അഭിഷേകിന്റെ നായികയായി ദീപിക
പ്രശസ്ത സംവിധായകനായ അശുതോഷ് ഗവാരികറുടെ പുതിയ ചിത്രത്തില്‍ നായികയാവാന്‍ ദീപികാ പദുകോണിന് നറുക്ക്. അശുതോഷ് സംവിധാനം ചെയ്യുന്ന 'ഖേലെ ഹം ജി ജാന്‍സെ' എന്ന ചിത്രത്തിലാണ് അഭിഷേകിനൊപ്പം ദീപിക അഭിനയിക്കുന്നത്.
തിരക്ക് കാരണം നടി അസിന്‍ നേരത്തെ ഈ ചിത്രത്തിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. ദീപികയ്ക്കു പുറമേ ജനീലിയ ഡിസൂസ, സോനം കപൂര്‍ എന്നിവരെയും ചിത്രത്തിലേക്ക് അശുതോഷ് പരിഗണിച്ചിരുന്നു. ദീപികയെ നായികയാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അശുതോഷിന്റെ ഭാര്യയും ചിത്രത്തിന്റെ നിര്‍മാതാവുമായ സുനിത ഗവാരിക്കര്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ ഒമ്പതിന് തുടങ്ങും.
No comments:
Post a Comment