മക്കാവു: പത്താമത് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡില്‍ പത്തെണ്ണം നേടിക്കൊണ്ട് അശുതോഷ് ഗൗരിക്കറിന്റെ ജോധാഅക്ബര്‍ ചരിത്രം സൃഷ്ടിച്ചു. ജോധാ അക്ബറിലെ ശബ്ദലേഖനത്തിന് റസൂല്‍പൂക്കുട്ടിയും മികച്ച നവാഗത നായികയായി 'ഗജിനി'യിലെ അഭിനയത്തിന് അസിനും നേടിയ അവാര്‍ഡുകള്‍ മലയാളികളുടെ സാന്നിധ്യംകൂടി അറിയിക്കുന്നതായി.
മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ പ്രണയകഥ പറയുന്ന ജോധാ അക്ബര്‍തന്നെയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനായി ഋത്വിക്‌റോഷനും സംവിധായകനായി അശുതോഷ് ഗൗരീക്കറും തിരഞ്ഞെടുക്കപ്പെട്ടു. ഫാഷന്‍ എന്ന സിനിമയിലെ അഭിനയത്തിന് പ്രിയങ്കാചോപ്ര മികച്ച നടിയായി. ഇതേ ചിത്രത്തിലഭിനയിച്ച കങ്കണ റനൗത്ത് മികച്ച സഹനടിയായി. റോക്ക് ഒന്നിലെ ഗായകന്റെ വേഷത്തിന് ജീവന്‍ നല്‍കിയ അര്‍ജുന്‍ രാംപാല്‍ സഹനടനായി. ദോസ്താനയിലെ അഭിനയത്തിന് അഭിഷേക് ബച്ചന്‍ മികച്ച ഹാസ്യതാരമായപ്പോള്‍ വില്ലനായത് റേസിലെ അഭിനയത്തിന് അക്ഷയ്ഖന്നയായിരുന്നു. 'എ വെനസ്‌ഡേ' എന്ന ചിത്രത്തിന്റെ കഥയ്ക്ക് നീരജ് പാണ്ഡെ അവാര്‍ഡ് നേടി.
സംഗീതസംവിധായകനായി ജോധാ അക്ബറിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ എ.ആര്‍. റഹ്മാന്‍, ഗായകനായി ഇതേ ചിത്രത്തിലെ ഗാനം ആലപിച്ച ജാവേദ് അലി, സിങ് ഈസ് കിങ്ങിലെ ഗാനത്തിന് ശ്രേയഘോഷല്‍ ഗായികയായും ജോധാ അക്ബറിലെ ഗാനങ്ങള്‍ രചിച്ച ജാവേദ് അക്തര്‍ ഗാനരചയിതാവായപ്പോള്‍ റോക്ക് ഓണിലെ മികച്ച അഭിനയത്തിന് ഫര്‍ഗാന്‍ അക്തര്‍ നവാഗത താരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. സാങ്കേതികമികവിനുള്ള അവാര്‍ഡുകള്‍ എല്ലാംതന്നെ ജോധാ അക്ബര്‍ കരസ്ഥമാക്കി. വസ്ത്രാലങ്കാരം-നീതാലുല, എഡിറ്റിങ്-ബാലു സലൂജ,കലാസംവിധാനം-നിതിന്‍ ചന്ദ്രകാന്ത്‌ദേശായ്, മേക്കപ്പ്-മാധവ്കദം എന്നിവയാണ് ജോധാ അക്ബറിന് ലഭിച്ച മറ്റു അവാര്‍ഡുകള്‍. റോക്ക്ഓണിനുവേണ്ടി ക്യാമറ ചലിപ്പിച്ച ജാസണ്‍ വെസിന് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡും ദോസ്താനയിലെ 'ദേശീഗേള്‍' എന്ന ഗാനത്തിന് നൃത്തച്ചുവടുകളൊരുക്കിയ ഫറാഖാന് കൊറിയോഗ്രാഫിക്കുള്ള അവാര്‍ഡും ലഭിച്ചു.
ദശാബ്ദത്തിലെ മികച്ച അവാര്‍ഡുകളും ചടങ്ങില്‍വെച്ച് വിതരണം ചെയ്യുകയുണ്ടായി. ആമിര്‍ഖാന്റെ ലഗാന്‍ മികച്ച സിനിമയായി. ഷാരൂഖ്ഖാനും ഐശ്വര്യറായിയും മികച്ച താരങ്ങളായി. രാകേഷ്‌റോഷന്‍ സംവിധായകനും എ.ആര്‍.റഹ്മാന്‍ സംഗീതസംവിധായകനുമായി. സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് രാജേഷ്ഖന്നയ്ക്കും നല്‍കി. അന്താരാഷ്ട്ര സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് ഐശ്വര്യറായിക്ക് പ്രത്യേക അവാര്‍ഡും ചടങ്ങില്‍ വിതരണംചെയ്തു.

Mathrubhumi
No comments:
Post a Comment