മംഗലാപുരം: കഴിഞ്ഞ ദിവസം കാണാതായ ആണവ ശാസ്‌ത്രജ്ഞന്‍ ലോകനാഥന്‍ മഹാലിംഗത്തിന്റെ (48) മൃതദേഹം കാര്‍വാറിനടുത്ത് കൈഗ ടൗണിനടുത്തുള്ള കാളീനദിയില്‍ കണ്ടെത്തി.
ശനിയാഴ്‌ച രാത്രി 9.30നാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍വാറിനടുത്ത കൈഗ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ട്രെയിനിങ് സെന്ററില്‍ ജി ഗ്രേഡ് സയന്റിഫിക് ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ചെന്നൈ സ്വദേശിയായ മഹാലിംഗം. ഭാര്യ: വിനായകസുന്ദരിക്കും ഏക മകള്‍ മാളവികയ്‌ക്കുമൊപ്പം കൈഗ പവര്‍ പ്രോജക്ട് ആസ്ഥാനത്ത് താമസിക്കുകയായിരുന്നു.
ജൂണ്‍ എട്ടിന് പ്രഭാതസവാരിക്കിടയിലാണ് മഹാലിംഗത്തെ കാണാതായത്. നേരത്തെ കല്‌പാക്കം ആണവ പ്ലാന്റില്‍ ജോലിചെയ്യുന്ന കാലത്തും മഹാലിംഗത്തെ കാണാതായിരുന്നു.
മഹാലിംഗത്തിന്റെ മരണകാരണത്തെപ്പറ്റി അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.
No comments:
Post a Comment