ലണ്ടന്‍: 'ഒരു മാസം ശമ്പളമില്ലാതെ അവധിയില്‍ പോകാം. അല്ലെങ്കില്‍ കൂലിയില്ലാതെ തൊഴില്‍ ചെയ്യാം' ^സാമ്പത്തികമാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടീഷ് എയര്‍വേസ് ആയിരക്കണക്കായ ജീവനക്കാര്‍ക്ക് അയച്ച ഇ^മെയില്‍ സന്ദേശത്തിലെ വാചകങ്ങളാണിവ. 40 കോടിയുടെ വാര്‍ഷിക കമ്മിയുടെ കണക്കുകളാണ് കഴിഞ്ഞ മാസം കമ്പനി പുറത്തുവിട്ടത്. സ്ഥാപനം കരകയറുന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ലെന്ന് കമ്പനി സി.ഇ.ഒ വില്ലി വാല്‍ഷ് പറഞ്ഞു. തന്റെ 30 വര്‍ഷത്തെ അനുഭവത്തില്‍ ഇതുപോലൊരു ദുരവസ്ഥ സംജാതമായിട്ടില്ല. എക്കാലത്തേക്കും വലിയ പ്രതിസന്ധിയാണ് കമ്പനി ഇപ്പോള്‍ നേരിടുന്നത് ^അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം രണ്ടാം പകുതിയില്‍ ബ്രിട്ടീഷ് എയര്‍വേസിലെ ഉയര്‍ന്ന ക്ലാസ് യാത്രക്കാരില്‍ 13 ശതമാനം കുറവുവന്നു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ യാത്രക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ യാത്രാക്കൂലി കുറച്ചിരുന്നു,
Source: Madhyamamdaily
No comments:
Post a Comment