ദുബായ്: യു.എ.ഇ. ആസ്ഥാനമാക്കി ആഗോളതലത്തില്‍ വളര്‍ന്ന യു.എ.ഇ. എക്സ്ചേഞ്ച്, മാസ്റ്റര്‍ കാര്‍ഡുമായി സഹകരിച്ച് പുറത്തിറക്കുന്ന 'മാസ്റ്റ കാര്‍ഡ് സ്മാര്‍ട്ട് പേ കാര്‍ഡ്' ഇന്ന് ദുബായ് ജുമൈറ ബീച്ച് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
യു.എ.ഇ. എക്സ്ചേഞ്ച് ചെയര്മാന് അബ്ദുള്ള ഹുമൈദ് അലി അല്‍ മസ്രൂയി, മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ. ഡോ.ബി.ആര്.ഷെട്ടി, ചീഫ് ഓപ്പറേറ്ററിങ് ഓഫീസര്‍ വൈ.സുധീര്‍കുമാര്‍ ഷെട്ടി, മാസ്റ്റര്‍ കാര്‍ഡ് വേള്‍ഡ് വൈഡ് (മിഡില്‍ ഈസ്റ്റ്) ജനറല്‍ മാനേജര്‍ ഡന്‍സില്‍ ലോസണ് എന്നിവര്‍ സംബന്ധിച്ചു.
യു.എ.ഇ.യിലെ അനേകം കമ്പനികള്‍ക്കും അവയിലെ ആയിരിക്കണക്കിന് തൊഴിലാളികള്‍ക്കും ഏറ്റവും കണിശവും സൗകര്യപ്രദവുമായ ശമ്പള വിതരണ സംവിധാനത്തിന് ഉതകുന്ന 'മാസ്റ്റര്‍ കാര്‍ഡ് സ്മാര്‍ട്ട് പേ കാര്‍ഡ്', യു.എ.ഇ. തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന വേതന സംരക്ഷണ സംവിധാനത്തിന് അനുസൃതമാണ്. ശമ്പളത്തിനുവേണ്ടി നീണ്ട ക്യൂവില്‍ കാത്തുകെട്ടിക്കിടക്കാതെ വേതനം കൈപ്പറ്റാന്‍ ഈ കാര്ഡ്മൂലം സാധിക്കും. 'സ്മാര്‍ട്ട് പേ' കരാറില്‍ യു.എ.ഇ. എക്സ്ചേഞ്ചായി ധാരണയുണ്ടാക്കിയ തൊഴിലുടമകള്‍ക്ക് 'പേ റോള്‍ കാര്‍ഡി'ല്‍, പ്രതിമാസം റജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ, ശമ്പളത്തുക അത്രയും നിക്ഷേപിച്ചാല്‍ മതി. പ്രസ്തുത തൊഴിലാളികള്‍ക്ക് യു.എ.ഇ. എക്സ്ചേഞ്ച് സ്ഥാപിച്ച കാഷ് ഡിസ്പെന്‍സിങ് മെഷീന് വഴി തങ്ങളുടെ 'മാസ്റ്റര്‍ കാര്‍ഡ് സ്മാര്‍ട്ട്പേ കാര്‍ഡ്' ഉപയോഗിച്ച്, ചാര്‍ജ് ഇല്ലാതെ പണം പിന്‍വലിക്കാം.
ഇതോടൊപ്പംതന്നെ യു.എ.ഇ.യില്‍ ഉടനീളമുള്ള യു.എ.ഇ. എക്സ്ചേഞ്ച് ശാഖകളിലും പ്രധാന ലേബര്‍ ക്യാമ്പുകളിലും ശമ്പളം പിന്‍വലിക്കാന്‍ സൗകര്യമുണ്ടാകും. ഇതിനകംതന്നെ ആയിരക്കണക്കിന് കോര്‍പ്പറേറ്റ് കമ്പനികള്‍ സ്മാര്‍ട്ട് പേ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പേ റോള്‍ ബ്രാന്‍ഡുകളില്‍ പ്രമുഖ സ്ഥാനം നേടാന്‍ 'സ്മാര്‍ട്ട് പേ'യെ സഹായിച്ച ഘടകവും ഇതുതന്നെ.
മാസ്റ്റര്‍ കാര്‍ഡും യു.എ.ഇ.എക്സ്ചേഞ്ചും തമ്മിലുള്ള സഹകരണം തങ്ങള്‍ ഏറെ വിലമതിക്കുന്നുവെന്നും ഭാവിയിലും ജനോപകാരപ്രദമായ പല സംരംഭങ്ങള്‍ക്കും ഇത് കാരണമാകുമെന്നും യു.എ.ഇ. എക്സ്ചേഞ്ച് ചെയര്മാന് അബ്ദുള്ള ഹുമൈദ് അലി അല്‍ മസ്രൂയി പറഞ്ഞു
മാസ്റ്റര്‍ കാര്‍ഡ് സ്മാര്‍ട്ട് പേ കാര്‍ഡ് വഴി തൊഴിലുടമകളെയും തൊഴിലാളികളെയും ഒരേസമയം സേവിക്കാന്‍ മാത്രമല്ല, മാസ്റ്റര്‍കാര്‍ഡ് പങ്കാളിത്തംകൊണ്ട് ഉപഭോക്താക്കള്‍ക്ക് പ്രാദേശിക-ആഗോള തലങ്ങളില്‍വരെ വിനിമയം എളുപ്പമാവുകയും ചെയ്യുന്നുവെന്ന് ഡോ.ബി.ആര്.ഷെട്ടി സൂചിപ്പിച്ചു.
യു.എ.ഇ.യിലെ പല കമ്പനികളും ശമ്പള വിതരണത്തില്‍ നേരിടുന്ന സങ്കീര്‍ണതകളെയും സംവിധാന വൈകല്യങ്ങളെയും പരിഹരിക്കാനും അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് യഥാസമയം യഥാവിധി വേതനം ലഭ്യമാക്കാനും സാധിക്കുന്നത് യു.എ.ഇ.എക്സ്ചേഞ്ച് ആദ്യവസാനം നിലനിര്‍ത്തിപ്പോരുന്ന സാമൂഹികപ്രതിബദ്ധതയുടെ കൂടി പ്രകാശനമാണെന്ന് സി.ഒ.ഒ.സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉചിതമായ കാര്‍ഡ് പദ്ധതികള്‍ നല്കുന്നതില് സദാ ശ്രദ്ധിക്കുന്ന മാസ്റ്റര്‍ കാര്‍ഡ്, ജനസ്വീകാരം നേടിയ യു.എ.ഇ. എക്സ്ചേഞ്ചായി കൈകോര്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മാസ്റ്റര്‍ കാര്‍ഡ് ജനറല്‍ മാനേജര്‍ ഡന്‍സില്‍ ലോസണ് പ്രസ്താവിച്ചു.
(മാതൃഭൂമി ഡെയിലി)

No comments:
Post a Comment