Saturday, November 21, 2009

ജീവന്‍ദാനമാകുന്ന രക്തദാനം

രക്തം ദാനം ചെയ്യാന്‍ മടിച്ച് രക്തഗ്രൂപ്പുതന്നെ മറച്ചുവെയ്ക്കുന്നവര്‍ നമുക്കിടയിലുണ്ട്.രക്തദാനത്തെക്കുറിച്ചുള്ള അജ്ഞതയും ഭയവുമാണ് ഈ പ്രവണതയ്ക്കു പിന്നില്‍.ആര്‍ക്കും എപ്പോഴെങ്കിലും രക്തദാതാക്കളുടെ ആവശ്യം വന്നേക്കുമെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.കൂടാതെ രക്തദാനം ജീവന്‍ദാനം തന്നെയാണെന്ന കാര്യവും.

രക്തദാനത്തിനുള്ള നിബന്ധനകള്‍
1. പ്രായം18 വയസ്സിനു മുകളിലും 60വയസ്സിനു താഴെയുമായിരി
ക്കണം.
2. ദാതാവിന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 125ഷ/ലാ എങ്കിലും ഉണ്ടായിരിക്കണം.
3. 45 കിലോ ഗ്രാം തൂക്കമെങ്കിലും വേണം
4. രക്തദാനം ചെയ്യുന്ന സമയത്ത് ദാതാവിന് ഏതെങ്കിലും രോഗം ഉണ്ടായിരിക്കരുത്
5. രക്തമെടുക്കുന്ന സമയത്ത് സാധാരണ രക്തസമ്മര്‍ദവും ശരീരതാപനിലയുമുണ്ടായിരിക്കണം
ഇതു കൂടാതെ ചില പ്രതിരോധകുത്തിവെപ്പുകളെടുത്തര്‍ കുറച്ചുകാലത്തേക്ക് രക്തംദാനം ചെയ്യരുതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.
ഹെപ്പറ്റൈറ്റിസിനെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ആറുമാസത്തേക്കും പേ വിഷബാധയയ്‌ക്കെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ഒരു വര്‍ഷത്തേക്കും രക്തദാനം ഒഴിവാക്കണം.

രക്തം ദാനംചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുക

ഇതു കൂടാതെ ഇനിപ്പറയുന്നവരില്‍ നിന്ന് രക്തം സ്വീകരിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

* എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ്, സിഫിലിസ് തുടങ്ങിയ പകര്‍ച്ചവ്യാധികളുള്ളവര്‍.
* ചികിത്സയുടെ ഭാഗമായി സ്‌ററീറോയ്ഡ്, ഹോര്‍മോണ്‍ മരുന്നുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍.
* മയക്കു മരുന്നിന് അടിമപ്പെട്ടവര്‍, ഒന്നിലധികം പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍.
* മഞ്ഞപ്പിത്തം, മലേറിയ,ടൈഫോയ്ഡ്, റുബെല്ല എന്നിവ ബാധിച്ചിരുന്നവര്‍.
* രക്തദാനത്തിന് മുമ്പുള്ള 24 മണിക്കൂറില്‍ മദ്യം ഉപയോഗിച്ചവര്‍.

രക്തദാനം പാടില്ലാത്തവര്‍
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും
രക്തം ദാനം ചെയ്യരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ഗര്‍ഭം അലസി അധികകാലമാവാത്തവര്‍ക്കും ഇതു ബാധകമാണ്.
ആര്‍ത്തവസമയത്തും രക്തദാനം നിഷിദ്ധമാണ്.
ഹൃദ്രോഗം,വൃക്കകള്‍ക്ക് തകരാറ്,കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ രക്തദാനത്തില്‍നിന്ന് വിട്ടുനില്ക്കണം.ആസ്ത്മ,കരള്‍രോഗങ്ങള്‍ എന്നിവയും രക്തദാനത്തിന് പ്രതികൂലമായ ഘടകമാണ്.

തെറ്റിദ്ധാരണകള്‍ അകറ്റുക
ചില അബദ്ധധാരണകളാണ് പലരേയും രക്തദാനത്തില്‍നിന്ന് അകറ്റുന്നത്. അതിലൊന്ന് ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തെക്കുറിച്ചുള്ളതാണ്. ഒരു തവണ 350 മില്ലി ലിറ്റര്‍ രക്തമേ ഒരാളുടെ ശരീരത്തില്‍നിന്ന് എടുക്കുകയുള്ളൂ. നുഷ്യശരീരത്തില്‍ ശരാശരി ആറു ലിറ്റര്‍ രക്തമുണ്ടെന്ന് ഓര്‍മിക്കുക.ഇങ്ങനെ നഷ്ടപ്പെടുന്ന രക്തം 24 മുതല്‍ 48വരെ മണിക്കൂറിനുള്ളില്‍ ശരീരം വീണ്ടെടുക്കും. രക്തദാനത്തിന് എടുക്കുന്ന പരമാവധി സമയം 30മിനുട്ടാണ്. രക്തം ശേഖരിക്കാനുള്ള സമയം ആറുമിനുട്ട് മാത്രമേ വരൂ. തുടര്‍ന്ന് 10മിനുട്ട് വിശ്രമം നിര്‍ദ്ദേശിക്കാറുണ്ട്.ഇതിനു ശേഷം ജ്യൂസോ മറ്റു പാനീയങ്ങളോകഴിച്ച് ദാതാവിന് തന്റെ പതിവ് ജോലികളില്‍ ഏര്‍പ്പെടാം.എങ്കിലും അതി കഠിനമായ ജോലിയോ കായികവ്യായാമമോ ഒഴിവാക്കാവുന്നതാണ്. രുതവണ രക്തംദാനം ചെയ്തയാള്‍ മൂന്നുമാസത്തിനുശേഷം മാത്രമേ വീണ്ടും രക്തം നല്‍കാന്‍ പാടുള്ളൂ.

രക്തദാനം ആരോഗ്യപ്രദം
ശരീരത്തില്‍ അധികമായുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങളുണ്ടാക്കാന്‍ മജ്ജ ഉത്തേജിപ്പിക്കപ്പെടുമെന്നതും രക്തദാനത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളാണ്. അതിലുപരിയാണ് ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുവെന്ന ദാതാവിന്റെ സംതൃപ്തി. കൂടാതെ നിര്‍ണായക സന്ദര്‍ഭത്തില്‍ തനിക്ക് രക്തം നല്‍കിയ ആളെ മറക്കാന്‍ രക്തം സ്വീകരിച്ചയാള്‍ക്ക് ഒരിക്കലും കഴിയില്ല. എന്നെന്നുമുള്ള ഒരാത്മബന്ധമായി അതു നിലനില്ക്കുകതന്നെ ചെയ്യും.

തയ്യാറാക്കിയത്
ഒ.കെ. മുരളീകൃഷ്ണന്‍
(അവലംബം: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി)

Saturday, November 14, 2009

ചികില്‍സാ രീതികള്‍

ആയൂര്‍വേദം

പ്രമേഹ ചികിത്സയെ വ്യക്തികള്‍ തോറും വിഭിന്നമായി ചെയ്യേണ്ടതാണ്. ഓരോ വ്യക്തിയുടെയും ജൈവ രാസായനിക ഘടനയില്‍ ഉള്ള വ്യത്യസ്തത കാരണം ഔഷധങ്ങളുടെ ശരീരകോശങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനം വ്യത്യസ്തമായിരിക്കും. അതിനാല്‍ ഒരു വ്യക്തിക്ക് അനുകൂല ഫലം ചെയ്യുന്നവ മറ്റൊരാളില്‍ വ്യത്യസ്തമോ വിപരീതഫലമോ ഉണ്ടാക്കാം. ചില പൊതു ധാരണകളുടെ അടിസ്ഥാനത്തില്‍ പ്രമേഹചികിത്സയില്‍ ഉപയോഗിക്കാവുന്ന ഔഷധങ്ങളെ വ്യത്യസ്തമായി പറയുന്നുണ്ട്. എങ്കില്‍ വാതപിത്ത കഫ ഭേദേന വേര്‍തിരിച്ച് ഓരോ വ്യക്തിക്കും അവസ്ഥയ്ക്കനുസരിച്ച് ഔഷധങ്ങള്‍ നല്‍കണമെന്നാണ് ശാസ്ത്രനിയമം.

ഔഷധങ്ങള്‍
മൂത്രാധിക്യം പ്രധാന ലക്ഷണമാകുമ്പോള്‍-ഞ്ഞാവല്‍ത്തൊലി, പ്ലാശിന്‍തൊലി, താതിരിപ്പൂ, വിളംകായ, കരിങ്ങാലി, അത്തിത്തൊലി, പേരാല്‍വേര്, ഇവ കൊണ്ടുള്ള കഷായം.

മൂത്രത്തിന് കലക്കം കൂടുമ്പോള്‍
പതിമുകം, ചെങ്ങഴിനീര്‍കിഴങ്ങ്, താമരവളയം, ഞാവല്‍പൂ, ഇലിപ്പിക്കാതല്‍ താതിരിപ്പൂ ഇവ കൊണ്ടുള്ള കഷായം.
തേറ്റാമ്പരല്‍ കഷായം.

മൂത്രത്തിന്റെ പുകച്ചിലിന്
ശതാവരിപാല്‍കഷായം
നെല്ലിയ്ക്കാനീരും മഞ്ഞള്‍പൊടിയും വാഴപ്പിണ്ടിനീരും ചേര്‍ത്ത്
ചിറ്റമൃതും മഞ്ഞള്‍പൊടിയും ചേര്‍ത്ത്
കയ്പക്കനീര്, മഞ്ഞള്‍പൊടി ഇവ ശുദ്ധമായ തേന്‍ അല്‍പം ചേര്‍ത്ത് വേങ്ങ, കരിങ്ങാലി, കൂവ്വളത്തില പതിമുകം ഇവ ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍.

ദാഹത്തിന്
തേറ്റാമ്പരല്‍ ചൂര്‍ണം കന്മദം ചേര്‍ത്ത് സേവിക്കുക
ത്രിഫലാദിചൂര്‍ണം, കാല്‍ഭാഗം, മഞ്ഞള്‍പൊടി ചേര്‍ത്ത്.
അശ്വഗന്ധചൂര്‍ണം (അമുക്കുരം പാലില്‍ വേവിച്ച് ഉണക്കി പൊടിച്ചത്)

ഇന്‍സുലിന്‍ കുറയ്ക്കാന്‍
ഇന്‍സുലിന് പകരം വെക്കാവുന്ന ഒരു ആയുര്‍വേദമരുന്ന് ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ചില സന്ദര്‍ങ്ങളില്‍ ഇന്‍സുലിന്റെ ഉപയോഗം ക്രമത്തില്‍ കുറച്ചുകൊണ്ടുവരാന്‍ ആയുര്‍വേദ ചികിത്സ സഹായിച്ചുകാണുന്നു. ഇതിന് ഔഷധസേവ, ആഹാരക്രമീകരണം, വ്യായാമം അടക്കമുള്ള ചികിത്സ ആവശ്യമാണ്.

ഇന്‍സുലിന്‍ കുത്തിവെപ്പ് കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിച്ചുപോരുന്ന രോഗികള്‍ക്ക് മധുരവും കൊഴുപ്പും ചേര്‍ക്കാതെ തയ്യാറാക്കുന്ന (ചൂര്‍ണരൂപത്തില്‍) ച്യവനപ്രാശം, കരിങ്ങാലി കഷായത്തില്‍ ഭാവന ചെയ്ത കന്മദം എന്നീ മരുന്നുകള്‍ ഗുണപ്രദമായി കാണുന്നു.
തലയില്‍ ചെയ്യുന്ന തക്രധാര എന്ന വിശേഷചികിത്സ പ്രമേഹരോഗികള്‍ക്ക് രണ്ട് വിധത്തില്‍ ഫലം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. തക്രധാരചികിത്സ ചെയ്യുന്ന കാലത്ത് ഇന്‍സുലിന്‍ കുത്തിവെപ്പിന്റെ അളവ് പരിമിതപ്പെടുത്താനാകുന്നു. പ്രമേഹത്തിന്റെ ഭാഗമായി കാണുന്ന ക്ഷീണം, ചുട്ടുപുകച്ചില്‍, ചൊറിച്ചില്‍ ഇവ കുറയ്ക്കാനും കഴിയുന്നു.

ഗുണങ്ങളും ദോഷങ്ങളും
ആയുര്‍വേദ മരുന്നുകള്‍ രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് ക്രമത്തില്‍ മാത്രമേ കുറച്ചു കൊണ്ടുവരൂ. അതിനാല്‍ പഞ്ചസാരയുടെ അളവ് അത്യധികം വര്‍ധിച്ചു കാണുന്ന അവസ്ഥയിലും; പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറച്ചു കൊണ്ടുവരേണ്ട സന്ദര്‍ഭങ്ങളിലും ആയുര്‍വേദ മരുന്നുകള്‍ മാത്രം പര്യാപ്തമാകുന്നില്ല.

പ്രമേഹ ചികിത്സയില്‍ ഉപയോഗിക്കുന്ന ആയുര്‍വേദ മരുന്നുകള്‍ രോഗം കാരണം ഉണ്ടാകുന്ന ശരീരകോശങ്ങളുടെ ജീര്‍ണതയെക്കൂടി ഇല്ലായ്മ ചെയ്യാന്‍ പര്യാപ്തമാണ്. ഇവയുടെ ദീര്‍ഘകാല ഉപയോഗം വൃക്ക, യകൃത് എന്നീ അവയവങ്ങളുടെ
പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നില്ല.

തേന്‍ പ്രമേഹചികിത്സയില്‍
പമേഹ ചികിത്സയില്‍ തേന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഊര്‍ജദായക വസ്തുക്കള്‍ ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ കോശങ്ങളുടെ പോഷണത്തിനും കോശ നിര്‍മിതിക്കും സഹായകമാവുന്ന ഒരു ഔഷധവും ആഹാരവുമാണ് തേന്‍. മാത്രമല്ല ആയുര്‍വേദസിദ്ധാന്തമനുസരിച്ച് ഒരു ഉള്‍പ്രേരകം പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

ഏതൊരു ഔഷധത്തോടാണോ തേന്‍ ചേര്‍ക്കുന്നത് ആ ഔഷധത്തിന്റെ ഗുണം ശരീരത്തിന് കൂടുതല്‍ ലഭ്യമാക്കാന്‍ തേന്‍ സഹായിക്കുന്നു.
പഞ്ചസാര, ശര്‍ക്കര എന്നിവയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്ന പ്രവണത ശരിയല്ല. രോഗാവസ്ഥ അനുവദിക്കുന്നെങ്കില്‍ മാത്രമേ തേന്‍ ഉപയോഗിക്കാവൂ. അതും വൈദ്യനിര്‍ദേശപ്രകാരമുള്ള അളവിലും രീതിയിലും മാത്രം.

ശോധന ചികിത്സ
ആരോഗ്യ സംരക്ഷണത്തിനും രോഗശാന്തിക്കും ശോധന ചികിത്സ അനിവാര്യമാണെന്നാണ് ആയുര്‍വേദ സിദ്ധാന്തം. ശരീര കോശങ്ങളില്‍ വിവിധ കാരണങ്ങളാല്‍ അടിഞ്ഞു കൂടുന്ന വിഷസ്വഭാവമുള്ള മലിനപദാര്‍ത്ഥങ്ങളെ യുക്തമായ മാര്‍ഗങ്ങളിലൂടെ പുറത്തു കളയുക എന്നതാണ് ഇതിന്റെ ഉദ്ദേശം. താരതമ്യേന ക്ലേശകരവും കൂടുതല്‍ സമയമെടുക്കുന്നതുമാണ് ഇത്തരം ചികിത്സ. ജീവിതരീതിയിലും ചികിത്സാമാര്‍ഗങ്ങളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാരണം ഏറിയ കൂറും ശോധന ചികിത്സയ്ക്ക് പകരം ശമന ചികിത്സ എന്ന കുറുക്കുവഴിയാണ് ആശ്രയിക്കുന്നത്. ചികിത്സയിലെ ഈ വ്യതിയാനം പ്രമേഹരോഗികളുടെ വര്‍ധനവിന് കാരണമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്.

ചികിത്സ തരം തിരിച്ച്
വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പ്രമേഹങ്ങളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തരംതിരിച്ചാണ് ആയുര്‍വേദ ചികിത്സ ഏറ്റവും ശാസ്ത്രീയമായി ചെയ്യേണ്ടത്.
ജനിതക കാരണങ്ങളാല്‍ പ്രമേഹരോഗിയാകുന്നയാള്‍
ജീവിതചര്യയുടെ പ്രത്യേകതകളാല്‍ പ്രമേഹരോഗിയാകുന്നയാള്‍
തടിച്ച പ്രമേഹ രോഗി
കൃശനായ (ശോഷിച്ച) പ്രമേഹ രോഗി
സത്വബലം ഉള്ള രോഗി
ദുര്‍ബലനായ രോഗി
രോഗം വിവിധ അവയവങ്ങളെ ബാധിച്ച രോഗി
സങ്കീര്‍ണതകള്‍ കുറഞ്ഞ രോഗി
മറ്റ് രോഗങ്ങളുടെ അനുബന്ധമായി പ്രമേഹം ഉണ്ടായ രോഗി
മറ്റ് കാരണങ്ങളില്ലാതെ പ്രമേഹം ഉണ്ടായ രോഗി.

എരിവും പുളിയും വൃക്കകളെ നശിപ്പിക്കും
പ്രമേഹം വൃക്കകളെ ബാധിക്കാനുള്ള സാധ്യതകള്‍ രോഗാരംഭം മുതലേ ഉണ്ട്. വര്‍ധിച്ചുവരുന്ന ഡയബറ്റിക്ക് നെഫ്രോപതി കേസുകള്‍ ഈ നിഗമനത്തെ ശരിവെക്കുന്നു. വൃക്കകളുടെ തകരാറ് വര്‍ധിച്ചു വരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. മധുരം നിഷേധിക്കപ്പെടുമ്പോള്‍ പ്രമേഹ രോഗികള്‍ ആഹാരത്തിന്റെ സ്വാദ് നിലനിര്‍ത്താന്‍ ഉപ്പ്, എരിവ്, പുളി എന്നീ രസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു. എരിവ്, പുളി, ഉപ്പ് എന്നിവയുടെ അമിതോപയോഗം രക്തദുഷ്ടി ഉണ്ടാക്കും. അതിനാല്‍ വൃക്കകള്‍ക്ക് ഹാനി ഉണ്ടാകും.

പ്രമേഹരോഗികള്‍ ഈ വസ്തുത മുന്‍കൂട്ടി മനസ്സിലാക്കണം. മൈക്രോ ആല്‍ബുമീനൂറിയ നേരത്തേ കണ്ടെത്താനുള്ള ആധുനിക രീതി ഇതിന് അവലംബിക്കാം. രാവിലെ നടക്കുന്നതാണ് നല്ലത്. പ്രഭാതം 'കഫകാലം' ആണ്. ഈ സമയത്തെ വ്യായാമം കഫവും മേദസ്സും കുറയ്ക്കും. പത്മാസനം, വാസനം മുതലായവ ഒരു യോഗാചാര്യന്റെ കീഴില്‍ അഭ്യസിച്ച് ശീലിക്കുക. സുഖാസനത്തില്‍ ഇരുന്നുകൊണ്ടുള്ള ശ്വാസോച്ഛാസ വ്യായാമവും നല്ലതാണ്.

അവലംബം:
മാതൃഭൂമി ആരോഗ്യമാസിക

പ്രമേഹം എത്രതരം

ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന മഹാരോഗങ്ങളിലൊന്നാണ് പ്രമേഹം. ലോകത്ത് ഇന്ന് ഏറ്റവുമധികം പരീക്ഷണനിരീക്ഷണങ്ങള്‍ നടക്കുന്ന ചികിത്സാമേഖലകളിലൊന്ന് പ്രമേഹത്തിന്‍േറതാണെന്നു പറയാം. അനുദിനമെന്നോണം പുതിയ മരുന്നുകളും രോഗത്തെക്കുറിച്ചുള്ള പുതിയ പുതിയ കാഴ്ചപ്പാടുകളും വന്നുകൊണ്ടിരിക്കുന്നു ഇപ്പോള്‍.

ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവുമൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്നു പറയാം. പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്ററി ഡയബറ്റിസ് എന്നും രണ്ടുതരത്തില്‍ പറയാറുണ്ട്.

പ്രൈമറി: പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ നേരിട്ടു പ്രമേഹം വരുന്ന സ്ഥിതിയാണ് പ്രൈമറി ഡയബറ്റിസ്.

സെക്കന്ററി: മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ ചികിത്സാവേളയിലോ ഒക്കെയുണ്ടാകുന്ന പ്രമേഹമാണ് സെക്കന്ററി. ഇത് പൊതുവെ കുറവാണ്.

ഇക്കൂട്ടത്തില്‍ പൊതുവെ നാം പരിഗണിക്കുന്നതും വളരെ വ്യാപകമായി കണ്ടുവരുന്നതും പ്രൈമറി ഡയബറ്റിസ് അഥവാ പ്രാഥമിക പ്രമേഹമാണ്. ഇതുതന്നെ രണ്ടു തരത്തിലുണ്ട്. ചികിത്സയ്ക്ക് നിര്‍ബന്ധമായും ഇന്‍സുലിന്‍ വേണ്ടിവരുന്ന ടൈപ്പ് 1 പ്രമേഹവും ഇന്‍സുലിന്‍ കുത്തിവെപ്പില്ലാതെ തന്നെ ചികിത്സകളിലൂടെ നിയന്ത്രിച്ചുനിര്‍ത്താവുന്ന ടൈപ്പ് 2 പ്രമേഹവും.

ടൈപ്പ് 1 പ്രമേഹം
പൊതുവില്‍ കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കൂടുതലായി കാണുന്നത്. 35-40 വയസ്സിനു മുകളിലുള്ളവരില്‍ ടൈപ്പ് 1 പ്രമേഹം കാണുന്നത് അത്യപൂര്‍വമാണ്. ആകെയുള്ള പ്രമേഹരോഗികളില്‍ നാലഞ്ചു ശതമാനം പേരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. കുട്ടികളില്‍ വളരെ കൂടുതലായി കാണുന്ന രോഗമായതുകൊണ്ട് ഇതിനെ ജുവനെയില്‍ ഡയബറ്റിസ് എന്നും പറയാറുണ്ട്.

മുമ്പ് ഇന്‍സുലിന്‍ ആശ്രിതപ്രമേഹം എന്നു വിളിച്ചിരുന്നത് ഈ രോഗത്തെയാണ്. ഇന്‍സുലിന്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് ഈ വിഭാഗത്തില്‍പ്പെട്ട രോഗികളെല്ലാവരുംതന്നെ വളരെ നേരത്തെ മരിച്ചുപോകുമായിരുന്നു. എന്നാല്‍ ഇന്ന് ഈ വിഭാഗക്കാര്‍ക്ക്
ഇന്‍സുലിന്‍ ചികിത്സയിലൂടെ രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് സാധാരണപോലെ ജീവിക്കാന്‍ കഴിയുന്നുണ്ട്. എങ്കിലും ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകളിലേക്ക് എത്തിച്ചേരാനുള്ള സാധ്യത വളരെക്കൂടുതലാണ്.

പൊതുവില്‍, മെലിഞ്ഞ ശരീരവും അമിത ദാഹം, അമിതമായ മൂത്രം തുടങ്ങിയ അസ്വസ്ഥതകളും ഇവരില്‍ കാണാറുണ്ട്. ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന സങ്കീര്‍ണാവസ്ഥ ഇക്കൂട്ടരില്‍ എളുപ്പം വന്നുപെടാറുണ്ട്. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ശരീരഭാഗമായ പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന്റെ കാരണം എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ ബീറ്റാകോശങ്ങള്‍ നശിക്കുന്നത് എന്നതിന് തൃപ്തികരമായ ഒരുത്തരം ഇനിയും കണ്ടെത്തേണ്ടതുണ്ട്.

ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ 'അബദ്ധ'ത്തില്‍ ചില കോശങ്ങളെ നശിപ്പിച്ചു കളയുന്ന പ്രത്യേക രോഗാവസ്ഥയായ ഓട്ടോ ഇമ്യൂണ്‍ ഡിസീസ് ആണിതെന്ന് കരുതുന്നു. ചില അജ്ഞാത വൈറസുകളുടെ ആക്രമണമാണ് ടൈപ്പ് 1 പ്രമേഹത്തിനു കാരണം എന്നു കരുതുന്നവരുമുണ്ട്. ഏതവസ്ഥയിലും ഇതിനുള്ള ചികിത്സ ഇന്‍സുലിന്‍ കുത്തിവെപ്പു തന്നെയാണ്.

ടൈപ്പ് 2 പ്രമേഹം
സാധാരണ നാം കാണുന്ന പ്രമേഹരോഗികളില്‍ 90-95 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. ടൈപ്പ് 2 ഇനത്തില്‍പ്പെട്ട പ്രമേഹമാണ് ജീവിതശൈലിരോഗം. പാരമ്പര്യമായി പകര്‍ന്നു കിട്ടുന്നതും ഈ രോഗാവസ്ഥതന്നെ. ജീവിതശൈലി, പാരമ്പര്യം, ഭക്ഷണരീതി തുടങ്ങിയ കാര്യങ്ങളൊന്നും ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രധാനമല്ല. ടൈപ്പ് 2ന്റെ കാര്യത്തില്‍ ഇവ സര്‍വപ്രധാനമാണ്.

പൊതുവെ 25-30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. മുമ്പ് 35 വയസ്സിനു മുകളില്‍ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍, 18-20 വയസ്സില്‍തന്നെ ടൈപ്പ് 2 പ്രമേഹം വരുന്നത് അസാധാരണമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. പാരമ്പര്യം, ജീവിതശൈലിയിലും ഭക്ഷണശൈലിയിലുമുള്ള മാറ്റങ്ങള്‍, വ്യായാമക്കുറവ്, പൊണ്ണത്തടി തുടങ്ങിയവയൊക്കെയാണ് വളരെ നേരത്തെ തന്നെ പ്രമേഹം ബാധിക്കാനുള്ള മുഖ്യകാരണങ്ങള്‍.

അവലംബം:
മാതൃഭൂമി ആരോഗ്യമാസിക

അറിവിലൂടെ പ്രമേഹനിയന്ത്രണം

ഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.

40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. കേരളത്തിലെ നാല്പത് ലക്ഷം പ്രമേഹരോഗികളില്‍ പത്തുലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ദുഃഖകരമാണ്.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.

പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.

പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാനകാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദം എന്നിവയാണ്. അതിസങ്കീര്‍ണമായ ആ രോഗാവസ്ഥകളൊക്കെത്തന്നെ പ്രമേഹത്തിന്റെ പ്രത്യാഘാതഫലമായി ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങളാലാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.

പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തില്‍ കുമിഞ്ഞുകൂടുന്ന കൊളസ്‌ട്രോളും മറ്റു ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീവ്യൂഹം, ധമനികള്‍ എന്നീ അവയവങ്ങളില്‍ വൈവിധ്യമാര്‍ന്ന ജരിതാവസ്ഥയുണ്ടാക്കുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളില്‍ കൊഴുപ്പുകണികകള്‍ പറ്റിപ്പിടിച്ച് അവയുടെ ഉള്‍വ്യാസം ചെറുതാക്കുന്നു. ഹൃദയപേശികളെ പരിപോഷിപ്പിക്കുന്ന കൊറോണറികളുടെ ഉള്‍വ്യാസം അടഞ്ഞാല്‍ രക്തസഞ്ചാരം ദുഷ്‌കരമാകുന്നതുനിമിത്തം ഹൃദയാഘാതം ഉണ്ടാകുന്നു. അതുപോലെ മസ്തിഷ്‌കത്തിനും വൃക്കകള്‍ക്കും കണ്ണുകള്‍ക്കുമെല്ലാം രക്തദാരിദ്രം സംഭവിച്ചാല്‍ അവ ഒന്നൊന്നായി രോഗാതുരമാകുന്നു. വൃക്കപരാജയത്താല്‍ 'ഡയാലിസിസ്' വേണ്ടിവരുന്ന രോഗികളില്‍ സിംഹഭാഗവും പ്രമേഹബാധിതരാണ്.

പ്രമേഹരോഗികളിലെ ഹൃദയാഘാതം മൂര്‍ധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങള്‍ രോഗികള്‍ എപ്പോഴും അറിഞ്ഞെന്നുവരില്ല.
പ്രത്യേകിച്ച് നെഞ്ചുവേദന എപ്പോഴും അനുഭവപ്പെടാതെ ഹാര്‍ട്ടറ്റാക്കുണ്ടാകാം. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന 'ഓട്ടോണമിക് നാഡീവ്യൂഹ'ത്തിനും സംഭവിക്കുന്ന അപചയം തന്നെ ഇതിന്റെ കാരണം. നാഡീവ്യൂഹത്തിന്റെ മാന്ദ്യം നിമിത്തം ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ നെഞ്ചുവേദനയുടെ തീവ്രത അനുഭവിച്ചറിയാന്‍ രോഗിക്ക് പറ്റാതെ പോകുന്നു. പകരം ശ്വാസംമുട്ടല്‍, ഓക്കാനം, തളര്‍ച്ച, വയറുവേദന എന്നീ രോഗലക്ഷണങ്ങളാണ് കണ്ടുവരുന്നത്. അതുപോലെ ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ചുള്ള മരണസാധ്യത പ്രമേഹരോഗികളില്‍ വര്‍ധിച്ചുകാണുന്നു. ഹൃദയകോശങ്ങളുടെ നാശം പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നു. ഇനി ആന്‍ജിയോപ്ലാസ്റ്റിങ്ങോ, ബൈപ്പാസ് ശസ്ത്രക്രിയയോ നടത്താമെന്നുവെച്ചാലും പ്രമേഹരോഗിയുടെ കൊറോണറി ധമനികള്‍ അതിനെപ്പോഴും അനുയോജ്യമായിവരില്ല.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രണവിധേയമാക്കി കൊളസ്‌ട്രോള്‍ ഘടകങ്ങളെ കുറച്ച്, പ്രമേഹബാധയുടെ പ്രത്യാഘാതങ്ങളെ പിടിയിലൊതുക്കുകവഴി ഹൃദയാഘാതം നല്ലൊരു പരിധിവരെ ഒഴിവാക്കാമെന്ന് ഗവേഷണനിരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇനി ഹൃദ്രോഗത്തിനടിമപ്പെട്ടാലും കര്‍ശനമായ പ്രമേഹനിയന്ത്രണം വഴി അധികംവഷളാകുന്നതിനെ തടയാം.
പൊണ്ണത്തടിയുള്ളവര്‍ക്ക് പ്രമേഹം സാധാരണയായി കാണുന്നു. ശരീരഭാരം വര്‍ധിക്കുകയും കൊഴുപ്പുകോശങ്ങള്‍ ക്രമാതീതമാകുകയും ചെയ്താല്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിര്‍വിഘ്‌നം നടക്കുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ അനിവാര്യമായി വരും. ഇതുനല്‍കാന്‍ ആഗേ്‌നയ ഗ്രന്ഥിക്ക് സാധിക്കാതെവരുമ്പോള്‍ ഗ്ലൂക്കോസ് ശരീരത്തില്‍ കുമിഞ്ഞുകൂടുന്നു. കുടവയര്‍ കൂടുതലായുള്ള കേരളീയര്‍ക്കും പ്രമേഹബാധ സാധാരണം.

പ്രമേഹം ഇന്ന് കൊച്ചുകുട്ടികളെയും വേട്ടയാടുകയാണ്. ഇന്‍സുലിന്‍ ആശ്രിത (ടൈപ്പ് ഒന്ന്) പ്രമേഹം കുട്ടികളിലും കൗമാരപ്രായക്കാരിലും പ്രതിവര്‍ഷം മൂന്നു ശതമാനമായി വര്‍ധിക്കുകയാണ്. പതിനഞ്ചുവയസ്സിനു താഴെയുള്ള എഴുപതിനായിരം കുട്ടികള്‍ക്ക് വര്‍ഷംപ്രതി ഇന്‍സുലിന്‍ ആശ്രിത പ്രമേഹബാധയുണ്ടാകുന്നു. തക്കസമയത്തു കണ്ടുപിടിച്ച് സമുചിത ചികിത്സ ഉടനടി തുടങ്ങിയില്ലെങ്കില്‍ കുട്ടികളുടെ മസ്തിഷ്‌കത്തിനു സാരമായ വളര്‍ച്ചാമാന്ദ്യമുണ്ടാകുന്നു.

ഭക്ഷണത്തെ പഥ്യവും ശാസ്ത്രീയവുമാക്കിയാല്‍ പ്രമേഹചികിത്സ ഏറെ എളുപ്പമായി. സ്‌കൂള്‍കുട്ടികള്‍ ദിവസേന കുടിച്ചുതീര്‍ക്കുന്ന മധുരപാനീയങ്ങള്‍ എത്രമാത്രമെന്ന് കണക്കില്ല. അതിനെ ആരും നിയന്ത്രിക്കുന്നുമില്ല. പ്രമേഹത്തെ പ്രതിരോധിക്കാന്‍ കര്‍ശനമായ ആഹാരനിയന്ത്രണം ചെറുപ്പത്തിലേ തുടങ്ങണം. നിത്യേനയുള്ള വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണം. പ്രമേഹരോഗലക്ഷണങ്ങളെപ്പറ്റി ബോധവാന്മാരാകണം. കൃത്യമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കണം. ഇത്രയൊക്കെയായാല്‍ ധാരാളം മതി.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്,
ലൂര്‍ദ് ഹോസ്​പിറ്റല്‍, എറണാകുളം

പ്രമേഹം

ശരീരപ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലെ അന്നജത്തില്‍ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്കെത്തിക്കണമെങ്കില്‍
ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം കൂടിയേ തീരൂ. ഇന്‍സുലിന്‍ ഹോര്‍മോണ്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ നില കൂടാന്‍ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

അറിവിലൂടെ പ്രമേഹനിയന്ത്രണം
പ്രമേഹം എത്രതരം
സ്വയം കണ്ടുപിടിക്കാം
ചികില്‍സാ രീതികള്‍
നിയന്ത്രണം തന്നെ ചികില്‍ത്സ
നിയന്ത്രണവും പ്രതിരോധവും
ഇന്‍സുലിന്‍ കുത്തിവെപ്പ്‌
ഉറക്കക്കുറവ് പ്രമേഹസാധ്യത വര്‍ധിപ്പിക്കും
സംശയങ്ങള്‍ക്കുള്ള മറുപടി
പൊണ്ണത്തടി

Thursday, November 12, 2009

കത്രീന ഒരു മാറ്റം കൊതിക്കുന്നു


നല്ലപിള്ള ചമഞ്ഞ് മടുത്തു. വെള്ളിത്തിരയില്‍ ഇനിയല്പം കുരുത്തക്കേട് കാണിക്കാനാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫിന് മോഹം.

''ക്യാമറയ്ക്ക് മുന്നില്‍ സുന്ദരിയായി, മര്യാദക്കാരിയായി വേഷമിട്ടു മടുത്തു. എനിക്കും കുറച്ചു 'വന്യ'മാവണം. തമാശക്കാരിയായ എന്നെ ഇതുവരെ ഒരു ചിത്രവും ആ നിലയ്ക്ക് ഉപയോഗപ്പെടുത്തിയിട്ടില്ല.'' ഇതു പറയുമ്പോള്‍ അതിനുള്ള വഴിയും കത്രീന കണ്ടെത്തിയെന്ന് വേണം കരുതാന്‍.

''ക്യാമറയ്ക്ക് മുന്നില്‍ സുന്ദരിയായി, മര്യാദക്കാരിയായി വേഷമിട്ടു മടുത്തു. എനിക്കും കുറച്ചു 'വന്യ'മാവണം. തമാശക്കാരിയായ എന്നെ ഇതുവരെ ഒരു ചിത്രവും ആ നിലയ്ക്ക് ഉപയോഗപ്പെടുത്തിയിട്ടില്ല.'' ഇതു പറയുമ്പോള്‍ അതിനുള്ള വഴിയും കത്രീന കണ്ടെത്തിയെന്ന് വേണം കരുതാന്‍.

മദ്യപിച്ച് ബാറില്‍ ഉന്മത്തനൃത്തം ചെയ്യുന്ന കത്രീനയെ വൈകാതെ പ്രേക്ഷകര്‍ കാണും. 'വാട്ട് ഹാപ്പന്‍സ് ഇന്‍ വെഗാസ്'
എന്ന ഹോളിവുഡ് ചിത്രം പുനരാവിഷ്‌കരിക്കുന്നതിനുള്ള അവകാശം നേടിയെടുക്കാനുള്ള തത്രപ്പാടിലാണ് നടി. കാമുകനാല്‍ ഉപേക്ഷിക്കപ്പെട്ട യുവതി മറ്റൊരാളെ വിവാഹം ചെയ്യുകയും ആ ബന്ധം വിവാഹമോചനത്തില്‍ അവസാനിക്കുകയും ചെയ്യുന്ന കഥ സ്ത്രീപുരുഷബന്ധത്തിലെ സ്‌നേഹവും വെറുപ്പും കലഹങ്ങളുമാണ് ആവിഷ്‌കരിക്കുന്നത്. ഹോളിവുഡ് നടി കാമറൂണ്‍ ഡയസ് ചെയ്ത നായികാവേഷത്തിലാണ് കത്രീനയുടെ നോട്ടം.

തന്റെ പുതിയ ചിത്രമായ 'അജബ് പ്രേം കി ഗസബ് കഹാനി' യുടെ തകര്‍പ്പന്‍ ബോകേ്‌സാഫീസ് വിജയം കത്രീനയ്ക്ക് സന്തോഷവും ആത്മവിശ്വാസവും ഉണ്ടാക്കിയിട്ടുണ്ട്.

Wednesday, November 11, 2009

'ലൌ ജിഹാദ്': പകര്‍പ്പവകാശം ഹിറ്റ്ലര്‍

മധ്യരേഖ / ഡി. ബാബുപോള്‍

ഷംനമോള്‍ കേരളത്തില്‍ എവിടെയോ ജീവിച്ചുവരവെ പൊന്നരിവാളമ്പളിയില്‍ കണ്ണെറിയുന്നോളേ എന്ന് വിളിച്ചു രാജ്മോഹന്‍. അവര്‍ ഒളിച്ചോടി. ഏതോ ക്ഷേത്രത്തില്‍ പോയി മാലയിട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തു. ഇതിനിടെ ഷംനമോളുടെ വീട്ടുകാര്‍ പരാതിക്കാരായി. വധൂവരന്മാര്‍ പൊലീസില്‍ ഹാജരായി. കോടതിയിലെത്തിച്ചു പൊലീസ്. ഷംനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി ദമ്പതികളെ വിട്ടയച്ചു. വധൂപിതാവ് മകളെ ബലമായി നാടുകടത്തിയെന്ന കേസ് ഹൈക്കോടതിയിലുണ്ട്.

കഴിഞ്ഞയാഴ്ച എന്റെ സുപ്രഭാതം എന്നെ അറിയിച്ചതാണ് ഈ വിവരം. ഇതിനെ റിവേഴ്സ് ജിഹാദ് എന്ന് വിളിക്കണം. ലൌജിഹാദിനെതിരെ അമ്പെയ്ത കാട്ടാളന്റെ മുന്നില്‍ നിസ്സഹായനായി രാമായണം എഴുതാതിരിക്കുന്ന വാത്മീകിയെക്കുറിച്ച് കഥയെഴുതുന്നു പി.കെ. പാറക്കടവ്. ലൌജിഹാദിന്റെ ആദ്യത്തെ ഇര മാധവിക്കുട്ടിയാണ് എന്ന് തിരിച്ചറിയുന്നു പ്രശസ്ത പണ്ഡിതനായ ഡോ. എം. ഗംഗാധരന്‍. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട ഉടുമ്പിന്റെ വര്‍ത്തമാനകാലാവതാരമാക്കി മാറ്റിയിരിക്കുന്നു ലൌജിഹാദിനെ നാം.

അമുസ്ലിംപെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതംമാറ്റുന്നു എന്നാണ് ആരോപണം. ബുര്‍ഖ (പര്‍ദ) ഇടേണ്ടതിന്റെ ആവശ്യകതയെപറ്റി ബോധ്യപ്പെടുത്താനുള്ള പ്രചാരണമായിരുന്നു ഇതെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നു. കാട്ടുമാക്കാന്‍ വരുന്നു എന്നുപറഞ്ഞ് കുഞ്ഞുങ്ങളെ പേടിപ്പിക്കുമ്പോലെ പര്‍ദയിട്ടില്ലെങ്കില്‍ പോക്കാണ് എന്ന് പഠിപ്പിക്കുന്നതല്ല ഈ കഥ. ഇന്ത്യയൊട്ടാകെ നാലായിരം ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൌജിഹാദികള്‍ മതംമാറ്റിക്കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ മാത്രം 2876 പെണ്‍കുട്ടികളാണ് വലയില്‍ വീണത്. ഇതില്‍ 705 സംഭവങ്ങളില്‍ മാത്രമാണ് കേസുണ്ടായത്. കാസര്‍കോട് ജില്ലയിലാണ് പരിപാടി കസറുന്നത്. 568 ജിഹാദി മതംമാറ്റങ്ങള്‍. 123 കേസുകള്‍. ഇങ്ങനെയൊക്കെ പോകുന്നു നമ്മുടെ വാര്‍ത്താവിനിമയം. എളുപ്പത്തില്‍ കണക്കെടുക്കാവുന്ന ഒരു കാര്യത്തിലാണ് ഊഹാപോഹങ്ങള്‍ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകളായി അവതരിപ്പിക്കപ്പെടുന്നത് എന്ന് സംശയിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രചാര്‍ത്തുകയോ സഭാവിരുദ്ധരായി പ്രഖ്യാപിച്ച് പള്ളിക്കുറ്റത്തില്‍ നിര്‍ത്തി തെമ്മാടിക്കുഴി വിധിക്കുകയോ ചെയ്യരുത് എന്ന് പറയുന്നത് ഒരു മുന്‍കരുതലാണ് എന്നറിയുക.

പ്രണയം പുതിയ നൂറ്റാണ്ടിലെ പുതിയ പ്രതിഭാസമൊന്നും അല്ല. ഭിന്നമതങ്ങളിലുള്ള വ്യക്തികള്‍ പ്രണയബദ്ധരാകുന്നതും പുതുമയല്ല. എന്തിന് മതങ്ങള്‍? ഒരേ മതത്തില്‍ വിഭിന്നസമുദായങ്ങളില്‍ ജനിച്ചവര്‍ തമ്മിലുള്ള പ്രണയം കമുകിന്‍കോട് പ്രദേശത്തെ ഈഴവ ക്രിസ്ത്യാനികള്‍ക്കിടയിലും നാടാര്‍സമുദായത്തിലും ഒഴികെ എവിടെയും എന്നും പ്രശ്നമായിരുന്നുവല്ലോ. യാക്കോബായക്കാരും മാര്‍ത്തോമാക്കാരും ,മാര്‍ത്തോമാക്കാരും സീയെസൈക്കാരും ,അകത്തോലിക്കരും കാത്തോലിക്കരും ഇത് പരിഹരിച്ചത് നാടാര്‍സമുദായത്തിലും കമുകിന്‍കോട് പ്രദേശത്തും സ്വീകരിച്ച മാര്‍ഗം ഉപയോഗിച്ചിട്ടാണ്. 'പെണ്ണ്' 'ചെറുക്കന്റെ' സമൂഹത്തില്‍ ചേരുക. അത് പുരുഷാധിപത്യമല്ലേ എന്ന് ഫെമിനിസ്റ്റുകള്‍ ചോദിച്ചേക്കാമെങ്കിലും അതായിരുന്നു സമ്പ്രദായം. പുറത്തുള്ളവര്‍ വിചാരിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമായ വേദശാസ്ത്ര പ്രശ്നങ്ങള്‍ ഇത്തരം അന്തര്‍സഭാ ബന്ധങ്ങളിലുള്‍ക്കൊണ്ടിരുന്നു. എങ്കിലും സമൂഹം അവയൊക്കെ മറികടന്നു.
തീര്‍ത്തും അശാസ്ത്രീയമായ ഒരു പ്രതിഭാസമാണ് പ്രണയം. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന ഒന്ന്. മുറപ്പെണ്ണും ചെറുക്കനും തമ്മിലുള്ള പ്രണയം കാരണവന്മാര്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ്. അരസികനായ നമ്പൂതിരിയെ അവഗണിച്ചിട്ട് അബ്രാഹ്മണനെ പ്രണയിക്കുന്നവളെ വാഴ്ത്തിയിട്ടുള്ളതാണ് സമൂഹം. ഒരു മുഴക്കോല്‍ കൊണ്ടും അളക്കാന്‍ കഴിയാത്തതാണ് പ്രണയം എന്നര്‍ഥം. മുറച്ചെറുക്കനായാലും ചിലപ്പോള്‍ അളവ് തെറ്റും. മുറയൊന്നും ഇല്ലെങ്കിലും അളവ് ചിലപ്പോള്‍ കൃത്യമായി ഒക്കുകയും ചെയ്യും. ഇങ്ങനെ ഒരു സംഗതി തെറ്റുകൂടാതെ അളക്കാവുന്ന മുഴക്കോല്‍ ഒരു മാര്‍പാപ്പയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

സ്വജാതിയുടെ എണ്ണമോ വണ്ണമോ വര്‍ധിപ്പിക്കാന്‍ പ്രണയം ഉപാധിയാക്കുന്നു എന്ന് ആദ്യം പറഞ്ഞത് ഇപ്പോള്‍ അത് പറയുന്നവരല്ല എന്ന് അവര്‍ക്കുതന്നെ അറിയാമെന്ന് തോന്നുന്നില്ല. അത് ഹിറ്റ്ലര്‍ ആയിരുന്നു. യഹൂദന്മാര്‍ക്കെതിരെ ആയിരുന്നു ആരോപണം. അവര്‍ ആര്യവംശജരായ ജര്‍മന്‍ യുവതികളെ പ്രണയത്തില്‍ കുരുക്കി യഹൂദജനതയുടെ ബുദ്ധി വര്‍ധിപ്പിക്കുകയും ആര്യരക്തത്തിന്റെ ഗുണശോഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്നായിരുന്നു ഹിറ്റ്ലര്‍ പറഞ്ഞുപിടിപ്പിച്ചത്.

ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രണയിച്ച് വിവാഹം ചെയ്യുന്നത് പുത്തരിയല്ല. 12 തലമുറ മുമ്പ് മതം മാറി ക്രിസ്ത്യാനിയായ ഒരു നമ്പൂതിരിയുടെ പത്നി സുറിയാനി ക്രിസ്ത്യാനി ആയിരുന്നു എന്ന് ചീരോത്തോട്ടം കുടുംബചരിത്രം പറയുന്നുണ്ട്. ഞങ്ങളുടെ കാരണവര്‍ പ്രണയിച്ചിട്ട് മതം മാറിയതാണോ മതംമാറിയതുകൊണ്ട് വേറെ വേളി തരപ്പെടാതിരുന്നതാണോ എന്ന് കൌതുകത്തോടെ ആലോചിക്കാറുണ്ട് ഞാന്‍. അത് ഉദയമ്പേരൂരിനടുത്ത്. എന്റെ മാതാമഹിയുടെ വീട്ടുകാരും 'പുതുക്രിസ്ത്യാനി'കളാണ്. കോട്ടയത്തെ ഏരുത്തിക്കല്‍ക്ഷേത്രം നാട്ടുകാര്‍ക്ക് കൊടുത്തിട്ടാണ് അവര്‍ എട്ടോ ഒമ്പതോ തലമുറകള്‍ക്കപ്പുറത്ത് മതംമാറിയത്. അവിടെ പ്രണയകഥയൊന്നും കേട്ടിട്ടില്ല. കേട്ട കഥ മതംമാറിയവന് രണ്ടിടത്തും പെണ്ണുകിട്ടാതെ വന്നപ്പോള്‍ അന്നത്തെ മെത്രാപ്പൊലീത്ത തന്റെ ഭാഗിനേയിയെ വിവാഹം ചെയ്തുകൊടുത്തു എന്നതാണ്. സ്ഥലകാലഭേദം ഉണ്ടെങ്കിലും ലൌജിഹാദ് എന്ന് ആരോപിക്കപ്പെടാവുന്നതാണ് ഇപ്പറഞ്ഞ രണ്ട് കുടുംബ പാരമ്പര്യങ്ങളും.

ക്രിസ്ത്യന്‍ മാനേജ്മെന്റിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഒപ്പത്തിനൊപ്പമോ ഒപ്പത്തിലേറെയോ മുസ്ലിംകുട്ടികളുണ്ട്. കേരളത്തില്‍ ഏറ്റവും തെക്കുള്ള മെഡിക്കല്‍ കോളജ് കാരക്കോണത്താണ്. അവിടെ ഒരു ക്രിസ്മസ് ആഘോഷത്തിന് ക്രിസ്തുവിന് പകരം എന്നെയാണ് ക്ഷണിച്ചത്. സദസ്സില്‍ തട്ടമിട്ട കുട്ടികള്‍ ഏറെ. സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നേടി സംസ്ഥാനത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ നിന്നു വന്നവരാണ്. ആണ്‍കുട്ടികളുടെ കൂട്ടത്തിലും ഉണ്ടാവും ധാരാളം മുസ്ലിംകള്‍: അവരെ വേഷംകൊണ്ട് തിരിച്ചറിയാവതല്ലല്ലോ.
കാസര്‍കോട്ടുനിന്നും മലപ്പുറത്തുനിന്നും മെഡിക്കല്‍കോളജില്‍ വരുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ശക്തമായ കുടുംബബന്ധങ്ങളുടെയും സാമുദായികാചാരസൌമിത്രങ്ങളുടെയും നിയന്ത്രണത്തില്‍ നിന്ന് വഴുതിമാറുന്നത് അസാധ്യമല്ലെങ്കിലും അനായാസമല്ല. ആണ്‍കുട്ടികള്‍ കുറച്ചുകൂടി സ്വാതന്ത്യ്രം കാണിക്കും. അവര്‍ക്കൊന്ന് പ്രേമിക്കണമെന്ന് തോന്നിയാല്‍ അമുസ്ലിംപെണ്‍കുട്ടികളുമായി അടുക്കാനായിരിക്കും കൂടുതല്‍ എളുപ്പം. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇത്തരം സാമാന്യവികാരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. ബന്ധങ്ങളുടെ ബന്ധനങ്ങള്‍ കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നതിനാലാണ് അവര്‍ പിന്‍വലിയുന്നത്. ചിലപ്പോഴെങ്കിലും പല കോളജ് പ്രണയങ്ങളിലുമെന്നതുപോലെ ഹംസമായോ അനസൂയയും പ്രിയംവദയുമായിട്ടോ ഒക്കെ ഈ കുട്ടികള്‍ അവതരിച്ചു എന്നുംവരാം. അത് അടിച്ചമര്‍ത്തപ്പെടുന്ന സ്വന്തം പ്രണയത്തിന്റെ ഉദാത്തീകരണമായിരിക്കാം. എന്നാല്‍ ഇവിടെ ആരോപണകര്‍ത്താക്കള്‍ തേടുന്ന ചേരുവകള്‍ എല്ലാം ഒത്തുകഴിഞ്ഞു അതോടെ. മുസ്ലിം കാമുകന്‍, അമുസ്ലിം കാമുകി, ഹംസമായി ഒരു മുസ്ലിംപെണ്‍കുട്ടി!

എല്ലാ കാമ്പസ് പ്രണയങ്ങളും ഒരിക്കലും വിവാഹത്തില്‍ കലാശിക്കുന്നില്ല. കലാശിക്കുന്നവയില്‍ തന്നെ എല്ലാറ്റിലും മതംമാറ്റം സംഭവിക്കുന്നില്ല. ഇവിടെയും ഒന്നറിയണം. മുസ്ലിം സമുദായത്തില്‍ അമുസ്ലിമിനെ കുടുംബാംഗമായി സ്വീകരിക്കാന്‍ എളുപ്പമല്ല. ക്രിസ്ത്യാനികളോട് പ്രവാചകന് കാരുണ്യം ഉണ്ടായിരുന്നെങ്കില്‍ എന്നെപ്പോലെയുള്ള ക്രിസ്ത്യാനികള്‍ പിശകാണ് എന്നതാണ് മുസ്ലിംധാരണ. മറ്റ് മതങ്ങളുടെ കാര്യം പിന്നെ പറയണോ? അവിടെയാണ് വിവാഹത്തോട് ചേര്‍ന്നുള്ള മതംമാറ്റം ഒഴിവാക്കാനാവാതെ വരുന്നത്. പണ്ട് ക്രിസ്ത്യാനികളും ഇങ്ങനെയായിരുന്നു. നവീകരണവും രണ്ടാം വത്തിക്കാന്‍ സുന്നഹദോസും വിമോചനദൈവശാസ്ത്രവും ഒക്കെ വന്നതോടെയാണ് അടിച്ച വഴിയേ പോകാത്തവര്‍ പോകുന്ന വഴിയേ അടിക്കുകയാണ് ബുദ്ധി എന്ന് സഭ തിരിച്ചറിഞ്ഞത്. എന്റെ അനിയന്‍ റോയ്പോളിന്റെ മകള്‍ സാറ വിവാഹം ചെയ്തിരിക്കുന്നത് ഒരു ബംഗാളി ബ്രാഹ്മണനെയാണ്. രജത് മുഖര്‍ജി എന്ന വരന്‍ ഹിന്ദുവായി തുടര്‍ന്നുകൊണ്ട് തന്നെയായിരുന്നു വിവാഹം. പള്ളിയില്‍ വെച്ച് മാര്‍പാപ്പയുടെ പ്രതിനിധി പ്രോനുണ്‍ഷിയോ ക്വിന്താന തിരുമേനിയാണ് ആശിര്‍വദിച്ചത്. രജതിന്റെ വീട്ടില്‍ അവരുടെ ചടങ്ങും നടന്നു. അഗ്നിസാക്ഷിയായി കന്യാദാനം നിര്‍വഹിച്ചത് ഞാന്‍! കഴിഞ്ഞ തലമുറയില്‍ പോലും ക്രിസ്ത്യാനികള്‍ക്ക് അചിന്ത്യമായിരുന്നു ഇത്തരം വിവാഹം. മുസ്ലിംസമുദായത്തില്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് 50 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍വിവാഹങ്ങള്‍ എന്നതുപോലെ മതംമാറ്റം വേണ്ടിവരുന്നു. ഇത് ലൌജിഹാദ് ആകുന്നതെങ്ങനെ?

ഞാന്‍ സഭക്കെതിരെ പ്രതികരിക്കുകയാണ് എന്ന് സഭാപിതാക്കന്മാര്‍ വിധിയെഴുതാതിരിക്കാന്‍ മാര്‍ വര്‍ക്കി കര്‍ദിനാളിന്റെ 'സത്യദീപം' എന്ന വാരികയില്‍ നിന്ന് ഒരു ഉദ്ധരണിയാവട്ടെ: 'കേരളത്തിലെ കത്തോലിക്കാ സഭ നടത്തുന്ന ചില സ്വാശ്രയ പ്രഫഷനല്‍കോളജുകളില്‍ പഠിക്കുന്നവരില്‍ നല്ല പങ്കും മുസ്ലിംകളാണ്. കാശില്ലെങ്കില്‍ കത്തോലിക്കനായതുകൊണ്ട് കാര്യമില്ല. കാശുണ്ടെങ്കില്‍ കത്തോലിക്കനാകണമെന്നുമില്ല! ഉല്‍പതിഷ്ണുക്കളായ യുവമുസ്ലിം മാതാപിതാക്കളാകട്ടെ, മക്കളെ പ്രഫഷനലുകളാക്കാന്‍ താല്‍പര്യപ്പെടുന്നു. സഭയിലെ ചില സങ്കുചിതചിത്തര്‍ക്ക് ചിലപ്പോഴെങ്കിലും ഇതൊന്നും സഹിക്കുന്നില്ല. ഒരു അതിരൂപതയുടെ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരാകാന്‍ പഠിക്കുകയായിരുന്ന നാലോ അഞ്ചോ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിം സഹപാഠികളെ പ്രേമിച്ചു കല്യാണംകഴിച്ചു. മുസ്ലിംകളായതില്‍ അതേ അതിരൂപതയിലെ യുവജനപ്രസ്ഥാനം സഭാധികാരികളെ പ്രതിഷേധം അറിയിക്കുകയുണ്ടായി. സഭ സ്വാശ്രയകോളജ് തുടങ്ങിയതുകൊണ്ട് നാലു വിശ്വാസികളെ നഷ്ടപ്പെട്ടില്ലേയെന്നായിരുന്നുവത്രെ ചോദ്യം. പ്രേമിക്കണമെന്നുണ്ടെങ്കില്‍ സത്യവിശ്വാസികളായ തങ്ങള്‍ ഉണ്ടായിരുന്നല്ലോ എന്നും യുവകേസരികള്‍ സങ്കല്‍പിച്ചിരിക്കാം. പണത്തിനു മതമില്ലാത്തുപോലെ പ്രണയത്തിനും മതമില്ല എന്ന സത്യം ഈ കേസരികള്‍ അറിയണം.

മതമില്ലാത്ത പണവും മതമില്ലാത്ത പ്രണയവും സഭയുടെ സ്വാശ്രയകോളജുകളില്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതൊന്നുമറിയാതെ 'മതമില്ലാത്ത ജീവനു' പിറകെ കൂടി ഒച്ചവെച്ചു നടന്ന ചിലര്‍ ഇപ്പോള്‍ പ്രണയത്തിന്റെ ജാതിമതങ്ങളുടെ കണക്കുകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ വശീകരിച്ചു മതംമാറ്റാന്‍ നടക്കുന്ന മുസ്ലിം തീവ്രവാദികള്‍ കേരളത്തില്‍ സജീവമാണത്രെ. അവര്‍ ഹിന്ദു^ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരകളാക്കുന്നു എന്നാണ് ആരോപണം. കുറേ കണക്കുകളും പറയുന്നുണ്ട്. ഇന്ന ജില്ലയില്‍നിന്ന് ഇത്ര പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതംമാറ്റി എന്നും മറ്റും തട്ടിവിട്ടിരിക്കുകയാണ്. എവിടെ നിന്നാണ് ഈ കണക്കുകള്‍ എന്ന് വ്യക്തമല്ല. വര്‍ഗീയവാദികളുടെ പത്രത്തിലെ ഒരു പൈങ്കിളി പരമ്പരയില്‍ നിന്നോ മറ്റോ ലഭിച്ച കണക്കുകള്‍ ആധികാരികമായി കരുതി പ്രസ്താവനയിറക്കിയതും അത് മെത്രാന്മാരുടെ പ്രതികരണമെന്ന മട്ടില്‍ തലക്കെട്ടുകള്‍ പിടിച്ചടക്കിയതും അതിനോട് സമുദായനേതാക്കള്‍ പ്രതികരിച്ചതും ആകപ്പാടെ ഒരസംബന്ധ നാടകത്തിന്റെ ചേലിലായിപ്പോയി.'
മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വര്‍ധിപ്പിക്കുന്ന ഈ പ്രചാരണം നിര്‍ത്തണം. ക്രിസ്ത്യാനികള്‍ക്ക് സുഘടിതമായ ഒരു ഭരണസംവിധാനമുണ്ട്. ഓരോ ഇടവകയില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍ മുസ്ലിംകളെ കല്യാണംകഴിച്ചു, എത്രപേര്‍ മൊഴി ചൊല്ലപ്പെട്ട് തിരികെ വീട്ടിലെത്തി, എത്രപേരുണ്ട് ഒരു വിവരവും നല്‍കാതെ അന്ധകാരത്തില്‍ അലിഞ്ഞവര്‍ എന്നീ സംഗതികള്‍ കണ്ടെത്താന്‍ നാല് ഞായറാഴ്ചകള്‍ മതി. കരയോഗങ്ങള്‍ വഴി എന്നെസെസിനും ശാഖകള്‍ വഴി എസെന്‍ഡീപിക്കും നായരീഴവ സമുദായങ്ങളിലെ ഏകദേശമായ കണക്കും കണ്ടെത്താം. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നവരെ വെറുതെ വിടുക.
ബന്ധം പിരിഞ്ഞവരുള്‍പ്പെടെ ശേഷം പേരുടെ കാര്യത്തില്‍ ചതി നടന്നിട്ടുണ്ടോ എന്നന്വേഷിക്കുന്നതില്‍ തെറ്റില്ല. മൊഴിചൊല്ലുന്നത് ചൊല്ലുന്നയാളുടെ കുറ്റം കൊണ്ട് തന്നെയാവണമെന്നില്ലല്ലോ. ഇത്രയും ഗൃഹപാഠം കഴിഞ്ഞിട്ടാവട്ടെ, ലൌജിഹാദിനെതിരെ കുരിശുയുദ്ധം തുടങ്ങുന്നത്. മംഗലാപുരത്തും മറ്റുമുള്ള ശ്രീരാമസേനക്കാരെ വിശ്വസിച്ച് മാധ്യമങ്ങളും സമുദായനേതാക്കളും ഇറങ്ങിപ്പുറപ്പെടരുത്. അവരുടെ കൈയിലിരിപ്പ് നാം കണ്ടിട്ടുള്ളതല്ലേ!

നമ്മുടെ കുട്ടികള്‍ കെണികളില്‍പെടുന്നുണ്ട്. മുസ്ലിം പെണ്‍കുട്ടികളും ഈ 'നമ്മുടെ കുട്ടികളില്‍' ഉള്‍പ്പെടും. അത് ജിഹാദല്ല. മൂല്യത്തകര്‍ച്ചയാണ്. മൂല്യച്യുതിക്കുണ്ടോ മതം? വിവാഹപൂര്‍വ ബന്ധങ്ങളും ഉത്തരവാദിത്തമില്ലാത്ത കാമകേളികളും ഇന്റര്‍നെറ്റ് സെക്സും ഒക്കെ മതഭേദമില്ലാതെ കാണപ്പെടുന്ന കാലക്കേടുകളാണ്. ആരോ പറഞ്ഞു ചില രാത്രികാലബസുകളില്‍ നീലച്ചിത്രങ്ങള്‍ക്കൊപ്പം നീലരംഗങ്ങളും കാണാമെന്ന്. ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുറ്റമല്ലല്ലോ അത്. പ്ലസ് ടു പെണ്‍കുട്ടികള്‍ മദ്യപിക്കുന്നു, കൂട്ടമായി ആത്മഹത്യ ചെയ്യുന്നു, ആണ്‍കുട്ടികള്‍ ഗുണ്ടകളെ ആരാധിക്കുന്നു. ഇതിനൊക്കെ പരിഹാരം കാണാന്‍ പ്രബലമതങ്ങളും പ്രബുദ്ധരാഷ്ട്രീയകക്ഷികളും കൈകോര്‍ക്കുകയാണ് വേണ്ടത്. കമലാസുറയ്യയുടെ ശവസംസ്കാരം മുസ്ലിം സമുദായം ആവശ്യത്തിലേറെ 'ആഘോഷിച്ചു' എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ അവരെ ലൌജിഹാദിന്റെ ഇര എന്ന് വിശേഷിപ്പിക്കുന്നത് ക്രൂരതയാണ്. എന്റെ മകള്‍ ഒരു മുസ്ലിംയുവാവിനെ വിവാഹംചെയ്തിരുന്നെങ്കില്‍ ഞാന്‍ തീര്‍ത്തും അസന്തുഷ്ടനാകുമായിരുന്നു എന്ന് പറയാന്‍ ഞാന്‍ മടിക്കുന്നില്ല. എന്നാല്‍ അതിനെ ലൌജിഹാദ് എന്ന് വിളിക്കുമായിരുന്നില്ല ഞാന്‍. സെക്രട്ടേറിയറ്റ് വളപ്പില്‍ പുലി ഇറങ്ങി എന്നുകേട്ടാലുടനെ തോക്കോ സ്വന്തം വളപ്പിലായാലും കാള പെറ്റു എന്നുകേട്ടാലുടനെ കയറോ എടുക്കരുത് പ്രബുദ്ധകേരളം.

(madhyamam Daily)

യു.എ.ഇയില്‍ പുതിയ എയര്‍ ലൈസന്‍സിംഗ് നിയമം വരുന്നു

ദുബൈ: വിമാന യാത്രക്കാരുടെയും താവളങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് യു.എ.ഇ പുതിയ കര്‍ശന എയര്‍ലൈസന്‍സിംഗ് നിയമം നടപ്പാക്കുന്നു. നിയമം അടുത്ത വര്‍ഷത്തോടെ നിലവില്‍വരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ രാജ്യം കരിമ്പട്ടികയില്‍പെടുത്തിയ വിമാന കമ്പനികളുടെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കും.
30 കമ്പനികള്‍ ഇതിനകം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കൂടുതല്‍ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമത്തിന്റെ കരട് പ്രത്യേക സാങ്കേതിക കമ്മിറ്റി പരിശോധിച്ചുവരികയാണ്. ഈ പ്രക്രിയ ഏറെക്കുറെ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ ഒട്ടേറെ പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ചില എയര്‍ലൈന്‍സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ രാജ്യത്തിന്റെ വ്യോമപരിധി ഉപയോഗപ്പെടുത്തുന്ന കമ്പനികള്‍ക്കുമേല്‍ നമുക്ക് കൂടുതല്‍ നിയന്ത്രണം സാധ്യമാകും. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്നതിനും വ്യോമമേഖല ഉപയോഗപ്പെടുത്തുന്നതിനുമുള്ള ലൈസന്‍സ് ലഭിക്കുന്നതിന് വിമാന കമ്പനികള്‍ക്ക് കുടുതല്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരുമെന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന സവിശേഷത. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തുന്ന വിമാന കമ്പനികളില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുകയാണ് പുതിയ നിയമംകൊണ്ട് ലക്ഷ്യമിടുന്നതെന്നും സുവൈദി വ്യക്തമാക്കി.

സുരക്ഷിതമല്ലെന്ന കാരണത്താല്‍ മറ്റ് പല രാജ്യങ്ങളിലും വിലക്കേര്‍പ്പെടുത്തിയ ചില വിമാനകമ്പനികള്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ ട്രാന്‍സിറ്റ് പോയിന്റുകളായി ഉപയോഗിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യു.എ.ഇ പുതിയ ലൈസന്‍സിംഗ് നിയമം നടപ്പാക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തെ ആകാശം 'ശുദ്ധീകരിക്കുന്നതിന്' യു.എ.ഇ സ്വന്തമായി കരിമ്പട്ടിക തയാറാക്കുന്നുണ്ടെന്നും ഇത് പൂര്‍ത്തിയായാലുടന്‍ സുരക്ഷിതമല്ലാത്ത കമ്പനികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മുഹമ്മദ് അല്‍ സുവൈദി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ചാണ് ഇത്തരം കമ്പനികള്‍ യു.എ.ഇയുടെ ആകാശത്ത് കടക്കുന്നത്്. ഇത്തരം ദുരുപയോഗങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് രാജ്യം സ്വന്തമായി കരിമ്പട്ടിക തയാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കസാക്കിസ്ഥാന്റെ ഈസ്റ്റ് വിംഗിന് കഴിഞ്ഞ എപ്രില്‍ മുതല്‍ യൂറോപ്യന്‍ കമീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനില്‍ നിന്നുള്ള അറീന അഫ്ഗാന്‍ എയര്‍ലൈന്‍സിന് 2006 മുതലും വിലക്കുണ്ട്. ഉക്രൈന്‍ കാര്‍ഗോ എയര്‍വൈസും കഴിഞ്ഞ ഏപ്രില്‍ മുതല്‍ കരിമ്പട്ടികയിലാണ്. ഇവയില്‍ ചില കമ്പനികള്‍ യു.എ.ഇയിലെ വിമാാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ ക്ലിക്ക് എയര്‍വേഴ്സിന് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി യു.എ.ഇയില്‍ പ്രവേശന വിലക്കുണ്ട്.

ഈയിടെ ഷാര്‍ജയില്‍ സുഡാന്‍ എയര്‍വേസിന്റെ ബോയിംഗ് 707കാര്‍ഗോ വിമാനം തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ച സംഭവത്തോടെ ഈ രാജ്യത്തിന്റേതടക്കം സുരക്ഷിതമല്ലാത്ത വിമാന കമ്പനികള്‍ യു.എ.ഇയില്‍ പ്രവേശിക്കുന്നതിന് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

(Madhyamam Daily)

Tuesday, November 10, 2009

ജനീലിയ വീണ്ടും തമിഴില്‍


ബോളിവുഡിലെ കറക്കത്തിനുശേഷം നടി ജെനീലിയ തമിഴില്‍ തിരിച്ചെത്തുന്നു. ധനുഷിന്റെ നായികയായാണ് ഇക്കുറി വരവ്. റെഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പുനരാവിഷ്‌കാരത്തിലാണ് ധനുഷും ജെനീലിയയും ഒന്നിക്കുന്നത്. തെലുങ്കില്‍ വമ്പന്‍ വിജയമായ ഈ ചിത്രം മറ്റുഭാഷകളില്‍ പുനരാവിഷ്‌കരിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ നിര്‍മാതാക്കള്‍ തമ്മില്‍ കടുത്ത മത്സരമുണ്ടായിരുന്നുവെന്നാണ് വാര്‍ത്ത. തെലുങ്കിലും ജെനീലിയ തന്നെയായിരുന്നു നായിക.
റാമാണ് നായകവേഷം ചെയ്തത്.
കന്നഡയിലും ഈ ചിത്രം പുനര്‍നിര്‍മിക്കുന്നുണ്ട്. പുനീത്‌രാജ്കുമാറും പ്രിയാമണിയുമാണ് അവിടെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെനീലിയയുടെ തെലുങ്ക് ചിത്രങ്ങള്‍ തമിഴിലെത്തുമ്പോള്‍ വന്‍വിജയം ആവര്‍ത്തിക്കുന്നുവെന്ന് സന്തോഷ്‌സുബ്രഹ്മണ്യത്തിലൂടെ തെളിഞ്ഞതാണ്. റെഡ്ഡിയും ആ പതിവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.ധനുഷ് നായകനായ യാരെടി നീ മോഹിനി, കുട്ടി എന്നിവ സംവിധാനം ചെയ്ത മിത്രന്‍ജവഹര്‍ തന്നെയാണ് പുതിയ ചിത്രവുമൊരുക്കുന്നത്. ചിത്രീകരണം

നോക്കിയ 140 ലക്ഷം മൊബൈല്‍ ചാര്‍ജറുകള്‍ മാറ്റിനല്‍കുന്നു


ന്യൂഡല്‍ഹി: ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയ 140 ലക്ഷം മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ ഉപഭോക്താക്കള്‍ക്ക് മാറ്റി നല്‍കാന്‍ തീരുമാനിച്ചു. നിര്‍മ്മാണത്തിലെ പിഴവ് മൂലം വൈദ്യുതാഘാതത്തിനുള്ള സാധ്യതയുള്ളതിനാലാണ് ഈ നടപടിയെന്ന് നോക്കിയ അറിയിച്ചു.

നോക്കിയ കമ്പനിക്കുവേണ്ടി ചൈനയിലെ ബി.വൈ.ഡി കമ്പനി നിര്‍മ്മിച്ച ചാര്‍ജ്ജറുകളാണ് മാറ്റി നല്‍കുക. AC-3E, AC-3U, AC-4U എന്നീ മോഡലിലുള്ള ചാര്‍ജറുകളാണ് മാറ്റി നല്‍കുന്നത്.

ഇന്ത്യയില്‍ നോക്കിയയുടെ സൂപ്പര്‍നോവ (7210) മോഡിലനൊപ്പം മാത്രമാണ് ഇത്തരം ചാര്‍ജറുകള്‍ നല്‍കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ http://chargerexchange.nokia.com എന്ന വെബ് സൈറ്റില്‍ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

(മാതൃഭൂമി Daily)

മമത, മായ തേരോട്ടം

മമതയും മായാവതിയും നടത്തിയ പടയോട്ടത്തില്‍ കാലിടറിയത് ഇടതു പാര്‍ട്ടികള്‍ക്കും മുലായം സിങ് യാദവിനും. യു.പി പ്രതീക്ഷകള്‍ അത്രയൊന്നും പൂവണിഞ്ഞില്ലെങ്കില്‍ തന്നെയും മാനം കാക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് കോണ്‍ഗ്രസ്.
ഈ ഉപതെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാനങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നില്ല. പക്ഷേ, ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള വ്യക്തമായ ചില പാഠങ്ങള്‍ ഫലത്തില്‍ നിഴലിടുന്നുണ്ട്. ഇടതുപാര്‍ട്ടികളെയും സമാജ്വാദി പാര്‍ട്ടിയെയും കരുതലോടെ നീങ്ങാന്‍ അത് പ്രേരിപ്പിക്കും. ജാതി രാഷ്ട്രീയമെന്ന ഇന്ത്യന്‍ യാഥാര്‍ഥ്യം എഴുതിത്തള്ളുക അത്രയൊന്നും എളുപ്പമല്ലെന്നും ഈ വിധിയെഴുത്ത് നമ്മെ ഓര്‍മിപ്പിക്കുന്നു.
പശ്ചിമ ബംഗാളും കേരളവും നടത്തിയ വിധിയെഴുത്ത് എല്ലാ അര്‍ഥത്തിലും അഞ്ചു മാസം മുമ്പു കണ്ടതിന്റെ തുടര്‍ച്ച തന്നെയാണ്. അത് സി.പി.എം നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാറുകളോടുള്ള ജനങ്ങളുടെ വിരക്തിയുടെ പ്രകടമായ തെളിവുമാണ്. സ്ഥിതിഗതികളുടെ അപകടാവസ്ഥ ബോധ്യപ്പെടുകയും ചില തിരുത്തലുകള്‍ക്ക് കേന്ദ്ര^സംസ്ഥാന തലങ്ങളില്‍ ശ്രമങ്ങള്‍ നടന്നതുമാണ്. എന്നാല്‍ അവയൊന്നും ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതീക്ഷ തിരിച്ചു പിടിക്കാന്‍ സഹായിച്ചില്ല. രണ്ടിടങ്ങളിലെയും അടിയൊഴുക്കുകളുടെ ആഘാതം പരിശോധിച്ചാലറിയാം വിരുദ്ധവികാരം എത്ര ശക്തമാണെന്ന്.
പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2011ല്‍ നടക്കാനിരിക്കുന്നു. അതിന്റെ മുന്നോടിയായ സെമി ഫൈനല്‍ എന്നാണ് ഈ ഉപതെരഞ്ഞെടുപ്പിനെ പലരും വിശേഷിപ്പിച്ചിരുന്നത്. 32 കൊല്ലം നീണ്ട ഇടതു ഭരണത്തിന് അന്ത്യം കുറിച്ചേ അടങ്ങൂ എന്ന വാശിയില്‍ തന്നെയാണ് മമത. ദല്‍ഹിയില്‍ റെയില്‍വേ മന്ത്രിയായി ഇരിക്കുമ്പോഴും കൊല്‍ക്കത്തയിലെ റൈറ്റേഴ്സ് ബില്‍ഡിങില്‍ തന്നെയാണ് മമതയുടെ ഉന്നം. ഒരുപാട് കണക്കുകള്‍ തീര്‍ക്കാനുണ്ട് അവര്‍ക്കെന്നുറപ്പ്.
അടുത്തിടെ, സിലിഗുഡി മുനിസിപ്പല്‍ കോര്‍പറേഷനില്‍ കൂടെ നിന്നു കാലുവാരിയ കോണ്‍ഗ്രസിനോട് ഉള്ളില്‍ കലിയുണ്ടായിട്ടും മമത ക്ഷോഭം പുറത്തെടുക്കാതിരുന്നത് ഈ വിദൂര ലക്ഷ്യം മുന്‍നിറുത്തി തന്നെ. കോണ്‍ഗ്രസ്^തൃണമൂല്‍ ഭിന്നത ഉപയോഗപ്പെടുത്താന്‍ ഇടതു നേതൃത്വം പരമാവധി ശ്രമിച്ചു നോക്കിയതാണ്. എല്ലാ കോണ്‍ഗ്രസുകാരും സി.പി.എമ്മിനു വോട്ട് ചെയ്യണമെന്ന് ജ്യോതിബസു പറഞ്ഞതും കൃത്യമായ ലക്ഷ്യം വെച്ചു തന്നെ. പക്ഷേ, രക്ഷയുണ്ടായില്ല. ലാല്‍ഗഢും സിംഗൂരും രൂപപ്പെട്ട ജനപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകളെ ഫലപ്രദമായി മമത ഉപയോഗപ്പെടുത്തി. മാവോവാദത്തിന്റെ വേരറുക്കാന്‍ കേന്ദ്രവും ബുദ്ധദേവ് സര്‍ക്കാറും വില്ലുകോര്‍ത്തപ്പോഴും തന്ത്രപരമായ നീക്കങ്ങളിലൂടെ ഉള്‍വലിയുകയായിരുന്നു മമത.
പശ്ചിമ ബംഗാള്‍ ഒരു ജനത ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായി മമത ഇലക്ഷന്‍ ഫലത്തെ ഉയര്‍ത്തിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രകടമായ ഇടതുവിരുദ്ധ വികാരത്തിന് പക്വമായ രാഷ്ട്രീയാടിത്തറ പണിയാന്‍ തൃണമൂല്‍^കോണ്‍ഗ്രസ് കൂട്ടുകെട്ടിന് കഴിഞ്ഞു. ഇലക്ഷന്‍ നടന്ന പത്തില്‍ ഏഴു സീറ്റുകളും തങ്ങളുടേതായിരുന്നില്ലെന്ന ഇടതുവാദം കൊണ്ടായില്ല.
ദീര്‍ഘകാലത്തെ അധികാരവും അതിന്റെ ഭാഗമായി വികസിച്ചുവന്ന അഹന്തയും പശ്ചിമ ബംഗാളിനെ പുതിയ ബദലുകള്‍ തേടാന്‍ നിന്‍ബന്ധിതമാക്കുന്നു എന്നതിനു തന്നെയാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ അടിവരയിടുന്നത്. സി.പി.എം നേരിടുന്ന ജീവല്‍ പ്രതിസന്ധി തന്നെയാണ് ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
എം.സി.എ നാസര്‍ (മാധ്യമം Daily)

ആസാദിന്റെ പുലരുന്ന ആശങ്കകള്‍

എ.ആര്‍

1947 ജൂണ്‍ 14 രാത്രി പന്ത്രണ്ട് മണി. സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ നമ്പര്‍ ടു നേതാവും പില്‍ക്കാല പാക്പ്രധാനമന്ത്രിയുമായ ലിയാഖത്ത് അലിഖാന്റെ ന്യൂദല്‍ഹിയിലെ വസതി. വാതില്‍ക്കല്‍ വന്നുനില്‍ക്കുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ദേശീയ സ്വാതന്ത്യ്ര സമരനായകനുമായിരുന്ന മൌലാന അബുല്‍കലാം ആസാദ്. രാഷ്ട്ര വിഭജനത്തെക്കുറിച്ച അന്തിമതീരുമാനമെടുക്കാന്‍ സമ്മേളിച്ച കോണ്‍ഗ്രസ് വര്‍ക്കിങ്കമ്മിറ്റി സമാപിച്ചപാടെ ഇറങ്ങി നടന്നാണ് ആസാദ് മുഹമ്മദലി ലിയാഖത്ത് അലിഖാനെ കാണാനെത്തുന്നത്.
'ലിയാഖത്തിനോട് ഞാന്‍ വന്നെന്ന് പറയൂ' കാവല്‍ക്കാരോട് ആസാദിന്റെ കല്‍പന. 'അദ്ദേഹം ഉറക്കത്തിലാണല്ലോ സാബ്'^വാച്ച്മാന്റെ മറുപടി.
'ലിയാഖത്തിനെ ഉണര്‍ത്തി പറയൂ ആസാദ് കാണാന്‍ വന്നിരിക്കുന്നെന്ന്'^വീണ്ടും ശാസന. സംസാരംകേട്ട് എഴുന്നേറ്റുവന്നത് ബീഗം റാണാ ലിയാഖത്ത്. 'ഈ നേരത്ത് വന്നതെന്ത്' എന്ന ചോദ്യവുമായി അമ്പരപ്പോടെ റാണ, ആസാദിനെ നേരിട്ടപ്പോള്‍ പ്രതികരണം: 'ലിയാഖത്തിനെ ഉണര്‍ത്തൂ'.
കണ്ണുംതിരുമ്മി എഴുന്നേറ്റുവന്ന ലിയാഖത്ത് അലിഖാന്‍ സലാം പറഞ്ഞു ചോദ്യഭാവത്തില്‍ മൌലാനയെ നോക്കിയപ്പോള്‍ മറുപടി: 'വര്‍ക്കിങ് കമ്മിറ്റി യോഗം കഴിഞ്ഞ ഉടനെ ഇറങ്ങിത്തിരിച്ചതാണ് ഞാന്‍. എന്റെ എതിര്‍പ്പിനെ മറികടന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വിഭജനപ്രമേയം അംഗീകരിച്ചിരിക്കുന്നു. ഇനി വിഭജനം നടക്കും. അന്നേരം അഡ്മിനിസ്ട്രേഷനിലും പട്ടാളത്തിലും പൊലീസിലും മറ്റു വകുപ്പുകളിലുമുള്ള മുസ്ലിം ഉദ്യോഗസ്ഥരോട് പാക്കിസ്ഥാനിലേക്ക് മാറാന്‍ ആഹ്വാനം ചെയ്യരുത്. അവരിവിടെത്തന്നെ നില്‍ക്കട്ടെ. സ്വാഭീഷ്ടപ്രകാരം പോകുന്നവര്‍ പോകട്ടെ. ജനസംഖ്യാനുപാതികമായി സര്‍വീസില്‍ മുസ്ലിംകള്‍ കൂടുതലുണ്ട്. അവര്‍ ഇന്ത്യയില്‍ തന്നെ കഴിയേണ്ടത് ആവശ്യമാണ്. സ്വാതന്ത്യ്രാനന്തരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ചിതറിക്കിടക്കുന്ന നാലു കോടി മുസ്ലിംകളുടെ സുരക്ഷയാണിപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. രാജ്യം വിഭജിക്കപ്പെടുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ മേലില്‍ ഉദ്യോഗങ്ങളില്‍ കയറിപ്പറ്റുക മുസ്ലിംകള്‍ക്ക് പ്രയാസകരമാവും'.
ലിയാഖത്തിനോട് മൌലാന ഇത്രകൂടി പറഞ്ഞു: 'ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിംലീഗ് നേതാക്കളും രാജ്യം വിട്ടുപോവരുത്. അവര്‍ ഇവിടെ താമസിച്ചു മുസ്ലിംകളെ സംരക്ഷിക്കണം.'
മുസ്ലിംലീഗും മുഹമ്മദലി ജിന്നയും ഉയര്‍ത്തിപ്പിടിച്ച മുസ്ലിം താല്‍പര്യങ്ങള്‍ക്ക് വേണ്ടിത്തന്നെ, വിഭജനത്തെ നിരാകരിക്കുകയും പകരം ഉദാര ഫെഡറല്‍ സംവിധാനമെന്ന ബദല്‍ നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്ത അബുല്‍കലാം ആസാദിന്റെ ദീര്‍ഘദൃഷ്ടിയും സമുദായ സ്നേഹവും അളക്കാന്‍ ഉപര്യുക്ത ഡയലോഗിനോളം ശക്തമായ ഉദാഹരണങ്ങളില്ല. മുസ്ലിംലീഗ് ശത്രുവായി പ്രഖ്യാപിച്ച മൌലാന ആസാദ്, ജിന്നാ സാഹിബിന്റെ വലംകൈയായിരുന്ന ലിയാഖത്ത് അലിഖാനുമായി പുലര്‍ത്തിയ സ്വകാര്യസൌഹൃദത്തിന്റെ കണ്ണാടിയായിരുന്നു പാതിരാവിലെ ഈ സംഗമം എന്നതോടൊപ്പം, ആ സൌഹൃദത്തെ വിഭജനാനന്തരം ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ രക്ഷക്കായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹം നടത്തിയ അവസാനശ്രമം അമ്പരപ്പിക്കുന്നതാണ്. വിഭജനത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം അരനൂറ്റാണ്ടുകാലത്തെ ഇന്ത്യന്‍ മുസ്ലിംജീവിതത്തിന്റെ ദൈന്യാവസ്ഥ വസ്തുതകളിലൂടെയും കണക്കുകളിലൂടെയും അനാവരണം ചെയ്ത ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലിയാഖത്തിനോടുള്ള ആസാദിന്റെ അന്തിമോപദേശത്തിന്റെ പ്രസക്തിക്ക് അടിവരയിടുന്നു. മുസ്ലിം ഭൂരിപക്ഷപ്രവിശ്യകള്‍ ചേര്‍ത്തുവെച്ച് താങ്കള്‍ പാക്കിസ്ഥാന്‍ രൂപവത്കരിച്ചാല്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിന് ആരുണ്ടാവും എന്ന് ജിന്നാസാഹിബിന്റെ നേരെ ചോദ്യം ഉയര്‍ന്നിരുന്നതാണ്. 'പേടിക്കേണ്ട. അതിനായി ചൌധരി ഖലീഖുസ്സമാനെ ഇന്ത്യയില്‍ തന്നെ താമസിക്കാന്‍ ഞാന്‍ ശട്ടം കെട്ടിയിട്ടുണ്ട്'^തികഞ്ഞ ആത്മവിശ്വാസത്തോടെ ഖാഇദെ അഅ്സമിന്റെ മറുപടി. എന്നാല്‍, പാക്കിസ്ഥാന്റെ സ്ഥാപക നേതാവ് കറാച്ചിയിലെത്തും മുമ്പേ യു.പി മുസ്ലിംലീഗ് നേതാവ് ഖലീഖുസ്സമാന്‍ നവജാത രാഷ്ട്രത്തില്‍ അഭയം തേടിയിരുന്നു എന്നത് ചരിത്രസത്യം. അങ്ങനെ ഇടയനില്ലാത്ത ആട്ടിന്‍പറ്റങ്ങളെപ്പോലെ നായകനോ നേതൃത്വമോ ഇല്ലാതെ നാലുകോടി മുസ്ലിംകള്‍ ഇന്ത്യയില്‍ അവശേഷിച്ചു. വിഭജനവേളയിലെ കൂട്ടക്കശാപ്പ് അവരുടെ കണ്ണില്‍ ഇരുട്ട് കയറ്റിയിരുന്നു. എങ്ങോട്ട് പോവണം, ആരാണ് അഭയം എന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുമുന്നില്‍ അവര്‍ പകച്ചപ്പോഴും പിടിവള്ളിയായത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രിയ സഹപ്രവര്‍ത്തകന്‍ ആസാദ് തന്നെ.
ദല്‍ഹിയിലും പരിസരങ്ങളിലുമുള്ള മുസ്ലിംകുടുംബങ്ങള്‍ കലാപം കൊടുമ്പിരിക്കൊണ്ടപ്പോള്‍ പ്രാണനുംകൊണ്ട് അഭയം തേടിയത് മൌലാന ആസാദിന്റെ വീട്ടുവളപ്പിലാണ്. മൌലാന അവര്‍ക്ക് ആഹാരവും അവശ്യസൌകര്യങ്ങളും നല്‍കി. ആസാദിന്റെത്തന്നെ ഉപദേശ പ്രകാരം പ്രധാനമന്ത്രി നെഹ്റു സ്വീകരിച്ച സൈനികനടപടിയിലൂടെ സ്ഥിതി ഒരു വിധം ശാന്തമായപ്പോള്‍ അഭയാര്‍ഥികള്‍ തിരിച്ചുപോയി. അവശേഷിച്ചത് ഒരു വൃദ്ധ മാത്രം.
ബാക്കി കഥ പറയുന്നത് ആസാദ് പതിവായി നമസ്കരിച്ചിരുന്ന പള്ളിയിലെ ഖത്തീബ്: 'ഞാന്‍ മൌലാനയുടെ മഖ്ബറ സന്ദര്‍ശിക്കാന്‍ പോവുമ്പോഴൊക്കെയും വെള്ള ബുര്‍ഖ ധരിച്ച ഒരു വൃദ്ധ അവിടെവന്നു പ്രാര്‍ഥിക്കുന്നത് കാണാമായിരുന്നു. ഒരുനാള്‍ അവരോട് ഞാന്‍ ചോദിച്ചു: ഉമ്മാ, നിങ്ങള്‍ ആസാദിന്റെ ബന്ധുവോ മറ്റോ ആണോ'. പതിവായി ഇവിടെ വന്നു പ്രാര്‍ഥിക്കുന്നത് കണ്ടു ചോദിക്കുന്നതാണ്'. അല്ല മോനേ, ബന്ധുവൊന്നും അല്ല. വിഭജനസമയത്തെ കൊലയും കൊള്ളയും ഭയന്ന് ആസാദിന്റെ വീട്ടുവളപ്പില്‍ അഭയാര്‍ഥിയായി വന്ന ആയിരങ്ങളില്‍ ഒരുവളായിരുന്നു ഞാനും. കലാപം ഒതുങ്ങിയപ്പോള്‍ എല്ലാവരും മടങ്ങിപ്പോയി. ഞാന്‍ മാത്രം ബാക്കിയായി'.
'ഒരു ദിവസം മൌലാന എന്നോട് ചോദിച്ചു: സഹോദരി, താങ്കള്‍ ആരാണ്? എന്തുകൊണ്ടാണ് വീട്ടിലേക്ക് തിരിച്ചുപോവാത്തത്?' ഞാന്‍ ബോധിപ്പിച്ചു: ജനാബ്, ഞാന്‍ ദല്‍ഹിയില്‍ ഒരിടത്ത് പാര്‍ക്കുന്നവളാണ്. എന്റെ വീട് അഭയാര്‍ഥികള്‍ കൈയടക്കിയിരിക്കുന്നു. കലാപത്തില്‍ എന്റെ രണ്ട് ആണ്‍മക്കളും കൊല്ലപ്പെട്ടു. ഇനി ഈ ലോകത്ത് എനിക്കാരുമില്ല. അതിനാലാണ് ഇവിടെത്തന്നെ കഴിയുന്നത്'. മൌലാന എനിക്കൊരു വീട് തരപ്പെടുത്തിത്തന്നു. ഞാന്‍ അതിലേക്ക് താമസം മാറ്റി. എന്റെ വിലാസം അദ്ദേഹം ഡയറിയില്‍ കുറിച്ചിട്ടിരുന്നു. ഓരോ മാസവും ഒന്നാം തീയതി മൌലാനയുടെ വക എനിക്ക് ഭക്ഷ്യസാധനങ്ങളും പൈസയും ലഭിച്ചുകൊണ്ടിരുന്നു. പിന്നെ ഒരിക്കലും ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയില്ല. മൌലാനയുടെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ പരിഭ്രാന്തയായി. ഇനി എന്നെ ആരാണ് സംരക്ഷിക്കുക? എന്റെ ഭാവി എന്താവും?
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന് എനിക്ക് പഴയതുപോലെ സാധനങ്ങളും പണവും തന്നപ്പോള്‍ ഞാന്‍ ചോദിച്ചു 'താങ്കള്‍ ആരാണ്'? ആരാണിതൊക്കെ തന്നയച്ചത്. ആഗതന്‍ പറഞ്ഞു. 'മൌലാന ഇങ്ങനെ പലരെയും സഹായിക്കുമായിരുന്നു. അവരുടെയൊക്കെ പേരും വിലാസവും ഡയറിയില്‍ കുറിച്ചിട്ടിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം ജവഹര്‍ലാല്‍ ഡയറി കണ്ടെടുത്തപ്പോള്‍ സഹായച്ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. ഈ സഹായവും അദ്ദേഹം തന്നയച്ചതാണ്. ഇനി ഓരോ മാസവും നിങ്ങള്‍ക്കിത് കിട്ടിക്കൊണ്ടിരിക്കും'. അങ്ങനെ ആസാദ് തുടങ്ങിവെച്ച സഹായം ജവഹര്‍ലാലിന്റെ മരണംവരെ തുടര്‍ന്നു.
നവഭാരത ശില്‍പികളുടെ ജീവകാരുണ്യ മനസ്സ് അനാവരണം ചെയ്യുന്ന ഈ സംഭവം നെഹ്റുവിന്റെയും ആസാദിന്റെയും അഗാധ സൌഹൃദത്തിന്റെ ഉള്ളറകളിലേക്കു കൂടി വെളിച്ചം വീശുന്നതാണ്.
വിഭജനാനന്തര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദുര്‍ഗതി മാത്രമല്ല മൌലാന ദീര്‍ഘദര്‍ശനം ചെയ്തത്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട പാക്കിസ്താന്റെ ഭാവിയെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു. ചൌധരി ഫസല്‍ ഇലാഹി ^പില്‍ക്കാലത്ത് ഇദ്ദേഹം പാക്കിസ്താന്‍ പ്രസിഡന്റായി^ ഔദ്യോഗികാവശ്യത്തിന് 1957ല്‍ ന്യൂദല്‍ഹിയിലെത്തി. അന്നേരം വിദ്യാഭ്യാസമന്ത്രിയായിരുന്ന മൌലാന ആസാദിനെയും സന്ദര്‍ശിച്ചു. സംഭാഷണവേളയില്‍ ഫസല്‍ ഇലാഹി ചോദിച്ചു: 'മൌലാനാ, താങ്കളല്ലേ പറഞ്ഞിരുന്നത് പാക്കിസ്താന്‍ ഉണ്ടാവുകയില്ലെന്ന്. പാക്കിസ്താന്‍ ഉണ്ടായി, വിജയകരമായി നടക്കുകയും ചെയ്യുന്നു.'
അല്‍പനേരം മിണ്ടാതിരുന്ന മൌലാന പ്രതിവചിച്ചു: സഹോദരാ, പാക്കിസ്താന്‍ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാക്കിസ്താന്‍ ഉണ്ടാവരുതെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ പാക്കിസ്താന്‍ ഉണ്ടായിരിക്കുന്നു. പക്ഷേ, എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ. ഇന്ത്യ ഒരു രാജ്യമായിരുന്നു, ഇപ്പോഴും ഒരു രാജ്യമാണ്. പാക്കിസ്താന്‍ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക.'
അതേ, ആ പരീക്ഷണത്തിന്റെ ഭാഗധേയം ആറ് പതിറ്റാണ്ടുകള്‍ക്കു ശേഷവും ത്രാസില്‍ കിടന്നാടുമ്പോള്‍ യശശãരീരനായ അബുല്‍കലാമിന്റെ ദീര്‍ഘദൃഷ്ടിയുടെ മുന്നില്‍ അമ്പരക്കാതിരിക്കാന്‍ ആര്‍ക്കാവും!
(സംഭവങ്ങള്‍ക്ക് അവലംബം: പാക് പണ്ഡിതനായ മുഹമ്മദ് ഇസ്ഹാഖ് ഭട്ടിയുടെ 'മൌലാന അബുല്‍കലാം ആസാദ്' എന്ന ലേഖനം ^ഖൌമി ഡൈജസ്റ്റ്. ലാഹോര്‍ 1987: വാള്യം:10 ലക്കം:6).

(madhyamam Daily)

ഒളിച്ചോടാം പക്ഷേ കല്യാണം...?

‘വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലും നിന്നെ ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തോളാം’ എന്ന് കാതില്‍ പറയുന്ന കള്ളക്കാമുകനെ വിശ്വസിക്കുന്നതിന് മുന്‍പ് കാമുകിമാര്‍ ഇതൊന്ന് വായിക്കൂ. സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോയി 50 രൂപയുടെ മുദ്രപത്രത്തില്‍ വിവാഹ ഉടമ്പടി രജിസ്റ്റര്‍ ചെയ്യുന്ന സമ്പ്രദായം സര്‍ക്കാര്‍ നിര്‍ത്തലാക്കി. സ്‌പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ അനുസരിച്ച്‌ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കി ചട്ടപ്രകാരം നടത്തുന്ന വിവാഹങ്ങളേ ഇനി സബ്‌രജിസ്‌ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ.

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടക്കുന്ന നിയമസാധുതയില്ലാത്ത വിവാഹ രജിസ്ട്രേഷനുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ മുന്‍‌കൈ എടുക്കണമെന്ന് ഹൈക്കോതി ഡിവിഷന്‍ ബെഞ്ച് 2008ലാണ് നിര്‍ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒന്നര വര്‍ഷം കഴിഞ്ഞ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായത്. ഇതിന്‌ കേരള രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്‌ത്‌ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടുണ്ട്.

നിലവില്‍ 18 വയസ്‌ കഴിഞ്ഞ ആണിനും പെണ്ണിനും തങ്ങള്‍ ഒരുമിച്ചുജീവിക്കുകയാണെന്ന്‌ കാണിച്ച്‌ ഉടമ്പടി രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. ഇതിന്‌ നിയമസാധുതയൊന്നും ഇല്ലെന്ന കാര്യം ഭൂരിഭാഗം കാമുകികമാര്‍ക്കും അറിവില്ലാത്ത കാര്യമായിരുന്നു. ഇങ്ങനെ വഞ്ചിക്കപ്പെടുന്ന (പ്പെട്ട) വരുടെ എണ്ണം എണ്ണിയിലാടുങ്ങാതതാണ്.

മുന്‍കൂര്‍ നോട്ടീസോ വയസു തെളിയിക്കുന്ന രേഖയോ ഒന്നും വേണ്ടാ എന്നായിരുന്നു ഇത്തരത്തിലുള്ള രജിസ്റ്റര്‍ മര്യേജിന്‍റെ ആകര്‍ഷണവും പ്രത്യേകതയും. ആകെ വേണ്ടത് അമ്പതുരൂപയുടെ മുദ്രപ്പത്രവും രണ്ട്‌ സാക്ഷികളും മാത്രം. സബ്‌രജിസ്‌ട്രാറുടെ കാഴ്‌ചപ്പാടില്‍ പെണ്‍കുട്ടിക്ക്‌ 18 തികഞ്ഞു എന്ന്‌ ബോധ്യപ്പെട്ടാല്‍ മാത്രം മതിയായിരുന്നു.

പൗരത്വം പോലും ഇത്തരത്തിലുള്ള വിവാഹ ഉടമ്പടി രജിസ്ട്രേഷന് പ്രശ്‌നമല്ലായിരുന്നു എന്നറിയുമ്പോഴാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്ര അലംഭാവമായാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാവുക. മാലിക്കല്യാണങ്ങളെല്ലാം ഇത്തരത്തിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിയമപ്രകാരമുള്ള വിവാഹമെന്ന് ധരിപ്പിച്ചാണ് പെണ്‍കുട്ടികളെ ഇത്തരത്തിലുള്ള വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നത്.

ഇങ്ങനെ വിവാഹിതരാവുന്നവര്‍ക്ക്‌ നിയമപരമായി വിവാഹമോചനം നേടാനോ ഇവര്‍ക്ക്‌ ജനിക്കുന്ന കുട്ടികള്‍ക്ക്‌ നിയമപരമായ അവകാശങ്ങള്‍ ലഭ്യമാക്കാനും കഴിയുമായിരുന്നില്ല എന്നകാര്യംവും വിദഗ്ധമായി മറച്ചുവെച്ചായിരുന്നു കല്യാണങ്ങള്‍.

സര്‍ക്കാരിന്‍റെ പുതിയ നിബന്ധനപ്രകാരം സ്‌പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ അനുസരിച്ച്‌ ആണോ പെണ്ണോ അവരുടെ പരിധിയിലുള്ള രജിസ്‌ട്രാര്‍ ഓഫീസില്‍ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കണം. ഇതില്‍ എതിര്‍പ്പുണ്ടോയെന്ന്‌ ആരാഞ്ഞ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ നോട്ടീസ്‌ പതിക്കും. മുപ്പത്‌ ദിവസം കഴിഞ്ഞ്‌ തിരിച്ചറിയാനും വയസ്‌ തെളിയിക്കാനുമുള്ള രേഖകളുമായി നേരിട്ട്‌ ഹാജരായി സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ വിവാഹിതരാവാന്‍ കഴിയുള്ളു.

ലൌ ജിഹാദ് കാരണം പ്രണയിക്കാന്‍ പേടിക്കുന്ന കാമുകീ കാമുകന്‍‌മാരെ ഇനി പ്രണയിച്ച് ഒളിച്ചോടി പോയാലും അവിടെയും നിങ്ങള്‍ ഞങ്ങളേ വെറുതെ വിടില്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. സര്‍ക്കാരിന്‍റെ നടപടി അല്‍പ്പം കഠിനമാണെങ്കിലും നിയമപരമാണ്. അല്ലെങ്കിലും എളുപ്പം നേടുന്ന പ്രണയത്തിനാണ് എന്താണൊരു വിലയുളളത്.

(വെബ്‌ദുനിയ)

സ്വിസ് നിക്ഷേപത്തില്‍ സോണിയ രാജ്ഞി?

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി ഉയര്‍ന്നു വന്നിരുന്നു. എല്‍ കെ അദ്വാനി സ്വിസ് നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണം എന്ന് ശക്തമായി വാദിച്ചു എങ്കിലും കോണ്‍ഗ്രസില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും അതിന് വേണ്ടത്ര പ്രതികരണം ലഭിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ സോണിയ ഗാന്ധി സ്വിസ് നിക്ഷേപ സാമ്രാജ്യത്തിലെ റാണിയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

അധികാരത്തിലെത്തിയാല്‍ സ്വിസ് നിക്ഷേപങ്ങളെ കുറിച്ചും അന്വേഷിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ് ബാങ്ക് അധികൃതര്‍ സാങ്കേതിക തടസ്സം ഉന്നയിച്ച് തള്ളിക്കളയുകയും ചെയ്തിരുന്നു. അതേസമയം, അമേരിക്ക ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ബാങ്ക് അധികൃതര്‍ സമ്മതം മൂളുകയും ചെയ്തിരുന്നു.

ഇപ്പോളിതാ രാജീവ് ഗാന്ധിയുടെ പേരില്‍ ഉണ്ട് എന്ന് ആരോപിക്കുന്ന സ്വിസ് നിക്ഷേപത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും മാധ്യമങ്ങളില്‍ എത്തിത്തുടങ്ങി. രാജീവിന്റെ പേരില്‍ ഉള്ള നിക്ഷേപത്തിന്റെ ഇപ്പോഴത്തെ അവകാശി സോണിയ ഗാന്ധി ആണ് എന്നുള്ളതാണ് ഇപ്പോഴിതിനു വാര്‍ത്താ പ്രാധാന്യം നല്‍കുന്നത്. രാജീവിന്റെ പേരില്‍ 2.5 ബില്യന്‍ (ഏകദേശം 11,500 കോടി രൂ‍പ!) സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപമാ‍ണത്രേ ഉള്ളത്.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ലിയോ പനയ്ക്കലിന്റെ മകന്‍ ടൈറ്റസ് പനയ്ക്കല്‍ രാജീവിന്റെ അക്കൌണ്ടിനെ കുറിച്ച് പറയുന്ന ‘സ്വിസ് ഇല്ലസ്ട്രേറ്റഡ്’ എന്ന സ്വിസ് പ്രസിദ്ധീകരണത്തിന്റെ പതിപ്പുമായി കേരളത്തിലെത്തിയത് ചില മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതും സോണിയയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ശക്തി കൂട്ടിയിരിക്കുകയാണ്.

1991 നവംബര്‍ 11 ന് പ്രസിദ്ധീകരിച്ച ‘സ്വിസ് ഇല്ലസ്ട്രേറ്റഡ്‘ പതിപ്പിലാണ് രാജീവ് ഗാന്ധിയുടെ സ്വിസ് നിക്ഷേപങ്ങളെ കുറിച്ച് പറയുന്നത്. രാജീവിന്റെ മാത്രമല്ല ലോകത്തിലെ 14 നേതാക്കളുടെ രഹസ്യ നിക്ഷേപങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു “ പണത്തിന്റെ ശാപം: ഏകാധിപതികളുടെ സ്വിസ് ബാങ്ക് അക്കൌണ്ടുകള്‍” എന്നര്‍ത്ഥം വരുന്ന തലക്കെട്ടോടു കൂടിയ ആ റിപ്പോര്‍ട്ട്. ഇവരുടെയെല്ലാം ചിത്രങ്ങള്‍ സഹിതമായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ പ്രസിദ്ധീകരണമായ ‘സ്വിസ് ഇല്ലസ്ട്രേറ്റഡ്’ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇന്തോനേഷ്യയിലെ സുഹാര്‍ത്തോ (25.5 ബില്യന്‍), എത്തിയോപ്യയിലെ ഹെയ്‌ലി സെലാസി (22.5 ബില്യന്‍), ഇറാഖിലെ സദ്ദാം ഹുസൈന്‍ (800 മില്യന്‍) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കളുടെ കള്ളപ്പണ നിക്ഷേപങ്ങളുടെ പട്ടിക നീളുന്നത്. സോണിയയ്ക്ക് വന്നു ചേര്‍ന്ന സ്വിസ് സൌഭാഗ്യങ്ങളെ കുറിച്ച് 2002 ല്‍ ഡോ. സുബ്രമഹ്ണ്യം സ്വാമി ജനതാ പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ ലേഖനമെഴുതിയിരുന്നു. തന്റെ വാദഗതികള്‍ക്ക് പിന്‍‌ബലമായി സ്വിസ് വാരികയുടെ താളുകളുടെ ഫോട്ടോ കോപ്പികളും വാരികയുടെ അധികൃതരില്‍ നിന്ന് ലഭിച്ച ഇ-മെയില്‍ ഉറപ്പും സ്വാമി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

രേഖകളില്ലാത്ത സ്വിസ് നിക്ഷേപങ്ങള്‍ ഇന്ത്യയിലെത്തിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൈപിടിച്ച് ഉയര്‍ത്താന്‍ ഉത്തരവാദിത്വമുള്ള ഒരു നേതാവിനു നേര്‍ക്കാണ് കള്ളപ്പണത്തെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരുടെ ഒരു കുടുംബത്തിനു നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണം എന്ന നിലയിലും ഇതിന് മറുപടി ലഭിക്കേണ്ടത് അത്യാവശ്യമാണ്. ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയില്‍ തുടര്‍ച്ചയായി സ്ഥാനം നേടിക്കൊണ്ടിരിക്കുന്ന സോണിയ ഗാന്ധിയല്ലാതെ ആരാണ് ഇതിനു മറുപടി നല്‍കേണ്ടത്?

(വെബ്‌ദുനിയ)

Monday, November 9, 2009

പ്രീതി സിന്റ വിദ്യാര്‍ഥിയാകുന്നു



സംവിധായകരുടെയും നിര്‍മാതാക്കളുടെയും ശ്രദ്ധയ്ക്ക്! പ്രീതി സിന്റയെ വെറുമൊരു മണ്ടിയായ നടി എന്നാണോ നിങ്ങള്‍ കരുതിയത്? എങ്കിലത് തെറ്റാണ് എന്ന് തെളിയിക്കുകയാണ് പ്രീതിയിപ്പോള്‍. ഇതിനായി ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നിരിക്കുകയാണ് ഈ സുന്ദരി.

'നെഗോസിയേഷന്‍സ് ആന്‍ഡ് ദ ഡീല്‍ പ്രോസസ്'എന്ന വിഷയത്തിനുചേര്‍ന്ന തനിക്ക് കോഴ്‌സും ഗൃഹപാഠവും കണ്ടപ്പോള്‍ ഹൃദയാഘാതമുണ്ടായി എന്നാണ് പ്രീതി തന്നെ പറയുന്നത്. പക്ഷേ മണ്ടി എന്ന തന്റെ പ്രതിച്ഛായ മാറ്റാന്‍ വേണ്ടി എന്തു ത്യാഗം സഹിക്കാനും അവര്‍ തയ്യാറാണ്. ഇതിന്റെ ഭാഗമായി താനൊരു ഔദ്യോഗിക പുസ്തകപ്പുഴുവായി മാറിയിരിക്കുകയാണെന്നും അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

(മാതൃഭൂമി ഡെയിലി)

ഗോസിപ്പുകള്‍ നേട്ടമാക്കി ലക്ഷ്മിറായ്‌



ഗോസിപ്പുകളെ പരസ്യമായി വിമര്‍ശിക്കുമ്പോഴും രഹസ്യമായി അവ ആസ്വദിക്കുന്നവരാണ് സിനിമാതാരങ്ങളില്‍ പലരും. സിനിമയുടെ പബ്ലിസിറ്റിക്കുവേണ്ടി അണിയറപ്രവര്‍ത്തകര്‍തന്നെ കഥകളിറക്കുന്നതും പുതിയ കാര്യമല്ല. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്ക്കുകവഴി ബോളിവുഡില്‍ പ്രവേശനം ലഭിച്ച നടിയാണ് ലക്ഷ്മീറായ്.

തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ ലക്ഷ്മി ശ്രദ്ധേയയായ സമയത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്രസിങ് ധോനി, മലയാളി താരം ശ്രീശാന്ത് എന്നിവരുടെ പേരിനൊപ്പം ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയത്.തെന്നിന്ത്യന്‍ പ്രസിദ്ധീകരണങ്ങളില്‍ വന്ന കഥകള്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ലക്ഷ്മിറായ് എന്ന നടിയും അവിടെ ശ്രദ്ധേയയായി.

തങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമാണെന്ന് മൂവരും വ്യക്തമാക്കിയെങ്കിലും ഈ കഥകള്‍ ലക്ഷ്മിയുടെ കരിയറിന് ഗുണം ചെയ്തു.
ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ഒരു മടിയുമില്ലാത്ത ലക്ഷ്മിയെ ബോളിവുഡില്‍ അവതരിപ്പിക്കുന്നത് സംവിധായകന്‍ സതീഷ് കൗശിക്കാണ്. ഹിമേഷ് രഷാമിയ നായകനാവുന്ന 'ഹേയ് ഗുജ്ജു' എന്ന ഈ ചിത്രം ജനവരിയില്‍ തിയേറ്ററുകളിലെത്തും.
ചിത്രത്തില്‍ ഒരു പഞ്ചാബി പെണ്‍കുട്ടിയുടെ വേഷമാണ് ലക്ഷ്മിക്ക്. ബോളിവുഡിലെ മറ്റു താരങ്ങളോട് മത്സരിക്കാന്‍ ഒമ്പത് കിലോ തൂക്കം കുറച്ചാണ് ഈ ഇരുപത്തെട്ടുകാരി എത്തുന്നത്.

ഐശ്വര്യ റായിയുടെ ബന്ധുവാണ് ലക്ഷ്മിറായ് എന്ന് ചില ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. 'ഐശ്വര്യ, ദീപിക പദുകോണ്‍ എന്നിവരെപ്പോലെ കര്‍ണാടകക്കാരിയാണ് ഞാനും.
ഇരുവരും മംഗലാപുരംകാരാണ്. മംഗലാപുരത്തുനിന്ന് ബെല്‍ഗാമിലേക്ക്
കുടിയേറിയ കുടുംബത്തിലാണ് ഞാന്‍
ജനിച്ചത്. കുടുംബത്തില്‍ മറ്റാര്‍ക്കും സിനിമാലോകവുമായി യാതൊരു ബന്ധവുമില്ല'-ലക്ഷ്മി വിശദീകരിക്കുന്നു.
ഗോസിപ്പുകള്‍ വരും പോകും. നമ്മള്‍ ഗൗനിക്കാതിരുന്നാല്‍ തനിയെ അതില്ലാതാകും. ധോനിയും ശ്രീശാന്തും എന്റെ നല്ല കൂട്ടുകാരാണ്. അതിനപ്പുറമൊന്നുമില്ല. തന്നെക്കുറിച്ചുയര്‍ന്ന ഗോസിപ്പുകളെക്കുറിച്ച് ലക്ഷ്മി പറയുന്നു.

എട്ടാംവയസ്സില്‍ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചുതുടങ്ങിയ ലക്ഷ്മി രണ്ടുതവണ മിസ് ബെല്‍ഗാമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പരസ്യ ഏജന്‍സിക്കാരില്‍ നിന്നറിഞ്ഞാണ് തമിഴ് സംവിധായകന്‍ ഉദയ്കുമാര്‍ ലക്ഷ്മിയെ സിനിമയിലേക്ക് ക്ഷണിച്ചത്.

അദ്ദേഹത്തിന്റെ 2004ല്‍ ഇറങ്ങിയ 'കര്‍ക്ക കസാദര' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആ വര്‍ഷംതന്നെ 'കാഞ്ചനമാല കേബിള്‍ ടി.വി.'യിലൂടെ തെലുങ്കിലും 'വാല്മീകി'യിലൂടെ കന്നഡയിലും 2007ല്‍ 'റോക്ക് എന്‍ റോളി'ലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
2008-ലിറങ്ങിയ 'ധാം ധൂം' എന്ന ചിത്രമാണ് ലക്ഷ്മിയെ ഏറെ ശ്രദ്ധേയയാക്കിയത്.
'ഇരുമ്പുകോട്ടൈ മുരട്ടുസിംഗം', 'നാന്‍ അവനല്ലൈ-2' എന്നീ തമിഴ് ചിത്രങ്ങളാണ് ലക്ഷ്മിയുടേതായി ഇനി പ്രദര്‍ശനത്തിനെത്തുന്നത്. മമ്മൂട്ടി നായകനാകുന്ന 'ചട്ടമ്പിനാടി'ലും ലക്ഷ്മി അഭിനയിക്കുന്നുണ്ട്.

'ഏത് ഭാഷയില്‍നിന്ന് അവസരം ലഭിച്ചാലും അഭിനയിക്കാന്‍ തയ്യാറാണ്. കഥ ആവശ്യപ്പെട്ടാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ അണിയാനും ചുംബനരംഗങ്ങളില്‍ അഭിനയിക്കാനും മടിയൊന്നുമില്ല. എല്ലാത്തിനും ഒരു അതിര്‍വരമ്പുവേണം. അത്രമാത്രം. എന്റെ ഇതുവരെയുള്ള ഗ്ലാമര്‍ വേഷങ്ങളൊന്നും സഭ്യത വിട്ടുള്ളതല്ല...'-ലക്ഷ്മിറായ് നയം വ്യക്തമാക്കുന്നു.

(മാതൃഭൂമി ഡെയിലി)

'മാസ്റ്റര്‍ കാര്‍ഡ് സ്മാര്‍ട്ട്‌പേ കാര്‍ഡ്' പുറത്തിറക്കി

ദുബായ്: യു.എ.ഇ. ആസ്ഥാനമാക്കി ആഗോളതലത്തില്‍ വളര്‍ന്ന യു.എ.ഇ. എക്‌സ്‌ചേഞ്ച്, മാസ്റ്റര്‍ കാര്‍ഡുമായി സഹകരിച്ച് പുറത്തിറക്കുന്ന 'മാസ്റ്റ കാര്‍ഡ് സ്മാര്‍ട്ട് പേ കാര്‍ഡ്' ഇന്ന് ദുബായ് ജുമൈറ ബീച്ച് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.

യു.എ.ഇ. എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ അബ്ദുള്ള ഹുമൈദ് അലി അല്‍ മസ്രൂയി, മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ. ഡോ.ബി.ആര്‍.ഷെട്ടി, ചീഫ് ഓപ്പറേറ്ററിങ് ഓഫീസര്‍ വൈ.സുധീര്‍കുമാര്‍ ഷെട്ടി, മാസ്റ്റര്‍ കാര്‍ഡ് വേള്‍ഡ് വൈഡ് (മിഡില്‍ ഈസ്റ്റ്) ജനറല്‍ മാനേജര്‍ ഡന്‍സില്‍ ലോസണ്‍ എന്നിവര്‍ സംബന്ധിച്ചു.

യു.എ.ഇ.യിലെ അനേകം കമ്പനികള്‍ക്കും അവയിലെ ആയിരിക്കണക്കിന് തൊഴിലാളികള്‍ക്കും ഏറ്റവും കണിശവും സൗകര്യപ്രദവുമായ ശമ്പള വിതരണ സംവിധാനത്തിന് ഉതകുന്ന 'മാസ്റ്റര്‍ കാര്‍ഡ് സ്മാര്‍ട്ട് പേ കാര്‍ഡ്', യു.എ.ഇ. തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന വേതന സംരക്ഷണ സംവിധാനത്തിന് അനുസൃതമാണ്. ശമ്പളത്തിനുവേണ്ടി നീണ്ട ക്യൂവില്‍ കാത്തുകെട്ടിക്കിടക്കാതെ വേതനം കൈപ്പറ്റാന്‍ ഈ കാര്‍ഡ്മൂലം സാധിക്കും. 'സ്മാര്‍ട്ട് പേ' കരാറില്‍ യു.എ.ഇ. എക്‌സ്‌ചേഞ്ചായി ധാരണയുണ്ടാക്കിയ തൊഴിലുടമകള്‍ക്ക് 'പേ റോള്‍ കാര്‍ഡി'ല്‍, പ്രതിമാസം റജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ, ശമ്പളത്തുക അത്രയും നിക്ഷേപിച്ചാല്‍ മതി. പ്രസ്തുത തൊഴിലാളികള്‍ക്ക് യു.എ.ഇ. എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കാഷ് ഡിസ്‌പെന്‍സിങ് മെഷീന്‍ വഴി തങ്ങളുടെ 'മാസ്റ്റര്‍ കാര്‍ഡ് സ്മാര്‍ട്ട്‌പേ കാര്‍ഡ്' ഉപയോഗിച്ച്, ചാര്‍ജ് ഇല്ലാതെ പണം പിന്‍വലിക്കാം.

ഇതോടൊപ്പംതന്നെ യു.എ.ഇ.യില്‍ ഉടനീളമുള്ള യു.എ.ഇ. എക്‌സ്‌ചേഞ്ച് ശാഖകളിലും പ്രധാന ലേബര്‍ ക്യാമ്പുകളിലും ശമ്പളം പിന്‍വലിക്കാന്‍ സൗകര്യമുണ്ടാകും. ഇതിനകംതന്നെ ആയിരക്കണക്കിന് കോര്‍പ്പറേറ്റ് കമ്പനികള്‍ സ്മാര്‍ട്ട് പേ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പേ റോള്‍ ബ്രാന്‍ഡുകളില്‍ പ്രമുഖ സ്ഥാനം നേടാന്‍ 'സ്മാര്‍ട്ട് പേ'യെ സഹായിച്ച ഘടകവും ഇതുതന്നെ.

മാസ്റ്റര്‍ കാര്‍ഡും യു.എ.ഇ.എക്‌സ്‌ചേഞ്ചും തമ്മിലുള്ള സഹകരണം തങ്ങള്‍ ഏറെ വിലമതിക്കുന്നുവെന്നും ഭാവിയിലും ജനോപകാരപ്രദമായ പല സംരംഭങ്ങള്‍ക്കും ഇത് കാരണമാകുമെന്നും യു.എ.ഇ. എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ അബ്ദുള്ള ഹുമൈദ് അലി അല്‍ മസ്രൂയി പറഞ്ഞു

മാസ്റ്റര്‍ കാര്‍ഡ് സ്മാര്‍ട്ട് പേ കാര്‍ഡ് വഴി തൊഴിലുടമകളെയും തൊഴിലാളികളെയും ഒരേസമയം സേവിക്കാന്‍ മാത്രമല്ല, മാസ്റ്റര്‍കാര്‍ഡ് പങ്കാളിത്തംകൊണ്ട് ഉപഭോക്താക്കള്‍ക്ക് പ്രാദേശിക-ആഗോള തലങ്ങളില്‍വരെ വിനിമയം എളുപ്പമാവുകയും ചെയ്യുന്നുവെന്ന് ഡോ.ബി.ആര്‍.ഷെട്ടി സൂചിപ്പിച്ചു.

യു.എ.ഇ.യിലെ പല കമ്പനികളും ശമ്പള വിതരണത്തില്‍ നേരിടുന്ന സങ്കീര്‍ണതകളെയും സംവിധാന വൈകല്യങ്ങളെയും പരിഹരിക്കാനും അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് യഥാസമയം യഥാവിധി വേതനം ലഭ്യമാക്കാനും സാധിക്കുന്നത് യു.എ.ഇ.എക്‌സ്‌ചേഞ്ച് ആദ്യവസാനം നിലനിര്‍ത്തിപ്പോരുന്ന സാമൂഹികപ്രതിബദ്ധതയുടെ കൂടി പ്രകാശനമാണെന്ന് സി.ഒ.ഒ.സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉചിതമായ കാര്‍ഡ് പദ്ധതികള്‍ നല്‍കുന്നതില്‍ സദാ ശ്രദ്ധിക്കുന്ന മാസ്റ്റര്‍ കാര്‍ഡ്, ജനസ്വീകാരം നേടിയ യു.എ.ഇ. എക്‌സ്‌ചേഞ്ചായി കൈകോര്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മാസ്റ്റര്‍ കാര്‍ഡ് ജനറല്‍ മാനേജര്‍ ഡന്‍സില്‍ ലോസണ്‍ പ്രസ്താവിച്ചു.

(മാതൃഭൂമി ഡെയിലി)

ദുബായ് തിരിച്ചുവരവിന് തയ്യാറെടുക്കുന്നു-ശൈഖ് മൊഹമ്മദ്‌

ഷാര്‍ജ: ദുബായിയുടെ സാമ്പത്തികരംഗം ഭൂമി ഇടാടുകളുടെയും കെട്ടിടനിര്‍മാണ വ്രര്‍ത്തനങ്ങളുടെയും അടിത്തറയില്‍ മാത്രമല്ല ടുത്തുയര്‍ത്തിരിക്കുന്നതെന്നും വൈവി്യമാര്‍ന്ന യു.എ.ഇ.യുടെ സാമ്പത്തികരംഗത്തിന് ആഗോള മാന്ദ്യം ഉയര്‍ത്തിയ വെല്ലുവിളികളെ വിജയകരമായി നേരിടാന്‍ കഴിയുമെന്നും യു.എ.ഇ. വൈസ് സ്രിഡന്റും ാ്രനമന്ത്രിയും ദുബായ് ഭരണാികാരിയുമായ ശൈഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും ചൂണ്ടിക്കാട്ടി. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിവരികയാണ് ദുബായ് എന്നു അടിവരയിട്ടു റഞ്ഞ അദ്ദേഹം, അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍മാണത്തിന് ദുബായ് മുതലിറക്കുന്നത് തുടരുമെന്നും നിക്ഷേകര്‍ക്ക് ഉറപ്പു നല്‍കി.

മെന, ഫ്രോന്‍ഡിയേഴ്‌സ് (മ്യൂര്‍വ ദേശം, വടക്കന്‍ ആഫ്രിക്കന്‍ രജ്യങ്ങളും അതിര്‍ത്തി ദേശങ്ങളും അടങ്ങുന്ന മേഖല) സമ്മേളനത്തില്‍ സ്രംഗിക്കവെയാണ് യു.എ.ഇ.യുടെ േ്രത്യകിച്ച് ദുബായിയുടെ, സാമ്പത്തിക രംഗത്തിന്റെ ആരോഗ്യാവസ്ഥയെ ചുറ്റിപ്പറ്റി ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ച്രാരണങ്ങള്‍ക്ക് ശൈഖ് മൊഹമ്മദ് തുറന്ന മറുടി നല്‍കിയത്.

ആഗോള മാര്‍ക്കറ്റില്‍ ൂര്‍വാികം ശക്തിയോടെ തിരിച്ചുവരാനുള്ള ശക്തി ദുബായിക്കുണ്ട് എന്നുള്ള ആത്മവിശ്വാസം ക്രടിപ്പിച്ചുകൊണ്ട് ശൈഖ് മൊഹമ്മദ് ഇങ്ങനെ റഞ്ഞു: ''ഏറ്റവും മോശമായ അവസ്ഥ ിന്നിട്ടിരിക്കുന്നു. ദുബായ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ആഗോളമാന്ദ്യംകൊണ്ട് ഉണ്ടായിരിക്കുന്ന ആഘാതം ദുബായിയുടെ സ്വ്‌നങ്ങള്‍ക്ക് മങ്ങലേല്ിക്കുന്നില്ല.''

വളരെ ാ്രാന്യം അര്‍ഹിക്കുന്ന ല ദ്ധതികളും ദുബായ് നടപ്പാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശൈഖ് മൊഹമ്മദ് അറിവിന്റെ അടിസ്ഥാനത്തില്‍ ടുത്തുയര്‍ത്തിയിരിക്കുന്ന ദുബായുടെ സാമ്പത്തിക മേഖലയുടെ വ്രര്‍ത്തനത്തില്‍ താന്‍ സംതൃ്തനാണെന്ന് അറിയിച്ചു. ''സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം, ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ അവസരം ഉണ്ടാക്കി. ുതിയ ാതകള്‍ തെളിയിക്കുന്നതിന് ഇത് അവസരം ഒരുക്കുകയും ചെയ്തു. സാമ്പത്തിക രംഗത്ത് ഉണ്ടായ കുഴപ്പങ്ങളെപ്പറ്റി മൗനം അവലംബിച്ചത് ഔഹാാേഹങ്ങള്‍ രക്കാന്‍ ഇടവരുത്തി. ഇത് ഇനി ഭാവിയില്‍ ഉണ്ടായിക്കൂടാ. ഇത് ഉണ്ടാകാതിരിക്കാനുള്ള ഒറ്റ വഴി നല്ല വാര്‍ത്താ വിനിമയ സംവിാനം ഉറപ്പുവരുത്തുക എന്നതാണ്.''

സാമ്പത്തികമാന്ദ്യം സൃഷ്ടിച്ച ശ്ര്‌നങ്ങള്‍ ഴങ്കഥയായി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ ശൈഖ് മുഹമ്മദ് നിക്ഷേകരോടായി റഞ്ഞു. ''ഞാന്‍ ലോകത്തെമ്പാടുനിന്നുള്ള വ്യവസായ മ്രുഖരോട് സംസാരിക്കുകയും അവരുടെ അഭിാ്രയങ്ങള്‍ കേള്‍ക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെ വര്‍നയ്ക്ക് വേണ്ട വ്രര്‍ത്തനങ്ങള്‍ക്കായി ദുബായ് തുടര്‍ന്നും മുതല്‍മുടക്കുമെന്ന് അവര്‍ക്ക് ഞാന്‍ ഉറപ്പുനല്കി.''

അടുത്തിടെ വ്രര്‍ത്തനം തുടങ്ങിയ ദുബായ് മെട്രോയുടെ കാര്യം അദ്ദേഹം അവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ഈ മേഖലയിലെ ആദ്യത്തെ അത്യാുനിക സര്‍വീസ് ശൃംഖലയായ ദുബായ് മെട്രോയില്‍ സഞ്ചരിക്കാന്‍ സമ്മേളനത്തില്‍ ങ്കെടുത്തവരോട് ശൈഖ് മുഹമ്മദ് തമാശരൂണേ ഉദേശിക്കുകയും ചെയ്തു. വളരെ സുരക്ഷിതമാണെന്നും നല്ലൊരു അനുഭവമായിരിക്കുമെന്നും റഞ്ഞ അദ്ദേഹം കളിയാക്കിക്കൊണ്ടു റഞ്ഞു ''ക്ഷേ സൂക്ഷിക്കണം, എങ്ങോട്ടാണ് ാേകുന്നതെന്ന് നിങ്ങള്‍ക്ക് ിടികിട്ടിയെന്നുവരില്ല, വണ്ടിക്ക് ഡ്രൈവര്‍ ഇല്ലല്ലോ!''

ഗ്രിഫിന്‍, ബി.ബി.സി, തീവ്ര വലതുപക്ഷം

ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രിട്ടീഷ് നാഷനലിസ്റ്റ് പാര്‍ട്ടി ബി.എന്‍.പി നേതാവ് നിക്ക്ഗ്രിഫിന് ജനപ്രിയ പരിപാടിയില്‍ ബി.ബി.സി ഇടംനല്‍കിയത് ബ്രിട്ടനിലും യൂറോപ്പിലും വന്‍വിവാദം ഉയര്‍ത്തിവിട്ടിരിക്കുകയാണ്. തങ്ങളുടെ നീച അജണ്ട പ്രചരിപ്പിക്കുന്നതിന് ബി.ബി.സിയെ ഉപയോഗപ്പെടുത്തുകയാണ് ഫാഷിസ്റ്റുകളും നവനാസികളുമെന്ന് ഒരു ഭാഗത്ത് ആരോപണമുയരുമ്പോള്‍, തീവ്രവലതുപക്ഷവാദങ്ങളെ തുറന്നുകാട്ടാന്‍ ഇത്തരം വേദികള്‍ സഹായിക്കുമെന്ന് മറുഭാഗം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 22നാണ് 'ക്വസ്റ്റ്യന്‍ ടൈം' പരിപാടിയില്‍ പങ്കെടുക്കാന്‍ ബി.ബി.സി നിക്ക് ഗ്രിഫിനെ ക്ഷണിച്ചത്. കഴിഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി നേടിയ രണ്ട് സീറ്റും 17 ശതമാനം വോട്ടുമാണ് ഇതിന് ബി.ബി.സിയെ പ്രേരിപ്പിച്ചത്. നിഷ്പക്ഷ മാധ്യമമെന്ന നിലക്ക് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവസരം നല്‍കാന്‍ നിര്‍ബന്ധിതരാണെന്ന് വിശദീകരിച്ചാണ് മന്ത്രിമാരടക്കമുള്ളവരുടെ എതിര്‍പ്പുകളെ അവഗണിച്ച് ബി.ബി.സി പരിപാടിയുമായി മുന്നോട്ടുപോയത്. യുവതലമുറക്കിടയില്‍ ബി.എന്‍.പിയുടെ സ്വാധീനവും അവര്‍ക്ക് കൂടുതല്‍ പ്രേരകമായി.

പരിപാടി നടക്കുന്നതിനുമുമ്പേ തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 'ക്വസ്റ്റ്യന്‍ ടൈമി'ല്‍ പങ്കെടുക്കുന്നതിന് ബി.ബി.സി സ്റ്റുഡിയോയിലെത്തിയ ഗ്രിഫിനെ ഉപരോധിക്കാന്‍ പ്രതിഷേധപ്രകടനക്കാര്‍ ശ്രമിച്ചത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍, പൊലീസ്സഹായത്തോടെ പരിപാടി ഭംഗിയായി നടന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഡേവിഡ് ഡിംബ്ലെബി അവതാരകനായ പരിപാടിയില്‍ ബ്രിട്ടീഷ് നീതിന്യായ മന്ത്രി ജാക്ക് സ്ട്രോയും മറ്റു ചില പ്രമുഖരും പങ്കെടുത്തിരുന്നു. ബ്രിട്ടനില്‍ വെള്ളക്കാര്‍ മാത്രം താമസിച്ചാല്‍ മതിയെന്നും മറ്റു രാജ്യക്കാരെ അവരുടെ നാടുകളിലേക്കയക്കാന്‍ വേണമെങ്കില്‍ പണം നല്‍കണമെന്നും ബ്രിട്ടന്‍ യൂറോപ്യന്‍യൂനിയനില്‍ നിന്ന് പിന്‍വാങ്ങണമെന്നുമൊക്കെയുള്ള നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഗ്രിഫിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷമായ ആക്രമണമാണ് പാനലിലും സദസ്സിലുമുള്ളവര്‍ നടത്തിയത്. ഇസ്ലാമിനെ ആക്രമിച്ചും ഹോളോകോസ്റ്റിനെ നിഷേധിച്ചുമുള്ള സംസാരം പലപ്പോഴും സദസ്സില്‍നിന്നുള്ള കൂക്കുവിളിയില്‍ കലാശിച്ചു. പരിപാടിക്കു ശേഷം യോര്‍ക്ഷയറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ബി.ബി.സിയുടേത് പാനല്‍ചര്‍ച്ചയല്ല, ഏകപക്ഷീയമായ ആക്രമണമായിരുന്നെന്നും അതിനായി പരിപാടിയുടെ ഘടനയില്‍ ബി.ബി.സി മാറ്റം വരുത്തിയെന്നും ഗ്രിഫിന്‍ പറഞ്ഞു. ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരുടെ കുടിയേറ്റംമൂലം ഇംഗ്ലീഷുകാര്‍ക്ക് ലണ്ടനില്‍ വംശീയ ഉന്മൂലനം സംഭവിച്ചതുകൊണ്ടാണ് തന്റെ വാര്‍ത്താസമ്മേളനം തലസ്ഥാനനഗരിയില്‍ നിന്ന് യോര്‍ക്ഷയറിലേക്ക് മാറ്റിയതെന്നും ഗ്രിഫിന്‍ പരിഹസിച്ചു.
പാര്‍ട്ടിയുടെ വംശീയ നിലപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഒട്ടുമിക്കതിനും ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയ ഗ്രിഫിന്റെ ക്വസ്റ്റ്യന്‍ടൈമിലെ പ്രകടനം അങ്ങേയറ്റം മോശമായിരുന്നെങ്കിലും എല്ലാവരാലും വേട്ടയാടപ്പെടുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തിന് ഒട്ടുവളരെ സഹതാപം നേടിക്കൊടുത്തു. ഒക്ടോബര്‍ 22 ബി.എന്‍.പിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ദിനമായിരുന്നുവെന്നും മൂവായിരം പേര്‍ അന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നെന്നും ആറായിരത്തോളം പേര്‍ പ്രവര്‍ത്തകരാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നും ബി.എന്‍.പി വക്താവ് അറിയിച്ചു. മറുവശത്ത്, ബി.എന്‍.പിക്ക് ലഭിച്ച ഈ പിന്തുണ മുന്നില്‍കണ്ടാണ് ഗ്രിഫിന് ക്വസ്റ്റ്യന്‍ടൈമില്‍ ഇടം കൊടുക്കരുതെന്ന് തങ്ങള്‍ പറഞ്ഞതെന്നും ഇനിയിപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി വന്‍ രാഷ്ട്രീയ ലാഭമുണ്ടാക്കുമെന്നാണ് കരുതേണ്ടതെന്നും മന്ത്രിമാരടക്കം അഭിപ്രായപ്പെട്ടു.

ബ്രിട്ടനിലെ ഈ ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിയണമെങ്കില്‍ ഫ്രാന്‍സിലേക്ക് വരണം. അവിടെ ജീന്‍^മാരീ ലീപെന്‍ രൂപവത്കരിച്ച നാഷനല്‍ഫ്രണ്ട് (എഫ്.എന്‍) 1984ല്‍ മുഖ്യധാരയിലേക്ക് വന്നത് ഇത്തരമൊരു ടെലിവിഷന്‍ അഭിമുഖത്തിലൂടെയാണ്. സത്യത്തിന്റെ മണിക്കൂര്‍ (ഹവര്‍ ഓഫ് ട്രൂത്ത്) എന്ന ഫ്രഞ്ച് ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമില്‍ കാണിച്ച മോശമല്ലാത്ത പ്രകടനത്തിലൂടെയാണ് ലീപെന്‍ പാര്‍ട്ടിക്ക് ഫ്രാന്‍സില്‍ അടിത്തറയിട്ടത്. ആ പരിപാടിയെ ലീപെന്‍ തന്നെ പിന്നീട് വിശേഷിപ്പിച്ചത്. 'എല്ലാം മാറ്റിമറിച്ച ഒരു മണിക്കൂര്‍' എന്നാണ്. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ 2.2 ദശലക്ഷം വോട്ടുകള്‍ നാഷനല്‍ ഫ്രണ്ട് കരസ്ഥമാക്കി. മാത്രവുമല്ല, കൂടുതല്‍ ടെലിവിഷന്‍ പരിപാടികളിലേക്ക് ലീപെന്നിന് ക്ഷണം ലഭിക്കാനും അത് നിമിത്തമായി. 2002ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 16.8 ശതമാനം വോട്ടും ജാക് ഷിറാക്കിന് പിന്നില്‍ രണ്ടാം സ്ഥാനവും നേടി ലീപെന്‍ ലോകത്തെ ഞെട്ടിച്ചു. ആദ്യ റൌണ്ടില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ലയണല്‍ ജോസ്പിനെയാണ് ലീപെന്‍ തറപറ്റിച്ചത്. കഴിഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റും നാഷനല്‍ഫ്രണ്ടിന് ലഭിച്ചു.

യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് വന്നാല്‍, ഇപ്പോള്‍ ഏറ്റവും കടുത്ത വലതുപക്ഷ ചായ്വ് പ്രകടമാക്കുന്ന നെതര്‍ലന്‍ഡ്സിലെ ഫ്രീഡം പാര്‍ട്ടി യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 17 ശതമാനം വോട്ട് നേടി നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി. ഓസ്ട്രിയയിലെ ഫ്രീഡം പാര്‍ട്ടിക്ക് യൂറോപ്യന്‍പാര്‍ലമെന്റില്‍ രണ്ട് സീറ്റുകളുണ്ട്. ഹംഗറിയില്‍ ജോബിക് പാര്‍ട്ടി 14.7 ശതമാനം വോട്ടും മൂന്ന് എം.പിമാരെയും സമ്പാദിച്ചു. ഇറ്റലിയില്‍ സമാന സ്ഥാനത്തുള്ളത് നോര്‍ത്തേണ്‍ ലീഗ് ലീഗാ നോദ് പാര്‍ട്ടിയാണ്. പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോനിയുടെ ഭരണസഖ്യത്തിലുള്ള ഈ പാര്‍ട്ടിക്ക് ആഭ്യന്തരവും കൃഷിയുമടക്കം നാല് മന്ത്രിസ്ഥാനവും കൈവശമുണ്ട്.
തീവ്രവലതുപക്ഷത്തിന്റെ ഈ ഉയര്‍ച്ച യൂറോപ്യന്‍ രാജ്യങ്ങളിലെ സുരക്ഷാനയങ്ങളെയും സംവിധാനങ്ങളെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ബി.ബി.സി തന്നെ ഈയിടെ സംപ്രേഷണം ചെയ്ത 'ഫയല്‍ ഓണ്‍ ഫോര്‍' എന്ന പരിപാടിയില്‍ വലതുപക്ഷ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച വിവരണങ്ങളുണ്ട്. കഴിഞ്ഞ മേയില്‍ ലൂട്ടണ്‍ നഗരത്തിലെ ബറി പാര്‍ക്ക് ഏരിയയിലെ ഇസ്ലാമിക് സെന്ററിന് നേരെ ഫയര്‍ ബോംബുപയോഗിച്ച് നടത്തിയ ആക്രമണത്തിനുപിന്നില്‍ 'ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്' എന്ന വലതുപക്ഷ തീവ്രവാദി സംഘമാണെന്ന് ബി.ബി.സി ലേഖകന്‍ അല്ലന്‍ ഉര്‍റി പറയുന്നു.
ഈയിടെയായി പൊതുസ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഈ ഗ്രൂപ്പുകള്‍ ശ്രമിച്ചുവരുന്നുണ്ട്. സ്ഫോടകവസ്തുക്കളുമായി തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നീല്‍ ലെവിങ്ടണ്‍ എന്ന 44 കാരന്‍ പറഞ്ഞത് താന്‍ നവ നാസിഗ്രൂപ്പായ കാംബാറ്റ് 18, കൂക്ലക്സ് ക്ലാന്‍ എന്നീ സംഘങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ്. യാദൃച്ഛികമായിരുന്നു മാര്‍ട്ടിന്‍ ഗില്ലാര്‍ഡ് എന്ന വലതുപക്ഷ തീവ്രവാദിയുടെയും അറസ്റ്റ്. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല സീഡി നിര്‍മാണം അന്വേഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് ഇയാളുടെ ഫ്ലാറ്റ് റെയ്ഡ് ചെയ്തപ്പോള്‍ ബോംബുകള്‍ കണ്ടെടുക്കുകയായിരുന്നു. 'ലോണ്‍ വൂള്‍വ്സ്' എന്ന് ഇതുവരെ അറിയപ്പെട്ടിരുന്ന ഒറ്റപ്പെട്ട സംഘങ്ങള്‍, ഇപ്പോള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയും തീവ്രവാദ^ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ തുടങ്ങിയെന്നുമാണിത് കാണിക്കുന്നത്. രാഷ്ട്രീയമായി കരുത്താര്‍ജിക്കുന്ന വലതുപക്ഷ സംഘങ്ങള്‍ യൂറോപ്പിനെ എവിടേക്കാണ് നയിക്കുന്നതെന്നതിന്റെ ശക്തമായ സൂചനയാണിതെല്ലാം.

താജ് ആലുവ (മാധ്യമം ഡെയിലി)

നീതിന്യായരംഗത്തെ നിഴലും നിലാവും

ഇന്ത്യന്‍ നീതിന്യായരംഗത്ത് നിലാവെട്ടം എന്നു വിശേഷിപ്പിക്കാവുന്ന രണ്ടു സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായി. ജസ്റ്റിസ് പി.ഡി. ദിനകരനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത് തടഞ്ഞതാണ് ഒന്ന്. രണ്ടാമത്തേത് സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരം പ്രഖ്യാപിക്കലും.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ദിനകരന്‍. ഫ്യൂഡല്‍പ്രഭുവായി അദ്ദേഹം അറിയപ്പെടുന്നു. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറിയാണ് ജന്മിയായത്. മദ്രാസില്‍ വക്കീലായിരിക്കെ തിരുവള്ളൂര്‍ ജില്ലയിലെ തിരുത്താണി താലൂക്കിലുള്ള കവരിരാജപുരം ഗ്രാമത്തില്‍ 90 ഏക്കര്‍ വാങ്ങി. പന്ത്രണ്ട് വര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ ഭൂസ്വത്ത് വന്‍തോതില്‍ വര്‍ധിച്ചു. ഇന്ന് 450ഓളം ഏക്കറിന്റെ ഉടമയാണ്.
ദരിദ്രദലിതര്‍ക്ക് വിതരണംചെയ്യാനുള്ള പുറമ്പോക്കാണ് ഇതില്‍ സിംഹഭാഗവും. സ്വന്തം സമുദായക്കാരെ വഞ്ചിച്ച് ഭൂമി തട്ടിയെടുത്തു എന്നാണ് ജഡ്ജിക്കെതിരായ ആരോപണം. ഭൂരഹിതദലിതരെ പിണിയാളുകളെക്കൊണ്ട് ആട്ടിപ്പായിച്ച് ഭൂമി കൈയേറി വേലികെട്ടി തിരിക്കും. അതുപിന്നെ സ്വന്തം. അങ്ങനെയാണ് ജസ്റ്റിസ് ദിനകരന്‍ ഭൂപ്രഭു ആയതെന്നാണ് ആക്ഷേപം. ആരോപണമുയര്‍ത്തിയത് ദലിതര്‍തന്നെ. വിവിധസംഘടനകള്‍ അതേറ്റുപിടിച്ചു ജസ്റ്റിസ് ദിനകരനെതിരെ രംഗത്തുവന്നു. സുപ്രീംകോടതി ജഡ്ജിയായി പരിഗണിക്കപ്പെടുന്നവരില്‍ ദിനകരനും ഉള്‍പ്പെട്ടപ്പോള്‍ പ്രമുഖ നിയമജ്ഞരില്‍നിന്നു പ്രതിഷേധമുയര്‍ന്നു. ഒടുവില്‍ പരമോന്നത നീതിപീഠത്തിലേക്കുള്ള കവാടം ജഡ്ജിമാരുടെ കൊളീജിയം അദ്ദേഹത്തിന്റെ മുന്നില്‍ കൊട്ടിയടച്ചു.

ചീഫ്ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും സുപ്രീംകോടതിയിലെ 20 ജഡ്ജിമാരും നവംബര്‍ രണ്ടിന് സ്വത്തുവിവരം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 15ന് വിരമിച്ച ജസ്റ്റിസ് ബി.എന്‍. അഗര്‍വാളും ആസ്തി വെളിപ്പെടുത്തി. ചരിത്രംകുറിച്ച നടപടിയായി ഇത്. തികച്ചും സ്വമേധയാ സ്വത്തുവിവരം പ്രഖ്യാപിക്കുന്നു എന്ന് സുപ്രീംകോടതി അറിയിച്ചതോടെ കുറെനാളായി നിലനിന്ന വിവാദത്തിന് അന്ത്യമായി. സ്വത്തു വെളിപ്പെടുത്തുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും ന്യായാധിപര്‍ തന്നെ രംഗത്തുവന്നു. ഉന്നത നീതിപീഠം കഴിഞ്ഞ രണ്ടുമാസമായി ഈ വിവാദച്ചുഴിയിലായിരുന്നു. ബ്രിട്ടീഷ് പൈതൃകം ഉള്‍ക്കൊളളുന്നതാണ് നമ്മുടെ നീതിന്യായവ്യവസ്ഥ. 'പ്രഭുത്വ'വും 'ചെങ്കോലും' ഒക്കെ അതിന്റെ ഭാഗമാണ്. പ്രത്യേക അവകാശാധികാരമുള്ളവര്‍, ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥരല്ലാത്തവര്‍ എന്നിങ്ങനെയുളള ധാരണയും ന്യായാസനത്തെപ്പറ്റി നിലനിന്നു. അതില്‍ നിന്നൊക്കെയുള്ള മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ് ആസ്തിപ്രഖ്യാപനം. നീതിന്യായവ്യവസ്ഥ ജനകീയമാകുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഇത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
ഇന്ത്യന്‍ ജുഡീഷ്യറിക്ക് അഴിമതിക്കറ പുരളുന്നു എന്ന അപഖ്യാതി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് അസ്ഥാനത്തല്ലെന്ന് 2002 ജനുവരിയില്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.പി. ബറൂച്ചയുടെ പ്രസ്താവന വിളിച്ചറിയിച്ചു. ഉന്നതജുഡീഷ്യറിയില്‍ 20 ശതമാനം അഴിമതിക്കാരായിരിക്കാം എന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്.

അധികം കഴിഞ്ഞില്ല, സുപ്രീംകോടതിയിലെ ഒരു ജഡ്ജിയും വിവിധ ഹൈക്കോടതിയിലെ 10 ജഡ്ജിമാരും കീഴ്ക്കോടതികളിലെ 23 ജഡ്ജിമാരും അഴിമതി ആരോപണത്തില്‍ കുടുങ്ങി. ജഡ്ജിമാര്‍ക്കുപുറമെ കേസില്‍ വേറെ 83 പേര്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാകോടതിയിലെ ക്ലാസ് മൂന്ന്, നാല് ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് തുക ദുരുപയോഗം ചെയ്തെന്ന കേസ് സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിനു വിട്ടു. 23 കോടിരൂപയുടെ ദുരുപയോഗമാണ് കണക്കാക്കപ്പെട്ടത്.

ജഡ്ജിമാര്‍ പ്രതിക്കൂട്ടിലാകുന്നത് ആദ്യമല്ല. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ സൌമിത്രസെന്നിനെ കൈക്കൂലി ആരോപണത്തെത്തുടര്‍ന്ന് സര്‍വീസില്‍നിന്ന് ഇംപീച് ചെയ്യാന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ അനുവദിച്ചു. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങിന് ചീഫ് ജസ്റ്റിസ് കത്തെഴുതി. ചെങ്കല്ല് വിതരണം ചെയ്യുന്നതിനായി സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുണ്ടായ നിയമയുദ്ധത്തില്‍ റിസീവറായിരുന്ന സൌമിത്രസെന്‍ കേസില്‍ കെട്ടിവെച്ച 32 ലക്ഷം 1993ല്‍ കൈവശപ്പെടുത്തിയതായാണ് ആരോപണം.

ഇതിനുമുമ്പ് ഇംപീച്മെന്റ് നീക്കം നടന്നത് 1993ലായിരുന്നു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി.രാമസ്വാമിക്കെതിരെ. പഞ്ചാബ്^ഹരിയാന ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ സ്ഥാനം ദുരുപയോഗം ചെയ്തെന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്റെ വീട് അറ്റകുറ്റപ്പണികള്‍ നടത്തി മോടിപിടിപ്പിച്ചതിന്റെ കണക്കില്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ക്രമക്കേട് കണ്ടെത്തി. ഇതോടൊപ്പം വീട്ടുകാര്‍ വിളിച്ച ഫോണ്‍കോളുകളുടെ സംഖ്യയും സ്വന്തം കണക്കില്‍പ്പെടുത്തി വാങ്ങി എന്ന ആരോപണവുമുണ്ടായിരുന്നു. ഇംപീച്മെന്റ്വോട്ടെടുപ്പില്‍ ഹാജരായ എം.പിമാരില്‍ കോണ്‍ഗ്രസ് വിട്ടുനിന്നതുമൂലം മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ല. അതിനാല്‍ ഇംപീച്മെന്റ് പ്രമേയം പരാജയപ്പെട്ടു. ഇംപീച്മെന്റില്‍നിന്ന് രക്ഷപ്പെട്ട മറ്റൊരു സുപ്രീംകോടതി ജഡ്ജികൂടിയുണ്ട്^ജസ്റ്റിസ് എം.എം.പുഞ്ചി. അദ്ദേഹം കുറ്റാരോപിതനാണെന്ന് ജുഡീഷ്യല്‍ അക്കൌണ്ടബിലിറ്റി കമീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇംപീച്മെന്റിന് എം.പിമാര്‍ ചേരുന്നതിനുമുമ്പ് സുപ്രീംകോടതി ചീഫ്ജസ്റ്റിസായി നിയമിതനാകയാല്‍ ഇംപീച്മെന്റ് ഒഴിവായി.
പഞ്ചാബ്^ഹരിയാന ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി നിര്‍മല്‍ജിത് കൌറിന്റെ വീട്ടില്‍ കൈക്കൂലിയായി 15 ലക്ഷം രൂപ അബദ്ധത്തില്‍ കൊണ്ടുവന്നപ്പോഴാണ് സംസ്ഥാനത്തെ ഉന്നത നീതിപീഠത്തെ അഴിമതി ഗ്രസിച്ചുകൊണ്ടിരിക്കുന്നതിന്റെ സൂചന ലഭിച്ചത്. ജസ്റ്റിസ് നിര്‍മല്‍യാദവിന് എത്തിക്കാനുളള പണം ആളുമാറി ജസ്റ്റിസ് നിര്‍മല്‍ജിത് കൌറിന്റെ വീട്ടില്‍ കൊണ്ടുചെന്നു. കുഴപ്പം മണത്ത ജസ്റ്റിസ് കൌര്‍ പൊലീസിനെ വിവരമറിയിച്ചു. ചണ്ഡീഗഢ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോടതി വിധികള്‍ അനുകൂലമാക്കാന്‍ കൈക്കൂലി നിര്‍ബാധം ഒഴുകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. ജസ്റ്റിസ് നിര്‍മല്‍യാദവിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണത്തിനു ശിപാര്‍ശ ചെയ്തു.

ജുഡീഷ്യറിയുടെ അന്തസ്സ് കളഞ്ഞുകുളിച്ച സംഭവങ്ങളാണിതൊക്കെ. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഒരു പഠനറിപ്പോര്‍ട്ടുണ്ട്. 2007ല്‍ ബര്‍ലിന്‍ ആസ്ഥാനമായ 'ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനലി(ടി.ഐ)ന്റേത്. ഇന്ത്യയുള്‍പ്പെടെ 32 രാജ്യങ്ങളിലായിരുന്നു പഠനം. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസാണ് ടി.ഐക്കുവേണ്ടി ജുഡീഷ്യറിയുടെ താഴേത്തട്ടില്‍ നടമാടുന്ന അഴിമതിയെക്കുറിച്ച പൊതുജനങ്ങളുടെ അനുഭവം അടിസ്ഥാനമാക്കി 2005ല്‍ രാജ്യവ്യാപകമായി ഇന്ത്യയില്‍ സര്‍വേ നടത്തിയത്. ടി.ഐ പുറത്തുവിട്ട വിവരങ്ങള്‍ ജുഡീഷ്യറിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചു. ജുഡീഷ്യറി അഴിമതി നിറഞ്ഞതാണെന്ന പ്രതികരണമായിരുന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ 77 ശതമാനത്തിനും. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ സര്‍വേയില്‍നിന്ന് ഒഴിവാക്കിയിരുന്നു. കാര്യങ്ങള്‍ നേടുന്നതിനുള്ള പ്രതിഫലമായിട്ടാണ് കോഴ എന്നാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ പന്ത്രണ്ട് മാസക്കാലത്തിനിടയില്‍ നല്‍കിയ കോഴ 580 ദശലക്ഷം ഡോളര്‍ വരുമെന്നാണ് റിപ്പോര്‍ട്ട് കണക്കാക്കുന്നത്. താഴെ പറയും അനുപാത ക്രമത്തിലാണ് കോഴ: 61 ശതമാനം അഭിഭാഷകര്‍ക്ക്; 29 ശതമാനം കോടതി അധികൃതര്‍ക്ക്; 5 ശതമാനം ഇടനിലക്കാര്‍ക്ക്.
ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പലവിധ അഴിമതി നടക്കുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തി. കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ബോധപൂര്‍വമായ കാലതാമസം വരുത്തുക, കേസ് നടത്തിപ്പ് വേഗത്തിലാക്കുക, അപ്പീലുകള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുക, ഒരു ജഡ്ജി മറ്റൊരു ജഡ്ജിയെ സ്വാധീനിക്കുക ഇത്യാദികാര്യങ്ങള്‍ കൈക്കൂലിവാങ്ങി ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന, ജനവിശ്വാസം പിടിച്ചുപറ്റുന്ന ഒരു ജുഡീഷ്യല്‍സംവിധാനത്തിനു മാത്രമേ വഴിവിട്ടുപോകുന്ന എക്സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും നിയന്ത്രിക്കാനാവൂ. അഭിഭാഷകവൃത്തിയില്‍ പ്രാഗല്ഭ്യം കാട്ടുന്നവരെ മാത്രം ലോ ഓഫിസര്‍മാരായും പബ്ലിക്പ്രോസിക്യൂട്ടര്‍മാരായും ഗവണ്‍മെന്റ് പ്ലീഡര്‍മാരായും ചീഫ്ജസ്റ്റിസുമായി കൂടിയാലോചിച്ച് നിയമിക്കുകയായിരുന്നു നേരത്തേയുള്ള രീതി. ഇവരില്‍നിന്നാണ് പിന്നീട് ജഡ്ജിമാരെ തെരഞ്ഞെടുത്തിരുന്നത്. കാലക്രമേണ ആ രീതിമാറി. കഴിവിനും പ്രാഗല്ഭ്യത്തിനും പകരം രാഷ്ട്രീയ ചായ്വായി മാനദണ്ഡം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കോടതിയാണ് ജനങ്ങളുടെ അവസാന അത്താണി. ജനങ്ങളില്‍ വിശ്വാസത്തകര്‍ച്ച ഉണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമാവും. അതിനാല്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടാന്‍ പാടില്ല. അതിനാവശ്യം സുതാര്യതയാണ്. ന്യായാധിപര്‍ അഴിമതിക്കാരല്ല എന്ന തോന്നല്‍ ജനങ്ങളിലുണ്ടാവണം. അതിനുതകുന്നതാണ് ഉന്നത നീതിപീഠത്തിന്റെ നടപടി. കീഴ്ക്കോടതികള്‍ ഈ മാതൃക പിന്തുടരുകതന്നെ ചെയ്യും. ഇതുവഴി ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയും. ന്യായാസനം ജനകീയമാവും.

ആര്‍. രാജേന്ദ്രന്‍ (മാധ്യമം ഡെയിലി)

സ്വര്‍ണം കുതിപ്പ് തുടരുമ്പോള്‍

മുമ്പ് ഓഹരിവിപണിയെയും റിയല്‍ എസ്റ്റേറ്റിനെയും നോട്ടമിട്ടവര്‍ ഇന്ന് കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. സ്വര്‍ണത്തിന്റെ വില അനുദിനം വര്‍ധിക്കാന്‍ മുഖ്യകാരണം ഇതാണ്. പ്രതിവര്‍ഷം 60 ടണ്‍ സ്വര്‍ണം വിറ്റഴിയുന്ന കേരളത്തില്‍ ഇത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.



സ്വര്‍ണവിലയിലെ കുതിപ്പ് തുടരുകയാണ്. സാധാരണക്കാരുടെ കൈയ്യെത്താ ദൂരത്തേയ്ക്കാണ് അതിന്റെ പോക്ക്. ഒന്നുരണ്ട് മാസങ്ങള്‍ക്കുള്ളില്‍ പവന് 13,600 രൂപയിലെത്തുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍. അതായത് ഗ്രാമിന് 1,700 രൂപ. ഇതിനിടെ ചെറുതായി ഒന്നു വില കുറഞ്ഞാലായി.

സ്വര്‍ണവില കുതിച്ചുയരുന്നത് വിവാഹ വിപണിയില്‍ അങ്കലാപ്പുയര്‍ത്തുന്നുണ്ട്. വില ഇനിയും ഉയരുമെന്ന ആശങ്കയില്‍ വിവാഹത്തിന് പലരും സ്വര്‍ണം മുന്‍കൂര്‍ വാങ്ങാന്‍ തുടങ്ങിരിക്കുകയാണ്. ഇതിന്റെ ഫലമായി വില്പന ഉയരുന്നുണ്ടെന്ന് വ്യാപാരികളും പറയുന്നു. വിവാഹാവശ്യത്തിന് മാത്രമാണ് ഇപ്പോള്‍ സ്വര്‍ണം കാര്യമായി വാങ്ങുന്നത്.

കഴിഞ്ഞ ആഴ്ച, ഉയര്‍ന്ന വില മൂലം വില്പന കുറവായിരുന്നെങ്കിലും വില വീണ്ടും വീണ്ടും ഉയരുന്നതിനാലാണ് വിവാഹത്തിനായി പലരും മുന്‍കൂട്ടി സ്വര്‍ണം വാങ്ങിവയ്ക്കാന്‍ തുടങ്ങിയതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പി.ഡി.ജോസ് പറഞ്ഞു. വില കുറയും എന്ന പ്രതീക്ഷയില്‍ വാങ്ങല്‍ മാറ്റിയതാണ് കഴിഞ്ഞയാഴ്ച വില്പന കുറയാന്‍ കാരണമായത്.


നവംബറില്‍ ക്രിസ്ത്യന്‍ വിവാഹങ്ങള്‍ കൂടുതലായതിനാല്‍ അവരും സ്വര്‍ണം വാങ്ങുന്നുണ്ടെന്ന് ജോസ് അഭിപ്രായപ്പെട്ടു. ഡിസംബറില്‍ ക്രിസ്മസിന് മുമ്പത്തെ 25 നോമ്പുകാലത്ത് വിവാഹങ്ങള്‍ നടത്താറില്ല. അതിനാല്‍ നവംബര്‍ 30ന് മുമ്പാണ് ക്രിസ്ത്യന്‍ വിവാഹങ്ങള്‍ കൂടുതതല്‍ നടക്കാറ്.

സംസ്ഥാനത്ത് ചെറുതും വലുതുമായി അയ്യായിരത്തിലധികം രജിസ്‌ട്രേഡ് സ്വര്‍ണക്കടകളുണ്ട്. ഇവയ്ക്ക് പുറമെ ബാങ്കുകള്‍ വഴി സ്വര്‍ണനാണയങ്ങളുടെ വില്പനയും നടക്കുന്നുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം 60 ടണ്‍ സ്വര്‍ണം വിറ്റഴിയുന്നു എന്നാണ് കണക്ക്.

വില വര്‍ധന വില്പനയെ ബാധിക്കാതിരിക്കാന്‍ വ്യാപാരികളെല്ലാം മാര്‍ജിന്‍ കുറച്ചാണ് ഇപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി.ഗിരിരാജന്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1110 ഡോളറിലെത്തുമെന്ന് പി.ഡി.ജോസ് വ്യക്തമാക്കി. 12 വര്‍ഷം മുമ്പ് വില 300 ഡോളര്‍ മാത്രമായിരുന്നു. അതായത് നാലിരട്ടി വര്‍ധന. എന്നാല്‍ 1110 ഡോളര്‍ കടക്കുന്നതോടെ വിലയില്‍ ചെറിയൊരു തിരുത്തലിന് സാധ്യതയുണ്ടെന്ന് ബി.ഗിരിരാജന്‍ പറയുന്നു. അതു കഴിഞ്ഞ് വില വര്‍ധന തുടരുമെന്ന് തന്നെയാണ് വ്യാപാരികളുടെയും നിക്ഷേപവിദഗ്ദ്ധരുടെയും പ്രതീക്ഷ.

സ്വര്‍ണത്തിലെ നിക്ഷേപ സാധ്യത മുന്നില്‍ കണ്ട് പലരും ഇതില്‍ നിക്ഷേപം തുടങ്ങിയിട്ടുണ്ട്. സ്വര്‍ണനാണയവും സ്വര്‍ണക്കട്ടിയും വാങ്ങിസൂക്ഷിച്ചാണ് ഇത്തരം നിക്ഷേപങ്ങള്‍. ഇപ്പോഴത്തെ അവസ്ഥയില്‍ സ്വര്‍ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗമാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും മലയാളിയുമായ കെ.ശിവറാം അഭിപ്രായപ്പെടുന്നു.

പലരും സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുന്നതുകൊണ്ടാണ് പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ച് വില ഉയരുന്നത്. നേരത്തെ ഓഹരി വിപണിയിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിച്ചവര്‍ ഇപ്പോള്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. വില ഇനിയും ഉയരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യില്‍ നിന്ന് സ്വര്‍ണം വാങ്ങിയതാണ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയരാന്‍ കാരണം. വിദേശനാണ്യശേഖരത്തിലെ നഷ്ടസാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയും ശ്രീലങ്കയുമൊക്കെ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്.

വിദേശനാണ്യശേഖരം വൈവിധ്യവത്കരിക്കുന്നതിനായി അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് 200 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ കഴിഞ്ഞയാഴ്ച വാങ്ങിയത്്. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ ചൈന 457 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ 403.3 ടണ്‍ സ്വര്‍ണം വില്‍ക്കാനാണ് ഐഎംഎഫ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതില്‍ നല്ലൊരു പങ്കും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിറ്റഴിക്കാന്‍ അവര്‍ക്ക് സാധിച്ചു. നിലവില്‍ 3,217 ടണ്‍ സ്വര്‍ണമാണ് ഐഎംഎഫിന്റെ കൈവശമുള്ളത്.

അന്താരാഷ്ട്ര വിപണിയ്ക്കനുസരിച്ച് ഇന്ത്യയില്‍ വില ഉയരുന്നില്ലെന്ന് നിക്ഷേപവിദഗ്ദധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നതാണ് കാരണം. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ. ഏകദേശം 800 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. ആഗോള ഡിമാന്‍ഡിന്റെ 20 ശതമാനത്തിലധികമാണിത്. ഇന്ത്യയിലെ മൊത്തം സ്വര്‍ണവില്പനയുടെ നല്ലൊരു വിഹിതം ദക്ഷിണേന്ത്യയുടേതാണ്.

സ്വര്‍ണത്തിന് വില വന്‍തോതില്‍ ഉയര്‍ന്നതോടെ മോഷണവും പെരുകിയിട്ടുണ്ട്. അതുകൊണ്ട്, സ്വര്‍ണം വാങ്ങി വീട്ടില്‍ അലമാരയ്ക്കുള്ളില്‍ പൂട്ടിവെയ്ക്കുന്നവര്‍ കരുതിയിരിക്കുക. സ്വര്‍ണം സൂക്ഷിക്കാന്‍ കൂടുതല്‍ നല്ല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാവും നല്ലത്.

(സോഴ്സ്: മാതൃഭൂമി ഡെയിലി)

Sunday, November 8, 2009

സിനിമയെക്കാള്‍ പ്രധാന വിവാഹമെന്ന് ഇഷ


വിവാഹിതരാവുമ്പോള്‍ സിനിമാതാരങ്ങള്‍ സാധാരണ പറയാറുള്ളതില്‍നിന്ന് അല്പം വ്യത്യസ്തമായാണ് നടി ഇഷാ കോപികര്‍ സംസാരിക്കുന്നത്. സിനിമയാണ് പരമപ്രധാനമെന്നും അഭിനയം വിട്ടൊരു കളിയില്ലെന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് പല താരങ്ങളും വിവാഹപ്പന്തലിലിറങ്ങാറ്. ഇങ്ങനെപ്പോയ പലരും പിന്നീട് തിരിച്ചെത്താറില്ലെന്നതാണ് വാസ്തവം.

അപ്രകാരമൊരാക്ഷേപം തന്നെക്കുറിച്ചുണ്ടാവരുതെന്നു കരുതിയാണോ എന്തോ, ഇഷ കാര്യങ്ങള്‍ കാലേകൂട്ടി വ്യക്തമാക്കുകയാണ്. വിവാഹജീവിതത്തെക്കാള്‍ പ്രധാനമല്ല സിനിമയെന്നാണ് ഇഷയുടെ പ്രഖ്യാപനം. ഈ മാസം 29 നാണ് ഇഷയും ടിമ്മി നാരംഗുമായുള്ള വിവാഹം. പരമ്പരാഗതശൈലിയിലുള്ള വിവാഹത്തിനുശേഷം,
ടിമ്മിയുടെ വീട്ടില്‍ റിസപ്ഷനുമൊരുക്കിയിട്ടുണ്ട്.
1998-ല്‍ 'കാതല്‍ കവിതൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇഷയുടെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. മികച്ച പുതുമുഖതാരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയ അവര്‍ 'എന്‍ ശ്വാസക്കാറ്റേ', 'നെഞ്ചിനിലെ', 'നരസിംഹ' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ച ഇഷ അടുത്തവര്‍ഷം റിലീസാവുന്ന മൂന്നു ചിത്രങ്ങളിലുമുണ്ട്. 'ഹലോ ഡാര്‍ലിങ്', 'റൈറ്റ് യാ റോങ്', 'ശബരി' എന്നീ ഹിന്ദി ചിത്രങ്ങളാണു പുറത്തുവരാനുള്ളത്. വിവാഹം അവയെക്കാളൊക്കെ പ്രധാനമാണെന്നും അതിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നുമാണ് താരം പറയുന്നത്.

അഭിഷേകിന്റെ നായികയായി ദീപിക


പ്രശസ്ത സംവിധായകനായ അശുതോഷ് ഗവാരികറുടെ പുതിയ ചിത്രത്തില്‍ നായികയാവാന്‍ ദീപികാ പദുകോണിന് നറുക്ക്. അശുതോഷ് സംവിധാനം ചെയ്യുന്ന 'ഖേലെ ഹം ജി ജാന്‍സെ' എന്ന ചിത്രത്തിലാണ് അഭിഷേകിനൊപ്പം ദീപിക അഭിനയിക്കുന്നത്.

തിരക്ക് കാരണം നടി അസിന്‍ നേരത്തെ ഈ ചിത്രത്തിലേക്കുള്ള ക്ഷണം
നിരസിച്ചിരുന്നു. ദീപികയ്ക്കു പുറമേ ജനീലിയ ഡിസൂസ, സോനം കപൂര്‍ എന്നിവരെയും ചിത്രത്തിലേക്ക് അശുതോഷ് പരിഗണിച്ചിരുന്നു. ദീപികയെ നായികയാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അശുതോഷിന്റെ ഭാര്യയും ചിത്രത്തിന്റെ നിര്‍മാതാവുമായ സുനിത ഗവാരിക്കര്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ ഒമ്പതിന് തുടങ്ങും.

Saturday, November 7, 2009

ആഗോള താപനവും കോപന്‍ഹേഗനിലേക്കുള്ള വണ്ടിയും

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലെ അവസാനവാരം ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ ആഹ്ലാദത്തിലായിരുന്നു. ചാന്ദ്രയാന്‍ ദൌത്യത്തിന് നിയുക്തമായ ഇന്ത്യന്‍ നിര്‍മിത ശൂന്യാകാശ പേടകം ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് ആദ്യമായി തെളിവുകള്‍ ശേഖരിച്ചതായിരുന്നു കാരണം. ചാന്ദ്രയാന്‍ വിജയിച്ചതില്‍ ഇന്ത്യന്‍ മനസ്സുകള്‍ തീര്‍ച്ചയായും അഭിമാനപൂരിതമാകണം. അതില്‍ ശാസ്ത്രലോകം പ്രകടിപ്പിച്ച ആഹ്ലാദവും നീതിയുക്തമാണ്. എന്നാല്‍ അത് ചില സത്യങ്ങളെ അദൃശ്യമാക്കിക്കൂടാ. മനുഷ്യന്‍ പാര്‍ക്കുന്ന ഭൂമി എന്ന ജീവഗ്രഹത്തെപ്പറ്റിയുള്ള വിപല്‍സന്ദേശങ്ങള്‍ വിസ്മരിച്ചുകൂടാ. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് രൂപാന്തരം പ്രാപിച്ച, ജൈവപരിണാമത്തിന്റെ മഹാകാലങ്ങള്‍ കടന്നുവന്ന ഭൂമി ഇന്ന് വൃദ്ധിക്ഷയത്തിലാണ്. മഞ്ഞുമലകള്‍ അതിവേഗം അപ്രത്യക്ഷമാകുന്നു. കടല്‍ നിരപ്പുയരുന്നു. അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കുന്നു. അതി വൃഷ്ടികൊണ്ട,് അനാവൃഷ്ടികൊണ്ട,് പലതരം പകര്‍ച്ചവ്യാധികള്‍ കൊണ്ട്, പൊറുതിമുട്ടിയ ലോകത്തിന്റെ ശ്ലഥചിത്രങ്ങള്‍ ദിനം പ്രതി മാധ്യമങ്ങളില്‍ നിറയുന്നു.

ബാങ്കോക്ക് സമ്മേളനം
ചന്ദ്ര മണ്ഡലത്തെപ്പറ്റിയുള്ള വ്യാമോഹങ്ങള്‍ വിപണനം ചെയ്ത അതേ വാരത്തില്‍ തന്നെയാണ് ആഗോളതാപനം നിയന്ത്രിച്ച് ഭൂമിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ലോക രാഷ്ട്രപ്രതിനിധികളുടെ (യുനൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച്) സമ്മേളനം ബാങ്കോക്കില്‍ നടന്നത്. 160 രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അടുത്ത ഡിസംബറില്‍ കോപന്‍ഹേഗന്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യാനുള്ള കരട് ഉടമ്പടിയാണ് ഈ സമ്മേളനം തയാറാക്കിയത്. ഭൂമിയെ ജീവിക്കാന്‍ പറ്റുന്ന ഒരു പാര്‍പ്പിടമായി നിലനിര്‍ത്തണോ അതോ ഭൂമിക്കുവെളിയില്‍ മറ്റൊരു പാര്‍പ്പിടം തിരയണോ? ഭൂമിയെ വാസയോഗ്യമായി നിലനിര്‍ത്തുന്നതിനേക്കാള്‍ മുന്‍ഗണന മറ്റൊന്നിനുമില്ലെന്ന് രണ്ടുപ്രാവശ്യം ആലോചിക്കാതെ പറയാനാവും.

നാശത്തിന്റെ വഴികള്‍
ആധുനികനാഗരികത ഒരേ സമയം സര്‍ഗാത്മകതവും വിനാശകരവുമാണ്. മനുഷ്യജീവിതത്തെ പരിഷ്കരിക്കുന്നതില്‍ അത് ധാരാളം സംഭാവനകള്‍ നല്‍കി. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പിന്റെ കാര്യത്തില്‍ അത് വിനാശകരമായഫലങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികനാഗരികതയുടെ രാഷ്ട്രീയ പ്രതിരൂപങ്ങളായ മുതലാളിത്തവും സമ്മിശ്ര രാഷ്ട്രീയവ്യവസ്ഥയും കമ്യൂണിസവും ഇക്കാര്യത്തില്‍ പുലര്‍ത്തിയത് ഒരേ സമീപനമാണ്. മനുഷ്യനെ ചൂഷണം ചെയ്ത് മിച്ചമൂല്യമുണ്ടാക്കിയിരുന്ന മുതലാളിത്തത്തിനും മുതലാളിത്തത്തിന്റെ അനന്തവളര്‍ച്ചയെ പ്രതിരോധിക്കുന്ന സമ്മിശ്ര രാഷ്ട്രീയ വ്യവസ്ഥക്കും മുതലാളിത്തവിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കമ്യൂണിസ്റ്റ്വ്യവസ്ഥക്കും പ്രകൃതിയെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ ഒരേ മനസ്സാണ്. ഒരേ ഭാഷയില്‍ സംസാരിക്കുന്ന സാങ്കേതികവിദ്യകളാണ് ഈ മൂന്ന് വ്യവസ്ഥകള്‍ക്കുമുള്ളത്.
ഭൂമിയില്‍ 30 ദശലക്ഷത്തോളം ജീവജാലങ്ങളുണ്ടെന്നാണ് ശാസ്ത്ര വിലയിരുത്തല്‍. അതില്‍ 1.7 ദശലക്ഷം ജീവജാലങ്ങള്‍മാത്രമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മനുഷ്യന്‍ പെരുകുകയും മറ്റു ജീവജാലങ്ങള്‍ കടുത്ത പ്രതിസന്ധിയെ നേരിടുകയും ചെയ്യുന്നതാണ് ആധുനികത നല്‍കുന്ന പാഠം. 1600^1900 കാലത്ത് നാല് വര്‍ഷം കൂടുമ്പോള്‍ ഒരു ജീവിവര്‍ഗം ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിരുന്നു. ആധുനികനാഗരികത കൂടുതല്‍ അഭിവൃദ്ധിപ്പെട്ടപ്പോള്‍ ഇതിന്റെ തോത് പലമടങ്ങ് വര്‍ധിച്ചു. 1900^2000 കാലഘട്ടത്തില്‍ വര്‍ഷത്തില്‍ നാലിനം എന്ന നിലയിലായി ജീവിവര്‍ഗങ്ങളുടെ തിരോധാനം. കഴിഞ്ഞ 4 നൂറ്റാണ്ടിനുള്ളില്‍ 120 ഇനം സസ്തനികളും 225 ഇനം പക്ഷി വര്‍ഗങ്ങളും തിരോധാനം ചെയ്തു. അടുത്ത 20^30 വര്‍ഷത്തിനുള്ളില്‍ ലോകത്തെ ജൈവ വൈവിധ്യത്തില്‍ നാലിലൊന്ന് അപ്രത്യക്ഷമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ജീവിവര്‍ഗങ്ങളെ ഇത്തരം ഉന്‍മൂലനങ്ങളിലേക്ക് നയിക്കുന്ന പ്രധാന സംഗതി അനിയന്ത്രിതമായ വനനശീകരണമാണ്. ഓരോ വര്‍ഷവും 7.5 ദശലക്ഷം ഹെക്ടര്‍ നിബിഡവനവും 3.8 ദശലക്ഷം ഹെക്ടര്‍ അസാന്ദ്ര വനവും നശിപ്പിക്കപ്പെടുന്നു. ഓരോ മിനിറ്റിലും 21.5 ഹെക്ടര്‍ വനങ്ങള്‍ ഇല്ലാതാവുന്നുണ്ട്. മഞ്ഞുമലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാടുകളാണ് ഭൂമിയിലെ ശുദ്ധജലത്തിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. അനേകായിരം നദികള്‍ക്കാണ് അവ ഉയിര്‍ നല്‍കുന്നത്. വനനാശം സ്വാഭാവികമായും ശുദ്ധജല സ്രോതസ്സുകളേയും അവിടെയുള്ള ജൈവവൈവിധ്യത്തേയും പ്രതികൂലമാക്കിത്തീര്‍ക്കുന്നു. ഭൂമിയില്‍ ലഭ്യമായ ജലത്തിന്റെ അരശതമാനം മാത്രമാണ് ശുദ്ധജലം. ശിഷ്ടജലം കടലിലും ഉത്തര ദക്ഷിണ ധ്രുവങ്ങളിലെ മഞ്ഞുമലകളിലുമാണ്. മഞ്ഞുമലകളിലെ ശുദ്ധജലം മനുഷ്യന് അപ്രാപ്യമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഒരുകാലത്ത് ഏറ്റവും സുലഭമായിരുന്ന ജലം ഇന്ന് ഏറ്റവും വിപണനമൂല്യമുള്ള ഒരു വിഭവമായി തീര്‍ന്നിരിക്കുന്നു.
നാഗരികതയുടെ വികാസവും പ്രകൃതിയുടെ വിനാശവും ഇന്ന് ഒരേ തായ്വഴിയിലാണ്. ഈ തിരിച്ചറിവിന്റെ ഫലമാണ് ബ്രസീലിലെ റിയോഡി ജനിറോയില്‍ സംഘടിപ്പിച്ച ഭൌമ ഉച്ചകോടി . ഹരിതവലയ വാതകങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതം മുന്നോട്ടുപോകില്ലെന്ന സത്യം ആ ഉച്ചകോടിയില്‍ ഉയര്‍ന്നുവന്നു. ലോകരാജ്യങ്ങള്‍ പ്രകടിപ്പിച്ച ആ ഉത്കണ്ഠയോട് അന്ന് അമേരിക്ക മാത്രം നീതിപുലര്‍ത്തിയില്ല. അന്തരീക്ഷം ഏറ്റവും കൂടുതല്‍ മലിനീകരിക്കുന്ന, 19.5 ശതമാനം കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന അമേരിക്ക അന്ന് പറഞ്ഞത് ഞങ്ങളുടെ ജനങ്ങള്‍ക്ക് അവരുടെ ജീവിതരീതി മാറ്റാനാവില്ല, വികസ്വര രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യട്ടെ എന്നാണ്. ആ ഉച്ചകോടിയുടെ തുടര്‍ച്ചയായി ജപ്പാനില്‍ 1995 ല്‍ സംഘടിപ്പിച്ച ക്യോട്ടോ ഉച്ചകോടിയില്‍ നിര്‍കാര്‍ബണീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണനിബന്ധനകളില്‍ എല്ലാ രാജ്യങ്ങളും ഒപ്പുവെച്ചെങ്കിലും അമേരിക്ക വിട്ടുനിന്നു. ലോകത്തിന്റെ നിലനില്‍പിലല്ല, നിലനില്‍ക്കുന്ന ലോകത്തിന്റെ അപ്രമാദിത്വത്തില്‍ മാത്രമാണ് താത്പര്യമെന്ന് ആ രാജ്യം ഒരിക്കല്‍ക്കൂടി തെളിയിച്ചു.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. 16 ശതമാനമാണ് ചൈനയുടെ വിഹിതം. മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണ് എന്ന് കണക്കുകള്‍. നാലു ശതമാനം കാര്‍ബണ്‍ ആണ് ഇന്ത്യ പുറന്തള്ളുന്നത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയേക്കാള്‍ അഞ്ചിലൊന്നും രണ്ടാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ നാലിലൊന്നുമാണ് ഇന്ത്യന്‍വിഹിതം. മലിനീകരണത്തോത് ആളോഹരി കണക്കാക്കിയാല്‍ ഇന്ത്യയുടേത് അത്ര രൂക്ഷമെന്ന് പറയാനില്ല.
ലോകം ഈ ദുരിതങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ല. കാര്‍ബണ്‍ കുറയ്ക്കാനുള്ള പരിശ്രമങ്ങളേക്കാള്‍ കാര്‍ബണ്‍ക്രെഡിറ്റിലാണ് ലോകരാജ്യങ്ങള്‍ക്ക് താത്പര്യം. ക്യോട്ടോ പ്രോട്ടോക്കോള്‍ അനുസരിച്ച് മൂന്ന് മാര്‍ഗങ്ങളാണ് ഹരിതവലയ വാതകങ്ങള്‍ പുറന്തള്ളുന്ന വ്യവസായസ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ളത്. ഹരിതവലയ വാതകങ്ങള്‍ പുറന്തള്ളുന്ന വ്യവസായശാലകള്‍ അത് ഒരു നിശ്ചിത അളവിലേക്ക് പരിമിതപ്പെടുത്തുക. അല്ലെങ്കില്‍ കാര്‍ബണ്‍ ഉത്പാദനത്തോത് കുറക്കുന്ന തരത്തില്‍ സങ്കേതികവിദ്യകള്‍ വികസിപ്പിക്കുക. അതുമല്ലെങ്കില്‍ കാര്‍ബണ്‍വിമുക്ത രീതിയില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് തങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവനുസരിച്ച് നഷ്ടം നല്‍കുക. കോര്‍പറേറ്റ് കമ്പനികള്‍ ഇക്കാര്യത്തിലാണ് താല്‍പര്യം കാണിക്കുന്നത്. കാര്‍ബണ്‍ മലിനീകരണം വഴി ഉണ്ടാക്കുന്ന ലാഭവിഹിതത്തിന്റെ ഒരു ചെറുശതമാനം ചെലവഴിച്ച് നിര്‍കാര്‍ബണീകരണ കാര്യത്തില്‍ അവര്‍ പങ്കാളികളാവുന്നത്്. അതുവഴി നിര്‍കാര്‍ബണീകരണത്തിന് അനുയോജ്യമായ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിന് വന്‍നിക്ഷേപം നടത്തുക എന്ന വെല്ലുവിളിയില്‍ നിന്ന് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തടിതപ്പുന്നു.

കോപന്‍ഹേഗന്‍ സമ്മേളനം
ഇനി ലോകത്തിന്റെ ഏകപ്രതീക്ഷ കോപന്‍ഹേഗന്‍ സമ്മേളനമാണ്. 2009 ഡിസംബറില്‍ ഡെന്‍മാര്‍ക്കില്‍ വെച്ച് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങള്‍ വീണ്ടും ഒത്തുചേരുകയാണ്. സെപ്റ്റംബര്‍^ഒക്ടോബര്‍ മാസത്തില്‍ ബാങ്കോക്കില്‍ നടന്ന സമ്മേളനത്തിന്റെ തുടര്‍ച്ചയാണിത്. 170 രാജ്യങ്ങളില്‍ നിന്നായി 8000 ത്തോളം പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. യൂറോപ്യന്‍ യൂനിയനിലെ ചില പ്രതിനിധികള്‍ ബാങ്കോക്ക്സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ആഗോളതാപനത്തിന്റെ നിയന്ത്രണകാര്യത്തിലുള്ള അവസാനത്തെ വണ്ടിയാണത്. നിലവിലുള്ള കാര്‍ബണ്‍ കച്ചവടരീതികള്‍ കൊണ്ട് ഈ വെല്ലുവിളിയെ നേരിടാനാവില്ല. അന്തരീക്ഷ താപനിലയെ ക്രമീകരിക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പങ്ക് അംഗീകരിക്കുകയും അവ നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രായോഗികമായ കര്‍മപദ്ധതികള്‍ക്ക് രൂപംകൊടുക്കാനും ഈ സമ്മേളനത്തിന് സാധിക്കണം. ഇതിനകം തയാറാക്കിയ ബാലി കര്‍മപദ്ധതി കരട് രൂപരേഖക്ക് സുവ്യക്തവും സ്വീകാര്യവുമായ അന്തിമരൂപം നല്‍കണം.
ബാലികര്‍മപദ്ധതി വനത്തിന്റെ കാര്‍ബണ്‍ശേഷിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. വനനശീകരണം മൂലമാണ് അന്തരീക്ഷത്തില്‍ 20 ശതമാനം കാര്‍ബണ്‍ വര്‍ധിക്കാന്‍ ഇടയായതെന്ന് ഐക്യരാഷ്ട്രസഭ തന്നെ നിരീക്ഷിച്ചിട്ടുണ്ട്. തദനുസൃതമായി രൂപംകൊണ്ടതാണ് ബാലി കര്‍മപദ്ധതി. വന പ്രദേശങ്ങളുടെ വസ്തുനിഷ്ഠവിവരങ്ങള്‍, ഉപഗ്രഹ ചിത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത പ്രദേകങ്ങള്‍ക്ക് കാര്‍ബണ്‍ വിമലീകരണ മൂല്യം(REDD^Reducing Emissions from Deforestation& Degradation) നല്‍കാന്‍ അതുപ്രകാരം സാധിക്കുന്നതാണ്. 2013 മുതല്‍ അത് നിലവില്‍വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്പന്നരാജ്യങ്ങള്‍ പ്രതിരോധാവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്ന തുകയുടെ 10 ശതമാനം മാത്രം നീക്കിവെച്ചാല്‍ ആഗോള താപനം എന്ന വെല്ലുവിളിയെ നേരിടാന്‍ പറ്റുന്നതാണ്. ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ വനങ്ങള്‍ക്ക് സംഭവിക്കുന്ന വ്യാപകമായ നശീകരണം തന്‍മൂലം നിയന്ത്രിക്കാന്‍ സാധിക്കും. കോടിക്കണക്കിന് ഹെക്ടര്‍ വരുന്ന തരിശുഭൂമികളില്‍ ഹരിതാവരണം സൃഷ്ടിക്കാനുള്ള മൂലധനം ലഭ്യമാവുകയും ചെയ്യും.
(അട്ടപ്പാടി അഹാഡ്സ് അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകന്‍)

Thursday, November 5, 2009

ചരിത്രം

സാഹിത്യകാരന്മാര്‍ക്കും ചിത്രകാരന്മാര്‍ക്കും എല്ലാം എന്നും ഒരു പ്രചോദനമായിട്ടാണ്‌ ചന്ദ്രന്‍ നിലകൊള്ളുന്നത്‌. കവിത, കഥ, നാടകം, സംഗീതം, ചിത്രങ്ങള്‍ എന്നിവയിലെല്ലാം ഒരു പ്രതിരൂപമാണ്‌ ഈ ഗോളം. അയര്‍ലണ്ടിലെ നോത്ത്‌ എന്ന സ്ഥലത്ത്‌ നിന്ന്‌ കണ്ടെടുത്ത 5000 വര്‍ഷം പഴക്കമുള്ള ഒരു പാറക്കഷണത്തില്‍ കണ്ട ചന്ദ്രന്റെ കൊത്തുപണി അത്തരത്തിലുള്ള ഏറ്റവും പുരാതനമായ ഒന്നായി കണക്കാക്കപ്പെടുന്നുധ4പ. പുരാതന കാലഘട്ടത്തില്‍ പല സംസ്‌കാരങ്ങളിലും ചന്ദ്രനെ ഒരു ദൈവമായി ആരാധിച്ചു പോന്നിരുന്നു. ഹിന്ദു പുരാണപ്രകാരം ചന്ദ്രന്‍ ഒരു ദേവതയാണ്‌. ഇന്നും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷരീതികള്‍ നിലവിലുണ്ട്‌.

ഗ്രീക്ക്‌ ചിന്തകനായ അനക്‌സാഗൊരാസ്‌ ആണ്‌ പാശ്ചാത്യലോകത്ത്‌ ആദ്യമായി ചന്ദ്രനും സൂര്യനുമെല്ലാം വലിയ ഗോളരൂപമുള്ള പാറകളാണ്‌ എന്ന്‌ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്‌. ചന്ദ്രന്‍ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന അദ്ദേഹത്തെ തടവ്‌ ശിക്ഷക്കും നാടുകടത്തലിനും ആണ്‌ വിധേയനാക്കിയത്‌ധ5പ. അരിസ്‌ടോട്ടിലിന്റെ പ്രപഞ്ചഘടനയില്‍ മാറ്റങ്ങള്‍ വരുന്ന ഭൂമി, ജലം, വായു, അഗ്‌നി എന്നിവയുടെ ഗോളങ്ങളെയും മാറ്റമില്ലാത്തതായ ഈഥറിലെ നക്ഷത്രങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി ചന്ദ്രനായിരുന്നു. നൂറ്റാണ്ടുകളോളം ഭൗതികശാസ്‌ത്രജ്ഞര്‍ ഈ വിശ്വാസത്തില്‍ തുടര്‍ന്നുധ6പ.
മധ്യകാലഘട്ടമായപ്പോഴേക്കും ദൂരദര്‍ശിനിയുടെ കണ്ടുപിടിത്തത്തിന്‌ മുമ്പു തന്നെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ചന്ദ്രന്‍ ഒരു ഗോളവസ്‌തുവാണെന്ന തിരിച്ചറിവ്‌ നേടിത്തുടങ്ങി. എന്നിരുന്നാലും അത്യന്തം മിനുസമേറിയ ഒരു ഗോളമാണെന്ന ധാരണയായിരുന്നു അതില്‍ അധികം പേര്‍ക്കുംധ7പ. 1609ല്‍ തന്റെ Sidereus Nuncius എന്ന പുസ്‌തകത്തില്‍ ചന്ദ്രന്‍ മിനുസമാര്‍ന്ന ഒരു ഗോളമല്ല മറിച്ച്‌ കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന്‌ ഗലീലിയോ പ്രസ്‌താവിച്ചു. പിന്നീട്‌ 17ആം നൂറ്റാണ്ടില്‍ ജിയോവാനി ബാറ്റിസ്റ്റ റിച്ചിയോളിയും ഫ്രാഞ്ചെസ്‌കോ മരിയാ ഗ്രിബാള്‍ഡിയും ചന്ദ്രന്റെ ഒരു ഭൂപടം തയ്യാറാക്കി. അവര്‍ അതില്‍ ഗര്‍ത്തങ്ങള്‍ക്കും, പര്‍വതങ്ങള്‍ക്കും ഉപയോഗിച്ച പല പേരുകളും ഇന്നും തുടര്‍ന്നുപയോഗിച്ചു വരുന്നു.
Le Voyage dans la Lune (ചന്ദ്രനിലേക്കുള്ള യാത്ര) എന്ന നിശ്ശബ്ദചലച്ചിത്രത്തിലെ ദൃശ്യം

ചന്ദ്രന്റെ ഭൂപടങ്ങളില്‍ ഇരുണ്ട ഭാഗങ്ങളെ മരിയ (കടലുകള്‍) എന്നും പ്രകാശമാനമായവയെ ടെറേ (ഭൂഖണ്ഡങ്ങള്‍) എന്നും നാമകരണം ചെയ്‌തു. ചന്ദ്രനില്‍ സസ്യജാലങ്ങളും നിവാസികളുമുണ്ടാകാം എന്ന വിശ്വാസം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങള്‍ വരെ പ്രഗല്‍ഭ ജ്യോതിശാസ്‌ത്രജ്ഞര്‍ പുലര്‍ത്തിപ്പോന്നു. 1835ല്‍ Great Moon Hoax വിശ്വസിച്ചവര്‍ ചന്ദ്രനില്‍ അദ്‌ഭുതജീവികള്‍ ജീവിക്കുന്നുണ്ടെന്ന്‌ കരുതിധ8പ. എന്നാല്‍ ഏതാണ്ട്‌ അക്കാലം തന്നെ വില്‍ഹെല്‍മ്‌ ബിയര്‍, ജൊഹാന്‍ മാഡ്‌ലര്‍ എന്നിവര്‍ Mappa Selenographica, Der Mond എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച്‌ ചന്ദ്രനില്‍ ജലമോ കാര്യമായ അന്തരീക്ഷമോ ഇല്ല എന്ന്‌ സ്ഥാപിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാനം വരെപ്പോലും ചന്ദ്രന്റെ ദൂരപക്ഷഭാഗത്തെക്കുറിച്ച്‌ യാതൊന്നും തന്നെ അറിയപ്പെട്ടിരുന്നില്ല. 1959ല്‍ സോവിയറ്റ്‌ യൂണിയന്റെ ലൂണ3 ആണ്‌ ആദ്യമായി ഇതില്‍ വിജയിച്ചത്‌. തുടര്‍ന്ന്‌ 1960കളില്‍ ലൂണാര്‍ ഓര്‍ബിറ്റര്‍ പ്രോഗ്രാം ദൂരപക്ഷഭാഗത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നല്‌കുകയും ആ ഭാഗത്തിന്റെ ഭൂപടം ഉണ്ടാക്കുന്നതില്‍ വിജയിക്കുകയും ചെയ്‌തു.