Saturday, June 13, 2009

പോളിടെക്നിക് പ്രവേശനം



എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്ക് പോളിടെക്നിക് കോളജുകളില്‍ മൂന്നു വര്‍ഷത്തെ പഠനപരിശീലനങ്ങള്‍വഴി ഇഷ്ടപ്പെട്ട എന്‍ജിനീയറിങ് / ടെക്നോളജിശാഖയിലെ ഡിപ്ളോമ നേടി ടെക്നീഷ്യരായി പ്രഫഷനില്‍ കടക്കാന്‍ അവസരമുണ്ട്. ത്രിവത്സര (ആറു സെമസ്റ്റര്‍) ഡിപ്ളോമ നേടിയവര്‍ക്ക് ഉപരിപഠന സൌകര്യങ്ങള്‍ പരിമിതമായെങ്കിലും നിലവിലുണ്ട്. ജോലിയിലിരുന്നുകൊണ്ട് എന്‍ജിനീയറിങ് കോളജുകളിലെ സായാഹ്നഹ്ന ക്ളാസുകള്‍ വഴി ബിടെക് സമ്പാദിക്കുന്നതാണ് ഒരു വഴി. ബിടെക് പ്രോഗ്രാമിലെ രണ്ടാം വര്‍ഷ ക്ളാസില്‍ 'ലാറ്ററല്‍ എന്‍ട്രി വഴി കടന്നെത്തി ബിരുദം നേടുന്നതാണു മറ്റൊന്ന്. മിക്ക കാര്യങ്ങള്‍ക്കും ബിടെക്കിനോടു തുല്യമായി അംഗീകരിച്ചിട്ടുള്ള പ്രഫഷനല്‍ അംഗത്വം (എഎംഐഇ, എഎംഐഇടിഇ മുതലായവ) സ്വകാര്യപഠനം വഴി നേടുകയുമാവാം.
സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 49 പോളിടെക്നിക് കോളജുകളില്‍ 23 ശാഖകളിലായുള്ള ഉദ്ദേശം 9780 സീറ്റുകളിലെ പ്രവേശനത്തിന് ജൂണ്‍ 15 വരെ അപേക്ഷ സ്വീകരിക്കും.

പഠനശാഖകള്‍
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് പ്രൊഡക്ഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഏവിയോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍, ഓട്ടമൊബീല്‍, ടെക്സ്റ്റൈല്‍, കംപ്യൂട്ടര്‍

എന്‍ജി, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, ഇന്‍സ്ട്രുമെന്റ് ടെക്, പോളിമെര്‍, ടൂള്‍ ആന്‍ഡ് ഡൈ, ആര്‍ക്കിടെക്ചര്‍, വുഡ് ആന്‍ഡ് പേപ്പര്‍, പ്രിന്റിങ്, ബയോമെഡിക്കല്‍, ഐടി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, കമേര്‍ഷ്യല്‍ പ്രാക്ടീസ്. എല്ലാ ശാഖകളും എല്ലാ കോളജുകളിലുമില്ല. 49 പോളിടെക്നിക് കോളജുകളുള്ളതില്‍ എന്‍എസ്എസ് പന്തളം, എസ്എന്‍ കൊട്ടിയം, കാര്‍മല്‍ ആലപ്പുഴ, ത്യാഗരാജാര്‍ അളഗപ്പാനഗര്‍, എസ്എസ്എം തിരൂര്‍, നിത്യാനന്ദ കാഞ്ഞങ്ങാട് എന്നിവ സ്വകാര്യസ്ഥാപനങ്ങളാണ്. അവിടത്തെ സീറ്റുകളില്‍ 15% മാനേജ്മെന്റ് ക്വോട്ടയായി നീക്കിവച്ചിട്ടുണ്ട്. അവയില്‍ താല്‍പര്യമുള്ളവര്‍ മാനേജ്മെന്റിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. എല്ലാ പോളിടെക്നിക്കുകളിലും പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ടെങ്കിലും, തിരുവനന്തപുരം, കായംകുളം, എറണാകുളം, തൃശൂര്‍, കോട്ടയ്ക്കല്‍, കോഴിക്കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ വനിതാപോളിടെക്നിക്കുകളാണ്.

പ്രവേശനയോഗ്യത
ഉപരിപഠനത്തിന് അര്‍ഹതയോടെ രണ്ടു ചാന്‍സിനകം എസ്എസ്എല്‍സി / ടിഎച്ച്എസ്എല്‍സി / തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

സംവരണം: ടിഎച്ച്എസ്എല്‍സിക്കാര്‍ക്ക് കമേഴ്സ്യല്‍ പ്രാക്ടീസൊഴികെയുള്ള ശാഖകളില്‍ 10% സീറ്റ് സംവരണമുണ്ട്. ഐടിഐക്കാര്‍ക്ക് 5%, വിഎച്ച്എസ്ഇക്കാര്‍ക്ക് 2%, വികലാംഗര്‍ക്ക് 3% എന്ന തോതില്‍ എല്ലാ ശാഖകളിലും സംവരണം ലഭിക്കും.
ജില്ലാതലത്തിലാണ് സിലക്ഷന്‍. 64% സീറ്റുകള്‍ മെറിറ്റിന് നീക്കിവയ്ക്കും. ശേഷിച്ച 36% താഴെപ്പറയുന്ന ക്രമത്തില്‍ വിഭജിക്കും. ഈഴവ 9%, മുസ്ലിം 8%, ആംഗോ ഇന്ത്യനല്ലാത്ത ലത്തീന്‍കത്തോലിക്കര്‍ 2%, മറ്റു പിന്നാക്ക ക്രിസ്ത്യാനി 1%, മറ്റ് പിന്നാക്ക ഹിന്ദു 2%, കുടുംബി 1%, പട്ടികജാതി 8%, പട്ടികവര്‍ഗം 2%. ഇതില്‍ പട്ടികവിഭാഗക്കാര്‍ക്കു മാത്രം വരുമാനം നോക്കാതെ തന്നെ സംവരണാനുകൂല്യംനല്‍കും. പിന്നാക്കവിഭാഗക്കാരുടെ വാര്‍ഷിക കുടുംബവരുമാനം നാലര ലക്ഷം രൂപയില്‍ കവിയാതിരുന്നെങ്കിലേ ഈ ആനുകൂല്യം കിട്ടൂ. ഫീസ് നിരക്കു പൊതുവേ കുറവാണ്.

ഓരോ ജില്ലയിലും ഒരു സ്ഥാപനം നോഡല്‍ പോളിടെക്നിക്കായി നിശ്ചയിച്ചിട്ടുണ്ട്. ആ ജില്ലയിലെ ഏതു സ്ഥാപനത്തില്‍ ചേരേണ്ടവരും അവിടത്തെ നോഡലിലേയ്ക്കാണ് അപേക്ഷ അയയ്ക്കേണ്ടത്. അലോട്ട്മെന്റ് ലിസ്റ്റ് ന്ദന്ദന്ദ.ണ്മഗ്നlത്നന്റണ്ഡ്രദ്ധന്ഥന്ഥദ്ധഗ്നn.ഗ്നത്സദ്ദ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. നിര്‍ദിഷ്ട കോളജില്‍ യഥാസമയം ചേര്‍ന്നുകൊള്ളണം. ഓപ്ഷന്‍കാര്യത്തില്‍ തെറ്റു വരുത്തിയാല്‍ ഇഷ്ടപ്പെടാത്ത കോഴ്സിലോ കോളജിലോ ചേരാന്‍ നിര്‍ബന്ധിതരാകാനുള്ള സാധ്യതയുണ്ട്. ഏതു പോളിടെക്നിക്കില്‍ നിന്നും നൂറു രൂപ നേരിട്ടു കൊടുത്ത് ഫോം വാങ്ങാം. തപാലില്‍ വേണ്ടവര്‍ പ്രിന്‍സിപ്പലിന്റെ പേര്‍ക്ക് അതതു സ്ഥലത്തു മാറാവുന്ന 135 രൂപയുടെ ഡ്രാഫ്റ്റ് സഹിതം കത്തെഴുതിച്ചോദിക്കുക. പട്ടികവിഭാഗക്കാര്‍ 100/135 രൂപയ്ക്കു പകരം യഥാക്രമം 50/85 രൂപ അടച്ചാല്‍ മതി.

ഓരോ ജില്ലയിലെയും നോഡല്‍ പോളിടെക്നിക്കും ഫോണ്‍ നമ്പറും:
1. തിരുവനന്തപുരം: സെന്‍ട്രല്‍ - 0471- 2360 391
2. കൊല്ലം - പുനലൂര്‍: 0475 - 2228 683
3. പത്തനംതിട്ട - വെണ്ണിക്കുളം: 0469 - 2650 228
4. ആലപ്പുഴ - ചേര്‍ത്തല: 0478 - 2813 427
5. കോട്ടയം - കോട്ടയം: 0481 - 2361 884
6. ഇടുക്കി - മുട്ടം: 04869 - 255 083
7. എറണാകുളം - കളമശ്ശേരി: 0484 - 2555 356
8. തൃശൂര്‍ - തൃശൂര്‍: 0487 - 2333 290
9. പാലക്കാട് - പാലക്കാട്: 0491 - 2572 640
10. മലപ്പുറം - പെരിന്തല്‍മണ്ണ: 04933 - 227 253
11. കോഴിക്കോട് - കോഴിക്കോട്: 0495 - 2383 924
12. കണ്ണൂര്‍ - കണ്ണൂര്‍: 0497 - 2835 106
13. വയനാട് - മീനങ്ങാടി: 04936 - 247 420
14. കാസര്‍കോട് - കാസര്‍കോട്: 0467 - 2234 020

ബി. എസ്. വാരിയര്‍ | malayala Manorama

No comments:

Post a Comment