കോഴിക്കോട്: ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ച ദിവസം ശിഹാബ് തങ്ങള്‍ കോഴിക്കോട്ടായിരുന്നു. പരപ്പില്‍ എം.എം. ഹൈസ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആ സന്തോഷം ശിഹാബ്തങ്ങളും കൂട്ടുകാരും പങ്കുവെച്ചത്. അന്ന് മിഠായിത്തെരുവിലെ പിതാംബര്‍ സ്റ്റുഡിയോയില്‍പോയി ഫോട്ടോയെടുത്താണ് ആഘോഷിച്ചത്. ആ ഫോട്ടോ ഇപ്പോഴും ശിഹാബ് തങ്ങളുടെ വീട്ടിലുണ്ട് ^കൂട്ടുകാരനായിരുന്ന പി. അബൂബക്കര്‍ അനുസ്മരിച്ചു. കൂടെ കെ.വി. കുഞ്ഞഹമ്മദ്കോയയുമുണ്ടായിരുന്നു.
1946 മുതല്‍ 53 വരെയാണ് ശിഹാബ് തങ്ങള്‍ എം.എം ഹൈസ്കൂളില്‍ പഠിച്ചത്. അന്നേ സൌമ്യനും ശാന്തനുമായിരുന്നു ശിഹാബെന്ന് സഹപാഠികള്‍ പറഞ്ഞു.
ശിഹാബ് തങ്ങളുടെ ഉപ്പയുടെ പെങ്ങളെ കല്യാണം കഴിച്ചുകൊണ്ടുവന്നത് ഇടിയങ്ങര ശൈഖിന്റെ പള്ളിക്കടുത്ത ബിച്ചിക്കോയ തങ്ങളുടെ വീട്ടിലേക്കായിരുന്നു. ഈ വീട്ടില്‍നിന്നാണ് ശിഹാബ് തങ്ങള്‍ സ്കൂളില്‍ പോയത്. പഠിക്കുന്ന കാലത്ത് സജീവ രാഷ്ട്രീയചിന്തകളൊന്നും അദ്ദേഹത്തിന്റെ മനസ്സലില്ലായിരുന്നുന്നെന്ന് സഹപാഠി കിണശേãരിയിലെ പി. ഉസ്മാന്‍കോയ അനുസ്മരിച്ചു.
അധികം കൂട്ടുകാരൊന്നും അക്കാലത്തുണ്ടായിരുന്നില്ല. പി.ഐ. അബൂബക്കറായിരുന്നു വലംകൈ. അദ്ദേഹവുമായുള്ള ബന്ധം പില്‍ക്കാലത്തും തുടര്‍ന്നു. കോഴിക്കോട്ട് ഇപ്പോഴും ശിഹാബ്തങ്ങള്‍ക്ക് പാണ്ടികശാലയുണ്ട്. പി.ഐ. അബൂബക്കര്‍ കൊപ്ര വ്യാപാരിയായിരുന്നു.
പുരോഗമന ചിന്താഗതികളും സിനിമയോടും സാഹിത്യത്തോടുമുള്ള താല്‍പര്യവും ശിഹാബ് തങ്ങള്‍ക്ക് ഉണ്ടായിരുന്നെന്ന് പി.ഐ അബൂബക്കര്‍ ഓര്‍ത്തു.
No comments:
Post a Comment