്‍സിലൂടെ മെഡിസിനോ,എഞ്ചിനീയറിംഗിന്റെ പ്രിയപ്പെട്ട ശാഖയിലോ ഇഷ്ടസ്ഥാപനത്തിലോ പ്രവേശനം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ആ നഷ്ടം ഭാവിയിലെ ലാഭമായി പരിവര്‍ത്തിക്കാന്‍ കഴിയും.
ഏത് ജോലിയ്ക്കും, ഏത് മികച്ച കോഴ്സിന്റെ പ്രവേശനത്തിനും എന്‍ട്രന്‍സ് പരീക്ഷ ആവര്‍ത്തിയ്ക്കും. മത്സര പരീക്ഷയെ നേരിടുന്നതിനും ക്ളാസ് പരീക്ഷയെ നേരിടുന്നതിനും തികച്ചും വ്യത്യസ്തമായ ആസൂത്രണവും സമീപനവുമാണ് വേണ്ടത്. ഈ മത്സര സ്കില്‍ ആര്‍ജ്ജിച്ചതിന്റെ ഗുണഫലം പഠിതാവിന് ഭാവിയില്‍ തീര്‍ച്ചയായും അനുഭവിക്കാം.
2000 എംബിബിഎസ് സീറ്റുകളും 24822 എഞ്ചീനീയറിംഗ് സീറ്റുകളും ബിഎസ്സി നഴ്സിങ്, എം എല്‍റ്റി, ബി എ എം എസ്, ബി എച്ച് എം എസ്, അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി ഫിഷറീസ്, വെറ്ററിനറി, ബി എസ് എം എസ്(സിദ്ധ) ബി ഫാം, ഡെന്റല്‍, ആര്‍ക്കിടെക്ചര്‍ എന്നിവയിലെ 8000 ത്തോളം സീറ്റുകളുമാണ് കേരളത്തിലുള്ളത്. മെഡിക്കല്‍ വിഭാഗത്തില്‍ 70,863 പേര്‍ കഴിഞ്ഞ തവണ പരീക്ഷ എഴുതിയിരുന്നു. 55656 പേര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടു. എഞ്ചിനീയറിങിലാവട്ടെ 98141 പേര്‍ റാങ്ക് പട്ടികയില്‍ സ്ഥാനം നേടി. ഇവരില്‍ വാലറ്റക്കാര്‍ മാത്രമല്ല മദ്ധ്യനിരക്കാര്‍ക്കും പ്രവേശനം ഉദ്ദേശിച്ച പോലെ സാദ്ധ്യമാവില്ലതന്നെ.
ശുദ്ധശാസ്ത്രം
ഈ സാഹചര്യത്തിലാണ് ശുദ്ധശാസ്ത്രവിഷയങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ച പ്രോല്‍സാഹനനടപടികളുടെ പ്രശക്തി. പ്രൊഫഷണല്‍ കോഴ്സുകളുടെ ആകര്‍ഷണീയതയ്ക്കിടയില്‍ സമീപകാലത്തായി മിടുക്കന്മാരാല്‍ അവഗണിക്കപ്പെടുന്ന മേഖലയായി ശുദ്ധശാസ്ത്രം മാറിയിട്ടുണ്ട്. ശുദ്ധശാസ്ത്രത്തിലെ ഉപരിപഠനവും ഗവേഷണവും ആണ് സമൂഹത്തില്‍ വന്‍ പുരോഗതിയ്ക്കാധാരം, വ്യക്തികള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വന്‍ നേട്ടമുണ്ടാക്കും. ശുദ്ധശാസ്ത്രപഠനം പ്രോല്‍സാഹനത്തിനായി ദേശിയ വിജ്ഞാന കമ്മീഷന്‍ ആണ് പരിപാടികള്‍ തയാറാക്കുന്നത്.
ഗവേഷണതല്‍ല്പരര്‍ക്കായി, ജീവശാസ്ത്രവും സാങ്കേതികവും സമന്യയിയ്ക്കുന്ന ബയോടെക്നോളജി വന്‍ വികാസം പ്രാപിച്ചുക്കൊണ്ടിരിക്കുന്ന ടൂറിസം മേഖലയിലെ നേട്ടങ്ങളുടെ ഭാഗമാക്കാന്‍ ടൂറിസം കോഴ്സുകള്‍,ഷിപ്പിങ് കോഴ്സുകള്‍,അത്യുന്നതങ്ങളിലെത്താന്‍ ഏവിയേഷന്‍/ പൈലറ്റ് കോഴ്സുകള്‍അഭിരുചിയുള്ളവര്‍ക്കായി സൈക്കോളജി ബിരുദ കോഴ്സുകള്‍
ശ്രവണ/സംസാര, വൈകല്യ ചികിത്സാ രംഗത്തെത്താന്‍ സ്പീച്ച്, ലാംഗ്വേജ് + ഹിയറിംഗ് കോഴ്സ് , ബയോകെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, എന്നിങ്ങനെ കെമിസ്ട്രിയില്‍ തന്നെയുള്ള വിവിധ ശാഖകള്‍, അഗ്രികള്‍ച്ചര്‍, ബയോളജിക്കല്‍, ടെക്നിക്സ് ആന്റ് സ്പെസിമന്‍ പ്രിപ്പറേഷന്‍, ക്ളിനിക്കല്‍ ബ്യൂട്ടീഷ്യന്‍ + ഡയറ്റിറ്റിക്സ്, എന്‍വയേണ്‍മെന്റ് ആന്റ് ഫുഡ് ടെക്നോളജി , ഫോറസ്ട്രി ആന്റ് വുഡ് ടെക്നോളജി, ജിയോളജി, ജോഗ്രഫി, ഇന്‍സ്ട്രുമെന്റേഷന്‍, പ്ളാന്റ് സയന്‍സ്, ഫാഷന്‍ ഡിസൈനിംഗ്, മാസ് കമ്യൂണിക്കേഷന്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളുണ്ടെന്ന തിരിച്ചറിവ് കൂടി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായാല്‍, അവസാനനിമിഷം ഏതെങ്കിലുമൊരു കോഴ്സില്‍ ചേരുകയെന്ന ദുരവസ്ഥ ഒഴിവാക്കാം. പ്രഫഷനല്‍ ബിരുദത്തിലൂടെ നേടാവുന്നതിന് സമാനമോ അതിലുപരിയോ ആയ നേട്ടങ്ങള്‍ കൈവരിയ്ക്കുകയും ചെയ്യാം.
എം. വി സക്കറിയ, കാലിക്കറ്റ് സര്‍വകലാശാല
Source : MalayalaManorama
No comments:
Post a Comment