Thursday, November 5, 2009

ചന്ദ്രന്‍

ഭൂമിയില്‍ നിന്ന്‌ 3,84,403 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രകൃതിദത്ത ഉപഗ്രഹമാണ്‌ ചന്ദ്രന്‍. വലിപ്പമോ ഭൂമിയേക്കാള്‍ ഏകദേശം മുപ്പത്‌ മടങ്ങും. ഭൂമിക്ക്‌ ചുറ്റും പ്രദക്ഷിണം ചെയ്യാന്‍ ചന്ദ്രന്‌ വേണ്ട 27.3 ദിവസം. റഷ്യ, കാനഡ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവചേര്‍ന്നാലുള്ളത്ര വിസ്‌ത്രീര്‍ണ്ണമാണ്‌ ചന്ദ്രന്റേത്‌ ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ നാലിലൊന്ന്‌!.

ആദ്യമായി ചന്ദ്രോപരിതലം സ്‌പര്‍ശിച്ച ലൂണ 2 ചന്ദ്രോപരിതലത്തില്‍ വന്നിടിച്ച്‌ തകരുകയാണുണ്ടായത്‌. 1959 ലാണ്‌ ഇത്‌ സംഭവിച്ചത്‌. ഇതേവര്‍ഷം തന്നെ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക്‌ അഭിമുഖമല്ലാത്ത ചിത്രമെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്‌തു. വിജയകരവും അപകരടരഹിതവുമായി ചന്ദ്രനില്‍ ഇറങ്ങിയത്‌ 1966 ല്‍ ലൂണ 9 ആണ്‌. അപ്പോളോ 8 ആദ്യമായി മനുഷ്യനെ വഹിച്ചുകൊണ്ട്‌ ചന്ദ്രനിലേക്ക്‌ പുറപ്പെട്ടെങ്കിലും 1969 ല്‍ അപ്പോളോ 11 ആണ്‌ ആദ്യമായി മനുഷ്യന്‌ ചന്ദ്രനില്‍ കാലുകുത്താന്‍ സാധിച്ചത്‌.

No comments:

Post a Comment