Sunday, June 14, 2009

കത്രീന ഇമ്രാന്റെ നായിക


യുവനായകന്മാര്‍ക്കൊപ്പം അഭിനയിക്കാനാണ് ബോളിവുഡ് നടിമാര്‍ ഇപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്നത്. പുതുമുഖ താരങ്ങള്‍ക്കൊപ്പംപോലും അഭിനയിക്കാന്‍ പല പ്രമുഖ നടിമാരും ഇപ്പോള്‍ മടികാണിക്കാറില്ല. ഇമ്രാന്‍ഖാന്‍, രണ്‍ബിര്‍കപൂര്‍ തുടങ്ങിയവര്‍ക്കാണ് ഇക്കൂട്ടത്തില്‍ താരസുന്ദരിമാരുടെ പിന്തുണ കൂടുതല്‍ ലഭിക്കുന്നത്.

സഞ്ജയ്ഗാഡ്‌വി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം '7 ഡെയ്‌സ് ഇന്‍ പാരീസി'ല്‍ ഇമ്രാന്‍ഖാന്റെ നായികയാവാന്‍ കത്രീന കൈഫ് സമ്മതം നല്കിയതാണ് ഇതുസംബന്ധിച്ചുള്ള ഏറ്റവും ഒടുവിലത്തെ വാര്‍ത്തകള്‍. നടന്‍ ആമിര്‍ഖാന്റെ മരുമകനായ ഇമ്രാന്‍ഖാന്‍ ബോളിവുഡിലെ യുവനായകരില്‍ തിരക്ക് ഏറിവരുന്നവരില്‍ ഒരാളാണ്. ആമിറിന്റെ ബാല്യകാലം ചില സിനിമകളില്‍ അഭിനയിച്ചായിരുന്നു ഇമ്രാന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം.

എന്നാല്‍, '7 ഡെയ്‌സ് ഇന്‍ പാരീസി'ല്‍ അഭിനയിക്കുന്നതിനെക്കുറിച്ച് കത്രീന ഇതുവരെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല. ഏതായാലും സിനാമ നിര്‍മാണ കമ്പനിയായ സ്റ്റുഡിയോ 18മായി രണ്ടു ചിത്രങ്ങള്‍ക്കുള്ള കരാര്‍ കത്രീന ഒപ്പിട്ടിട്ടുണ്ട്. ഇതിലൊന്ന് ഗാഡ്‌വി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

Mathrubhumi

No comments:

Post a Comment