Friday, July 3, 2009
മികച്ച എന്‍ജിനീയറിങ് കോളജുകളെ തിരഞ്ഞെടുത്തു
സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ജിനീയറിങ് കോളജുകളായി തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിനെയും കോട്ടയത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയെയും കോഴിക്കോട്ടെ റീജനല്‍ എന്‍ജിനീയറിങ് കോളജ്(എന്‍ഐടി) പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍(റെക്കാനിറ്റ്) കൊച്ചി ചാപ്റ്റര്‍ തിരഞ്ഞെടുത്തു.
തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ്, കൊല്ലം ടികെഎം, തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്, കോതമംഗലം എംഎ എന്നിവയാണു മികച്ച (സര്‍ക്കാര്‍/എയ്ഡഡ് വിഭാഗം ) കോളജുകള്‍. സ്വാശ്രയ വിഭാഗത്തില്‍ മികച്ച എന്‍ജിനീയറിങ് കോളജുകളായി വിലയിരുത്തപ്പെട്ടതു കാക്കനാട്ടെ രാജഗിരി സ്കൂള്‍ ഒാഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, കറുകുറ്റിയിലെ എസ്സിഎംഎസ് സ്കൂള്‍ ഒാഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, ആരക്കുന്നത്തെ ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവയാണ്.
ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ മുന്‍ചെയര്‍മാന്‍ പ്രഫ. എ. ശ്രീധരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണു കോളജുകളുടെ പ്രകടനം വിലയിരുത്തി റേറ്റിങ് നിര്‍ണയിച്ചതെന്നു റെക്കാനിറ്റ് കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഫിലിപ് അറിയിച്ചു. സംസ്ഥാനത്തു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും എയ്ഡഡ്, സ്വാശ്രയ മേഖലകളിലുള്ളതുമായ എണ്‍പത്തഞ്ചോളം എന്‍ജിനീയറിങ് കോളജുകളെയാണു റേറ്റിങ്ങിനു പരിഗണിച്ചത്. സര്‍ക്കാര്‍/എയ്ഡഡ് വിഭാഗത്തെയും സ്വാശ്രയ കോളജുകളെയും
പ്രത്യേകം പരിഗണിച്ച് ഏറ്റവും മികച്ചത്, മികച്ചത്, തൃപ്തികരം എന്നിങ്ങനെ ഏഴു വിഭാഗങ്ങളിലായാണു റേറ്റിങ് നല്‍കിയിരിക്കുന്നത്.
അടിസ്ഥാന സൌകര്യം, അധ്യാപനം, പൊതുപ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ റാങ്ക് അടക്കമുള്ള വിവരങ്ങള്‍, വിജയശതമാനം, അക്രെഡിറ്റേഷന്‍ - സര്‍ട്ടിഫിക്കേഷന്‍, പ്ളേസ്മെന്റ് മികവ് തുടങ്ങി 10 മേഖലകള്‍ വിശദമായി അപഗ്രഥിച്ചായിരുന്നു റേറ്റിങ്ങെന്നു ജോസഫ് ഫിലിപ് അറിയിച്ചു. കര്‍ശനമായ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നാണു റേറ്റിങ് പൂര്‍ത്തിയാക്കിയതെങ്കിലും കോളജുകള്‍ സന്ദര്‍ശിക്കാനായില്ലെന്ന പോരായ്മയുണ്ടെന്നു സമിതിക്കു നേതൃത്വം നല്‍കിയ പ്രഫ. ശ്രീധരന്‍ വെളിപ്പെടുത്തി. റേറ്റിങ് സംബന്ധിച്ച വിശദാംശങ്ങള്‍ www.reccaanit.org. എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Source : MalayalaManorama
Subscribe to:
Post Comments (Atom)
No comments:
Post a Comment