ദൂരദര്‍ശിനിയുടെ കണ്ടുപിടുത്തമാണ് ചാന്ദ്രനിരീക്ഷണ രംഗത്ത് കുതിച്ചു ചാട്ടം വരുത്തിയത്. ഗലീലിയോ ഗലീലി എന്ന ശാസ്‌ത്രജ്ഞന്‍ ദൂരദര്‍ശിനി ഉപയോഗിച്ച് ചന്ദ്രനിലെ പര്‍വതങ്ങളും, ഗര്‍ത്തങ്ങളും വീക്ഷിക്കുന്നതില്‍ വിജയിച്ചു.
ശീതസമരകാലത്ത് അമേരിക്കന്‍ ഐക്യനാടുകളിലും സോവിയറ്റ് യൂണിയനിലും ഉണ്ടായ ബഹിരാകാശയാത്രാമാത്സര്യം ചന്ദ്രനെക്കുറിച്ചുള്ള വിശദമായ പഠനത്തിന് ആക്കം കൂട്ടി. 1959ല്‍ സോവിയറ്റ് യൂണിയന്റെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ2 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതോടെ മനുഷ്യന്റെ ചാന്ദ്രയാത്രാസ്വപ്‌നങ്ങള്‍ക്ക് ജീവന്‍ വച്ചു. 1966 റഷ്യയുടെ ലൂണ9 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത് ഇതിന് ശക്തി പകര്‍ന്നു. ധ59പ
മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ ആരംഭിച്ച യജ്ഞം അമേരിക്കയുടെ ശൂന്യാകാശഗവേഷണ കേന്ദ്രമായ നാസയുടെ 1967ല്‍ ആരംഭിച്ച അപ്പോളോ 1 ദൗത്യം ആയിരുന്നു. 1967 ജനുവരി 27 ന്‍ തുടങ്ങിയ അപ്പോളോ 1 ദുരന്തമായിത്തീര്‍ന്നു. പേടകത്തിന് തീപിടിച്ച് യാത്രികര്‍ മൂന്നുപേരും മരിച്ചുധ59പ. എന്നാല്‍ അപ്പോളോ 4 മുതലുള്ള പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. 1969ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതില്‍ അമേരിക്ക വിജയിച്ചുധ60പ . നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21ആം തിയതി ചന്ദ്രനില്‍ ഇറങ്ങിയ അപ്പോളോ11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടര്‍ ആയിരുന്നു അദ്ദേഹം. എഡ്വിന്‍ ആല്‍ഡ്രിന്‍ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനില്‍ കാല്‍ വച്ചശേഷം നീല്‍ ആംസ്‌ട്രോങ് ഇങ്ങനെ പറഞ്ഞു
` ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്‌പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വന്‍ കുതിച്ചു ചാട്ടമാണ് `
ചാന്ദ്രയാന്‍1 ന്റെ വിക്ഷേപണം
അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളില്‍ നിന്നായി പന്ത്രണ്ട് പേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്. അവര്‍ ഹാരിസണ്‍ ജാക്ക്‌സ്‌മിത്ത്, അലന്‍ ബീന്‍, ചാള്‍സ് ദ്യൂക്ക് എഡ്‌ഗാര്‍ മിച്ചല്‍, അലന്‍ ഷെപ്പേര്‍ഡ്, ഡേവിഡ് സ്‌കോട്ട്, ജയിംസ് ഇര്‍വിന്‍, ജോണ്‍ യങ്, ചാള്‍സ് കോണ്‍റാഡ്, യൂജിന്‍ സര്‍ണാന്‍ എന്നിവരാണ്‌ധ59പ. ഇതുവരെ ചന്ദ്രനില്‍ ഏറ്റവും അവസാനം ഇറങ്ങിയത് അപ്പോളോ 17 എന്ന വാഹനത്തില്‍ സഞ്ചരിച്ച്, 1972 ഡിസംബറില്‍ ചന്ദ്രനില്‍ കാലുകുത്തിയ യൂജിന്‍ സെര്‍നാന്‍ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959ല്‍ റഷ്യന്‍ പേടകമായ ലൂണ3 ആണ്. ചന്ദ്രനില്‍ നിന്ന് പല ദൌത്യങ്ങളിലായി പാറക്കഷണങ്ങള്‍ ശാസ്‌ത്രജ്ഞര്‍ ശേഖരിച്ചിട്ടുണ്ട്.
അപ്പോളോ ദൌത്യങ്ങളുടെ ഭാഗമായി ഭൂകമ്പമാപിനികളും, റിഫ്‌ലക്‌റ്റീവ് പ്രിസങ്ങളും ഉള്‍പ്പെടെ പല ശാസ്‌ത്രീയ ഉപകരണങ്ങളും ചന്ദ്രനില്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ പലതും ഇന്നും പ്രവര്‍ത്തനനിരതമാണ്.
1960കളുടെ പകുതി മുതല്‍ 70കളുടെ പകുതി വരെ 65 ചന്ദ്രപര്യടനങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ 10 എണ്ണം 1971ല്‍ മാത്രമായിരുന്നു. എന്നാല്‍ 1976ലെ ലൂണ24 നു ശേഷം ചാന്ദ്രപര്യടനങ്ങള്‍ നിര്‍ത്തി വെച്ചു. സോവിയറ്റ് യൂണിയന്‍ ശുക്രനിലേക്കും മറ്റ് ബഹിരാകാശ നിലയങ്ങളിലേക്കും ശ്രദ്ധ തിരിച്ചപ്പോള്‍ അമേരിക്കയുടെ താല്‌പര്യം ചൊവ്വാഗ്രഹത്തിലേക്കായി. 1990ല്‍ ഹൈട്ടണ്‍ എന്ന ബഹിരാകാശ വാഹനം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു കൊണ്ട് ജപ്പാന്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. എന്നാല്‍ അതിന്റെ ദൌത്യം സാങ്കേതികത്തകരാറുകള്‍ മൂലം പരാജയമായിരുന്നു.
1994ല്‍ അമേരിക്ക വീണ്ടും ചന്ദ്രനിലേക്കു തിരിഞ്ഞു. ക്ലമന്റൈന്‍ മിഷന്‍ എന്നറിയപ്പെടുന്ന ഈ റോബോട്ടിക് സംരംഭം അമേരിക്കന്‍ പ്രതിരോധ വകുപ്പും നാസയും സംയുക്തമായി സംഘടിപ്പിച്ചതാണ്. പിന്നീട് 1998ലും ലൂണാര്‍ പ്രോസ്‌പെക്‌റ്റര്‍ എന്ന പേരില്‍ അമേരിക്കയുടെ സംരംഭം നടന്നു.
2004 ജനുവരി 14ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ്, 2020ഓടെ അമേരിക്ക വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങള്‍ ചെയ്യും എന്ന് പ്രഖ്യാപിച്ചു. സമീപഭാവിയില്‍ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പദ്ധതി തയ്യാറാക്കുന്നു. ചൈനയുടെ ചാങ്‌എ ചാന്ദ്രപദ്ധതിയിലെ ആദ്യ ബഹിരാകാശവാഹനമായ ചാങ്‌എ 1 ഒക്ടോബര്‍ 24 2007ന് വിജയകരമായി വിക്ഷേപിച്ചു. 2020ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം. 2007ല്‍ തന്നെ ജപ്പാന്‍ ചാന്ദ്രവാഹനമായ സെലീന്‍ വിക്ഷേപിച്ചു.
ഇന്ത്യയുടെ ചാന്ദ്രഗവേഷണപദ്ധതിയാണ് ചാന്ദ്രയാന്‍. ഈ പദ്ധതിയിലെ ആദ്യ ബഹിരാഹാശവാഹനമായ ചാന്ദ്രയാന്‍1 ഒക്ടോബര്‍ 22 2008 ന് വിജയകരമായി വിക്ഷേപിച്ചു. പത്ത് മാസത്തെ പ്രവര്‍ത്തനത്തിനു ശേഷം ഓഗസ്റ്റ് 29 2009 ന് ബഹിരാകാശപേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചാന്ദ്രയാന്‍2 2010ലോ 2011ലോ വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഓ. ഉദ്ദേശിക്കുന്നത്. ഒരു റോബോട്ടിക് റോവര്‍ ഈ പദ്ധതിയുടെ ഭാഗമായുണ്ടാകും. 2020 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ആഗ്രഹം ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്‌ധ61പ.
No comments:
Post a Comment