Sunday, June 14, 2009
നീല്‍-ബിപാഷ ചിത്രം വീണ്ടും
നീല്‍ നിതിന്‍ മുകേഷും ബിപാഷ ബസുവും മുഖ്യ വേഷമിട്ട ബോളിവുഡ് ചിത്രം 'ആ ദേഖേ സരാ' വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ചിത്രം രാജ്യമെമ്പാടുമുള്ള 170-ഓളം തിയേറ്ററുകളില്‍ 'റീ റിലീസ്' ചെയ്തിരിക്കുകയാണ് നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാഷണല്‍. നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബോളിവുഡിലുണ്ടായ സമരം ചിത്രത്തിന്റെ പ്രദര്‍ശനത്തെ ബാധിച്ചിരുന്നു. കുറച്ച് ആഴ്ചകള്‍ക്കുമുമ്പ് ചിത്രം ഇറങ്ങിയപ്പോള്‍ വേണ്ടത്ര തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. സമരം തീര്‍ന്നതോടെ വീണ്ടുമൊരു റിലീസിന് നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
നീല്‍ ഒരു ഫോട്ടോ ജേണലിസ്റ്റും ബിപാഷ ഡിസ്‌കോ ജോക്കിയുമായി പ്രത്യക്ഷപ്പെടുന്ന ഈ സിനിമ സംവിധാനം ചെയ്തത് ജഹാംഗീര്‍ സുര്‍തിയാണ്. രാഹുല്‍ ദേവ്, സോഫി ചൗധരി, ബോബി വത്സ എന്നിവരാണ് ഈ സയന്റിഫിക് ത്രില്ലറില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച താരങ്ങള്‍. ഫ്രീസ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പിന്നീട് നിര്‍മാതാക്കള്‍ അത് മാറ്റി.
നീല്‍ നിതിന്‍ മുകേഷ് ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രംകൂടിയാണിത്. പ്രശസ്ത ഗായകന്‍ മുകേഷിന്റെ ചെറുമകനും ഗായകന്‍ നിതിന്‍ മുകേഷിന്റെ മകനുമാണ് നീല്‍ നിതിന്‍ മുകേഷ്. വിജയ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ചലച്ചിത്രലോകത്തേക്ക് നീല്‍ പ്രവേശിച്ചത്. ന്യൂയോര്‍ക്ക്, ജയില്‍ എന്നിവയാണ് നീലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment