Tuesday, March 23, 2010
ഐ.പി.എല്‍ നമുക്ക് തരുന്നത്.
നമ്മുടെ കൊച്ചു കേരളത്തിനും കിട്ടി ഒരു ഐ.പി.എല്‍. ടീം. അര്‍ദ്ധ പട്ടിണിക്കാരും മുഴു പട്ടിണിക്കാരും ഒരുനേരത്തെ അന്നത്തിനും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി പെടാപ്പാട് പെടുന്നവരുമായ കേരള ജനതക്ക് ആത്യാവശ്യം ഒരു ഐ.പി.എല്‍ ടീം ആയിരുന്നുവോ എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് മാധ്യമാങ്ങള്‍ എല്ലാം ഇതിനെ ആഘോഷിച്ച്. ശരിക്കും നമുക്ക് വേണ്ടത് ഒരു ഐ.പി.എല്‍ ടീമോ അതോ അടിസ്ഥാന സൗകര്യ വികസനമോ...?
ഐ.പി.എല്‍ ശരിക്കും ഒരു ചൂതാട്ടം മാത്രമാണ്. കായിക വിനോദം എന്നതിനേക്കാളും. 2008 ല്‍ മൊത്തം ടീമുകള്‍ക്കായി മുടക്കിയത് 2840 കോടി രൂപയായിരുന്നുവെങ്കില്‍ 2010 ല്‍ രണ്ട് ടീമുകള്‍ക്കായി മുടക്കിയത് 3235 കോടി രൂപയാണ്. ഇതില്‍ നിന്ന് ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഊഹമൂലധന/ചൂതാട്ട സാമ്രാജ്യം എത്രവികസിച്ചുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തിലെ ക്രിക്കറ്റിനെ വികസിപ്പിക്കാനോ.... കായിക വിനോദ മേഖലകളില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കാനോ വേണ്ടിയല്ല ഈ ടീം എന്ന് എല്ലാവര്‍ക്കും അറിയാവുന്നതേയുള്ളൂ. പണമെറിഞ്ഞ് പണം കൊയ്യുന്ന ഒരു മേളയാണ് ഇന്ന് ഐ.പി.എല്‍. അതില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തി. സാധാരണക്കാരന് ഇതില്‍ നിന്ന് കിട്ടുന്നത് അവന്റെ കിടപ്പാടങ്ങളില്‍ നിന്ന് അവനെ ആട്ടിയോടിക്കലും നഗരവും നഗരജീവിതവും അപ്രാപ്യമാവലുമായിരിക്കും. നഗരവികസനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും യാതൊരു വിലയും നല്‍കാതെ സര്‍ക്കാര്‍ ഐ.പി.എല്ലിന് യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യമൊരുക്കുമെന്ന് പോലും പറഞ്ഞു പോയി.
ഈ വിഷയത്തില്‍ നമുക്ക് ഒരു ചര്‍ച്ചയാവാം. എന്തായിരിക്കും നമുക്ക് ഈ കൊച്ചുകേരളത്തിന് ഐ.പി.എല്‍ ടീം കൊണ്ടുണ്ടാവുന്ന നേട്ടവും കോട്ടവും.
Subscribe to:
Post Comments (Atom)
No comments:
Post a Comment