പരപ്പനങ്ങാടി: കലിതുള്ളുന്ന കടലുകള്‍ നോക്കി സര്‍വ ശക്തനിലേക്ക് ശാന്തി തേടി കൈകളുയര്‍ത്താന്‍ പാണക്കാട്ടെ വലിയ തങ്ങള്‍ ഇനി പരപ്പനങ്ങാടി കടപ്പുറത്ത് വരില്ല.
ശക്തമായ കാലവര്‍ഷത്തിനു മുമ്പില്‍ കടലാക്രമണം രൂക്ഷമാകുകയും മല്‍സ്യബന്ധനം നിലച്ച് തീരത്ത് വറുതിപരക്കുകയും ചെയ്യുമ്പോള്‍ നാട്ടുകാരണവന്‍മാര്‍ ശിഹാബ് തങ്ങളുടെ സാമീപ്യം തേടുന്നത് പരപ്പനങ്ങാടി കടപ്പുറത്തിന്റെ പതിവാണ്.
പാണക്കാട് പൂക്കോയ തങ്ങള്‍ക്ക് ശേഷം മറ്റു പലരംഗത്തെന്ന പോലെ ഈ ദൌത്യവും മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇന്നോളം മുടക്കിയിട്ടില്ല. പ്രാര്‍ഥിക്കാന്‍ തങ്ങളെ കൊണ്ടുവരണമെന്നത് തീരത്ത് മണ്‍സൂണ്‍കാലാരംഭത്തിന്റെ അനശ്വരമായ അനുഗ്രഹമാണ്.
തീരദേശത്തെ പല മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും പാണക്കാട് ശിഹാബ് തങ്ങളെന്ന സമുന്നത നേതാവിനോടുള്ള ഹൃദയപരമായ ബന്ധം തുടച്ച് മാറ്റാന്‍ പറ്റാത്തതാണ്.
No comments:
Post a Comment