മലപ്പുറം: ശിഹാബ് തങ്ങള്‍ മരണപ്പെടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ഭാര്യ സഹോദരനും മരണപ്പെട്ടു. ഭാര്യ ആയിശ ബീവിയുടെ സഹോദരന് താഴത്തകത്ത് പുതിയകത്ത് മുഹ്സിന് കോയ തങ്ങളാണ് ഫറോക്ക് കരുവന്തിരുത്തിയില് ഇന്നലെ വൈകീട്ട് നാലു മണിയോടെ മരിച്ചത്.
ഭാര്യ സഹോദരന്റെ മയ്യിത്ത് കാണാനും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനുമായി ഇന്ന് രാവിലെ പോകാനിരിക്കെയാണ്ശിഹാബ് തങ്ങളുടെ മരണം. സഹോദരന് ഹൈദറലി ശിഹാബ് തങ്ങള്‍ മുഹ്സിന് തങ്ങളുടെ മയ്യിത്ത് സന്ദര്‍ശിക്കാനായി മലപ്പുറത്ത് നിന്നും കരുവന്തിരുത്തിയിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിക്കു വെച്ചാണ് സഹോദരന്റെ മരണ വിവരമറിയുന്നത്. ആദ്യഭാര്യയുടെ മരണത്തെത്തുടര്‍ന്നാണ് ചാലിയം സ്വദേശി ആയിശബീവിയെ ശിഹാബ് തങ്ങള്‍ വിവാഹം ചെയ്തത്.
No comments:
Post a Comment